Headlines

Webdesk

ഖത്തര്‍ ലോകകപ്പിന് ഇനി ഒരു വര്‍ഷത്തിന്റെ കാത്തിരിപ്പ് മാത്രം; കൗണ്ട്ഡൗണ്‍ ഇന്ന് ആരംഭിക്കും

  ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് മാമാങ്കത്തിന് ഇനി ഒരു വര്‍ഷത്തിന്റെ കാത്തിരിപ്പ് മാത്രം. ദോഹയില്‍ സജ്ജമാക്കിയ വമ്പന്‍ ക്ലോക്കില്‍ ഇന്ന് 2022 ലോകകപ്പിന്റെ കൗണ്ട്ഡൗണ്‍ ആരംഭിക്കും. 2022 നവംബര്‍ 21-നാണ് ഖത്തര്‍ ലോകകപ്പിന്റെ കിക്കോഫ്. ദോഹ കോര്‍ണിഷില്‍ അരമണിക്കൂര്‍ നീളുന്ന പ്രത്യേക പരിപാടിയിലാണ് ഒരു വര്‍ഷത്തെ കൗണ്ട്ഡൗണ്‍ ഇന്ന് ആരംഭിക്കുന്നത്. പ്രാദേശിക സമയം രാത്രി 8.30-നാണ് ചടങ്ങ് നടക്കുക. ആരാധകര്‍ക്ക് വെര്‍ച്വലായി പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കും. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ് രാജ്യമാണ് ഖത്തര്‍….

Read More

ഒന്നാം സമ്മാനം 12 കോടി രൂപ; ക്രിസ്തുമസ് പുതുവത്സര ബംപർ പ്രകാശനം ചെയ്തു ടിക്കറ്റ് വില 300 രൂപയാണ്

  തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബംപർ പ്രകാശനം ചെയ്തു. സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന ചടങ്ങില്‍ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ ഗതാഗത മന്ത്രി ആന്റണി രാജുവിന് നൽകിയാണ് ടിക്കറ്റിന്റെ പ്രകാശനം നിർവഹിച്ചത്. കഴിഞ്ഞ തവണ ക്രിസ്തുമസ് പുതുവത്സര ബംപർ ടിക്കറ്റുകൾ അച്ചടിച്ചതിൽ സാധുവായ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. ഇത്തവണ 24 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ അച്ചടിച്ചിട്ടുള്ളത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയാണ്….

Read More

പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം ടി20യിൽ കിവീസിനെ 73 റൺസിന് തകർത്തു

  ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് 73 റൺസിന്റെ വമ്പൻ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. ലോകകപ്പിൽ സെമിയിൽ പ്രവേശിക്കാതെ പുറത്തായതിന്റെ ക്ഷീണം തീർക്കുന്ന പ്രകടനമായിരുന്നു ടീം ഇന്ത്യ പരമ്പരയിൽ പുറത്തെടുത്തത്. കൊൽക്കത്തയിൽ നടന്ന മൂന്നാം ടി20യിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. 56 റൺസെടുത്ത രോഹിത് ശർമയുടെ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ നേടി കൊടുത്തത്…

Read More

പ്രഭാത വാർത്തകൾ

  🔳വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതി കര്‍ഷകര്‍. ആറ് ആവശ്യങ്ങളാണ് കത്തില്‍ കര്‍ഷകര്‍ ഉന്നയിച്ചിരിക്കുന്നത്. താങ്ങുവില, വൈദ്യുതി ദേദതഗതി ബില്‍, കേസുകള്‍ പിന്‍വലിക്കല്‍, മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായം, ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്കെതിരെ നടപടിയെടുക്കല്‍ തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സമരം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങാന്‍ തയ്യാറാണെന്നും പക്ഷേ തങ്ങളുന്നയിച്ച വിഷയങ്ങളില്‍ പരിഹാരം കാണണമെന്നും കര്‍ഷകര്‍ കത്തില്‍ പറയുന്നു. കേന്ദ്രത്തോട് ചര്‍ച്ചയ്ക്ക്…

Read More

ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിക്ക് വില്ലൽ; വെള്ളം ചോരുന്നു

  തിരുപ്പതി : ആന്ധ്രാ പ്രദേശിലെ ക്ഷേത്രനഗരമായ തിരുപ്പതിയിലുള്ള ജലസംഭരണിക്ക് വിള്ളല്. അണക്കെട്ടിൽ നിന്ന് വെള്ളം ചോരുന്നുണ്ട്. സമീപ ഗ്രാമങ്ങളെല്ലാം വെള്ളത്തിനടിയിലാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. ആന്ധ്രയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ജലസംഭരണിയായ റായല ചെരുവിന്റെ ചുറ്റുമുള്ള ബണ്ടുകളിലാണ് വില്ലകൾ കണ്ടെത്തിയത്. തിരുപ്പതിയിലെ രാമചന്ദ്രപുരത്താണ് ഈ ജലസംഭരണി സ്ഥിതി ചെയ്യുന്നത്. ജലസംഭരണിയിലെ ചോർച്ചയെ തുടർന്ന് അവശ്യവസ്തുക്കളും രേഖകളും ഉയർന്ന സ്ഥലങ്ങളിലേക്ക് മാറാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബണ്ടുകൾ തകരുമെന്ന സ്ഥിതിയിലാണ്. എത്രയും വേഗം ഗ്രാമം വിട്ടുപോകാൻ ആവശ്യപ്പെട്ട് അനൗൺസ്‌മെന്റ്…

