Headlines

Webdesk

കന്നിവോട്ടിൽ സ്ഥാനാർത്ഥിയായി അനസ് റോസ്ന സ്റ്റെഫി നാട്ടിലും മാധ്യമങ്ങങ്ങളിലും താരം

ഇത്തവണത്തെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള  തെരഞെടുപ്പിൽ മാധ്യമങ്ങളിൽ താരമായിരിക്കുകയാണ് ഒരു യുവതി.  കന്നി വോട്ടിൽ തന്നെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന  അനസ് റോസ്ന സ്റ്റെഫിയാണ് ഈ താരം .പൊഴുതന ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിലേക്ക് എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായാണ് അനസ് മത്സരിക്കുന്നത് .ഇരുപത്തിമൂന്നാം വയസിൽ സ്ഥാനാർത്ഥിയായി  തൻ്റെ ആദ്യവോട്ട് സ്വയം രേഖപ്പെടുത്തുകയാണ് അനസ് റോസ്ന സ്റ്റെഫി   എന്ന പി.ജി. വിദ്യാർത്ഥിനി. പൊതുപ്രവർത്തകനായ അച്ഛനിൽ നിന്നുള്ള പ്രചോദനവും തെരഞ്ഞെടുപ്പിനുള്ള  തൻ്റെ താൽപര്യവുമാണ് സ്റ്റെഫിയെ സ്ഥാനാർത്ഥിത്വത്തിലേക്ക്  നയിച്ചത്.സിവിൽ സർവീസ്  പ്രിലിമിനറി പരീക്ഷ എഴുതി …

Read More

കൂത്തുപറമ്പിൽ രണ്ട് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു

കണ്ണൂർ കൂത്തുപറമ്പ് മമ്പറത്ത് രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു. ഓടക്കാട് പുഴയിലാണ് അപകടം നടന്നത്. മൈലുള്ളിമെട്ട സ്വദേശി അജൽനാഥ്, കുഴിയിൽപീടിക സ്വദേശി ആദിത്യൻ എന്നിവരാണ് മരിച്ചത്. ഇരുവർക്കും 16 വയസ്സാണ്. രാവിലെ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. നാട്ടുകാരും ഫയർ ഫോഴ്‌സും നടത്തിയ തെരച്ചിലിൽ രണ്ട് പേരുടെയും മൃതദേഹം ലഭിച്ചു

Read More

തൃശ്ശൂർ കൊമ്പഴ വനത്തിൽ കുട്ടിക്കൊമ്പൻ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയിൽ

തൃശ്ശൂർ കൊമ്പഴ വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കൊമ്പഴക്കടുത്ത് ജാതി തോട്ടമെന്ന സ്ഥലത്താണ് സംഭവം. കുട്ടിക്കൊമ്പനാണ് ചരിഞ്ഞത്   സോളാർ വൈദ്യുതി കമ്പിയിൽ തട്ടിയാണ് മരണംസംഭവിച്ചത്. വൈദ്യുതി വേലിയിൽ കുടുങ്ങിയ നിലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.

Read More

ജോലി സമയം 12 മണിക്കൂറായി ഉയർത്താൻ ഒരുങ്ങി കേന്ദ്രം:വിജ്ഞാപനം പുറത്തിറക്കി

ന്യൂഡല്‍ഹി: ഒമ്ബത് മണിക്കൂര്‍ ജോലി എന്ന വ്യവസ്ഥയെ മാറ്റി 12 മണിക്കൂറാക്കി ഉയര്‍ത്താനൊരുങ്ങി കേന്ദ്ര തൊഴില്‍ മന്ത്രാലയം. പുതിയ നിയമവം അഭിപ്രായ രൂപീകരണത്തിന് വിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തൊഴില്‍ സമയം 12 മണിക്കൂറാക്കാനുള്ള കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടു. തൊഴിലാളികള്‍ക്ക് 12 മണിക്കൂര്‍ ജോലി സമയത്തില്‍ ഒരുമണിക്കൂര്‍ വിശ്രമത്തിനുള്ളതാണ്. നിലവിലുള്ള 13 നിയമങ്ങളെ കൂട്ടിയോജിപ്പിച്ചാണ് കേന്ദ്രം നിലവിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത്. ഒരു ദിവസത്തെ തൊഴില്‍ സമയം 12 മണിക്കൂര്‍ ദീര്‍ഘിപ്പിക്കാമെന്നാണ് നിബന്ധന. ലോക്ക്ഡൗണ്‍…

Read More

അമേരിക്കയില്‍ സ്ഥിതി ഗുരുതരം; ഒറ്റദിവസം രണ്ടുലക്ഷം രോഗികള്‍, ലോകത്ത് കൊവിഡ് ബാധിതര്‍ 5.8 കോടിയായി

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് രോഗവ്യാപനം അതിതീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 1,951 പേര്‍ മരണത്തിന് കീഴടങ്ങി. ഓരോ ദിവസം കഴിയുന്തോറും അമേരിക്കയില്‍ പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 1,22,74,726 ആയി ഉയര്‍ന്നു. 2,60,283 പേരുടെ ജീവന്‍ നഷ്ടമായതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.മേരിക്ക കഴിഞ്ഞാല്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് ഇന്ത്യയാണ്. ഇന്ത്യയില്‍ 46,288 പേര്‍ക്കാണ് രോഗം പിടിപെട്ടത്. 562 മരണവും റിപോര്‍ട്ട് ചെയ്തു….

