മൂന്നു മിനിറ്റിനിടെ രണ്ടു ഗോള്‍! ബെംഗളൂരുവിനു ബ്രേക്കിട്ട് ഗോവ (2-2)
ഐഎസ്എല്ലിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ ബെംഗളൂരു എഫ്‌സിക്കെതിരേ എഫ്‌സി ഗോവയ്ക്കു നാടകീയ സമനില. 0-2നു പിന്നിട്ടു നിന്ന ശേഷമാണ് മൂന്നു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് സ്പാനിഷ് താരം ഇഗോര്‍ ആംഗ്യുളോയിലൂടെ ഗോവ സമനില പിടിച്ചുവാങ്ങിയത്. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ഗോവ അര്‍ഹിച്ച സമനില കൂടിയായിരുന്നു ഇത്. ബോള്‍ പൊസെഷനിലും പാസിങിലുമെല്ലാം ബെംഗളൂരുവിന്റെ നീലക്കുപ്പായക്കാരെ ഗോവയുടെ ഓറഞ്ച് പട നിഷ്പ്രഭരാക്കുക തന്നെ ചെയ്തു. സീസണില്‍ ഇരുടീമുകളുടെയും ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. ക്ലെയ്റ്റണ്‍ സില്‍വ…