Read More

കാർഷിക നിയമങ്ങൾ പിൻവലിക്കൽ ബിൽ 29ന് പാർലമെന്റിൽ അവതരിപ്പിക്കും; നടപടികൾ ആരംഭിച്ച് കേന്ദ്രം

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചു. നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിന് അടുത്ത കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകും. കൃഷി, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയങ്ങളും നിയമ മന്ത്രാലയവുമാണ് പിൻവലിക്കൽ ബില്ലിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് 29ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ കാർഷിക നിയമം പിൻവലിക്കൽ ബിൽ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കുന്നതിന് ഒറ്റ ബിൽ ആകും അവതരിപ്പിക്കുക. എന്തുകൊണ്ട് നിയമങ്ങൾ പിൻവലിക്കുന്നുവെന്ന കാരണവും കേന്ദ്രസർക്കാർ വ്യക്തമാക്കും. ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ കാർഷിക നിയമങ്ങൾ റദ്ദാകും. അതേസമയം…

Read More

കാസർകോട് വൻ മദ്യവേട്ട; 1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവുമായി ഒരാൾ പിടിയിൽ

കാസർകോട്ടെ നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന 1,890 ലിറ്റർ സ്പിരിറ്റും 1,323 ലിറ്റർ ഗോവൻ മദ്യവുമാണ് പിടിച്ചെടുത്തത്. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെടുത്തത്. ഗോവയിൽ നിന്ന് തൃശൂരിലേക്ക് പെയിന്റുമായി പോവുകയായിരുന്ന ലോറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റും മദ്യവും. സംഭവത്തിൽ ലോറി ഡ്രൈവർ മഞ്ചേരി സ്വദേശി സൈനുദ്ദീനെ കസ്റ്റഡിയിൽ എടുത്തു.

Read More

വായു മലിനീകരണം രൂക്ഷം: ഡൽഹിയിൽ സ്‌കൂളുകൾ തുറക്കുന്നത് ഇനിയും നീളും

വായു മലിനീകരണം രൂക്ഷമായതതിനെ തുടർന്ന് ഡൽഹിയിൽ സ്‌കൂളുകൾ അടച്ചിട്ടത് നീട്ടാൻ തീരുമാനം. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ അറിയിച്ചു. വായു മലിനീകരണ തോത് ഉയർന്നു നിൽക്കുന്നതിനിടെയാണ് തീരുമാനം. നവംബർ 13ന് ഒരാഴ്ചത്തേക്കാണ് വായുമലിനീകരണത്തെ തുടർന്ന് സ്‌കൂളുകളും കോളേജുകളും അടച്ചിട്ടത്. 350നും 400നും ഇടയിലാണ് ഡൽഹിയിൽ അന്തരീക്ഷ മലിനീകരണ തോത് എത്തിയിരിക്കുന്നത്. രാജ്യ തലസ്ഥാനത്തെയും സമീപ പ്രദേശങ്ങളിലെയും വായുമലിനീകരണ പ്രശ്‌നത്തിൽ സുപ്രീംകോടതിയും ഇടപെട്ടിരുന്നു. ലോക്ഡൗൺ ഏർപ്പെടുത്തിക്കൂടെയെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. മലിനീകരണ തോത് കുറക്കാൻ…

Read More

പതിനഞ്ച് പേരെ കൂടി ഉൾപ്പെടുത്തി രാജസ്ഥാൻ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

പതിനഞ്ച് പേരെ കൂടി ഉൾപ്പെടുത്തി രാജസ്ഥാനിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. 11 ക്യാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സച്ചിൻ പൈലറ്റ് ക്യാമ്പിലെ നേതാക്കളെ കൂടി ഉൾപ്പെടുത്തിയാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. മന്ത്രിസ്ഥാനത്ത് നിന്ന് കഴിഞ്ഞ വർഷം പുറത്താക്കപ്പെട്ട വിശ്വേന്ദ്ര സിംഗ്, രമേശ് മീണ എന്നിവരടക്കം അഞ്ച് പേർ സച്ചിൻ പൈലറ്റ് ക്യാമ്പിൽ നിന്ന് മന്ത്രിമാരായി. മൂന്ന് പേർക്ക് ക്യാബിനറ്റ് പദവി ലഭിച്ചു. രണ്ട് പേർ സഹമന്ത്രിമാരാണ്. ഇതോടെ രാജസ്ഥാൻ മന്ത്രിസഭയുടെ എണ്ണം മുപ്പതായി. പുതുതായി മന്ത്രിപദവിയിലേക്ക്…

Read More

ധാരണയില്ലാത്ത സിപിഎം നേതാക്കളാണ് സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി വാശിപിടിക്കുന്നത്: വി ഡി സതീശൻ

ധാരണയില്ലാത്ത സിപിഎം നേതാക്കളാണ് സിൽവർ ലൈൻ പദ്ധതിക്കായി വാശി പിടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ ധാരണ ഇല്ലാത്തതിനാലാണ് സിപിഎം ആക്ടിംഗ് സെക്രട്ടറി പ്രതികരിക്കാത്തതെന്നും സതീശൻ ആരോപിച്ചു. ഹലാൽ ചർച്ചകൾ അനാവശ്യമാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ സംഘടനങ്ങൾ ഇതിന് പിന്നിലുണ്ട്. സർക്കാർ അന്വേഷണം നടത്താൻ തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഇന്ധനവില വർധനവിലൂടെ ലഭിച്ച തുക ഉപയോഗിച്ച് ബസ്-ഓട്ടോ ചർജ് വർധിക്കുന്നത് തടയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Read More