Read More

സ്വാശ്രയ മെഡിക്കൽ ഫീസ്: ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ

സ്വാശ്രയ മെഡിക്കൽ ഫീസ് വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ഹർജി നൽകി. ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ് പുന:പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സ്വാശ്രയ കോളജുകൾ ആവശ്യപ്പെടുന്ന പരമാവധി ഫീസ് നൽകേണ്ടിവരുമെന്നും അക്കാര്യം വിദ്യാർത്ഥികളെ അറിയിക്കാനും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്   സുപ്രീം കോടതി ഉത്തരവ് പ്രകാരം നിലവിൽ വന്ന സംസ്ഥാന ഫീസ് നിർണയ സമിതി നിശ്ചയിക്കുന്ന ഫീസാണ് വിദ്യാർഥികളിൽ നിന്ന് ഈടാക്കേണ്ടതെന്ന് ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഫീസ് നിർണയ…

Read More

അമിത് ഷാ ഇന്ന് ചെന്നൈയിലെത്തും; തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിരവധി മാറ്റങ്ങൾക്ക് സാധ്യത

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചെന്നൈയിലെത്തും. തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ അമിത് ഷായുടെ സന്ദർശനത്തിന് പ്രാധാന്യമേറെയുണ്ട്. എഐഎഡിഎംകെയുടെ എതിർപ്പ് മറികടന്നും ബിജെപി നടത്തുന്ന വേൽയാത്ര സഖ്യത്തിൽ തന്നെ വിള്ളലുകൾ വീഴ്ത്തിയിരിക്കുകയാണ്. ഇത് പരിഹരിക്കുന്നതിനുള്ള ചർച്ചകളും അമിത് ഷാ നടത്തിയേക്കും എംജിആർ സ്മാരകത്തിൽ അമിത് ഷാ പുഷ്പാർച്ച നടത്തും. സംസ്ഥാനത്തെ നിരവധി വികസന പദ്ധതികളും അമിത് ഷാ ഉദ്ഘാടനം ചെയ്യും. കരുണാനിധിയുടെ മകൻ അഴഗിരിയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. ഡിഎംകെയുമായി ഇടഞ്ഞുനിൽക്കുകയാണ് അഴഗിരി….

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും

ബംഗാൾ ഉൾക്കടലിൽ രൂപം പ്രാപിച്ച ന്യൂനമർദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും. ആൻഡമാൻ തീരത്ത് രൂപപ്പെടുന്ന ന്യൂനമർദം ബുധനാഴ്ചയോടെ ശക്തി പ്രാപിച്ച് ലങ്കയുടെയും തമിഴ്‌നാടിന്റെയും ഇടയിൽ പ്രവേശിക്കും. നിലവിൽ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് തീവ്രന്യൂനമർദമായി മാറും. അടുത്താഴ്ചയോടെ കേരളത്തിലും തമിഴ്‌നാട്ടിലും മഴ തിരികെയെത്തും. സംസ്ഥാനത്തെ ചില ജില്ലകളിൽ പരക്കെയും വടക്കൻ ജില്ലകളിൽ ഭാഗികമായിട്ടുമാകും മഴ ലഭിക്കുക.  

Read More

സൈബർ കുറ്റകൃത്യങ്ങൾക്ക് ഇനി ശിക്ഷ കൂടും; പോലീസ് ആക്ട് ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസ് ആക്ടിൽ വരുത്തിയ ഭേദഗതിക്ക് അംഗീകാരം. ഗവർണറാണ് അംഗീകാരം നൽകിയത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ആക്ട് ഭേദഗതി പ്രഖ്യാപിച്ചത്. 2011ലെ പോലീസ് ആക്ടാണ് ഭേദഗതി ചെയ്യുന്നത്. 118 എ വകുപ്പ് കൂട്ടിച്ചേർക്കുന്നതിനായാണ് ഓർഡിൻസ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, അധിക്ഷേപിക്കൽ, ഇവ പ്രസിദ്ധീകരിക്കൽ, പ്രചരിപ്പിക്കൽ എന്നിവ ഇനി കുറ്റകൃത്യമാകും. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം, വ്യാജവാർത്ത ചമയ്ക്കൽ എന്നിവക്കെതിരെ കേസെടുക്കാൻ പോലീസിന് ഇനി കൂടുതൽ അധികാരമുണ്ടാകും. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും സാധിക്കും.    

Read More

തുടർച്ചയായ കുറവിന് പിന്നാലെ സ്വർണവില ഉയർന്നു; പവന് ഇന്ന് 160 രൂപ വർധിച്ചു

സ്വർണവിലയിൽ ഇന്ന് വർധനവ്. അഞ്ച് ദിവസം തുടർച്ചയായി വില കുറഞ്ഞതിന് പിന്നാലെയാണ് ശനിയാഴ്ച വർധനവുണ്ടായിരിക്കുന്നത്. പവന് 160 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്. നവംബർ 9ന് സ്വർണവില പവന് 38,880 രൂപയിലെത്തിയതിന് പിന്നാലെ പടിപടിയായി കുറയുകയായിരുന്നു. ആഗോള വിപണയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്  

Read More