Webdesk

യു എസ് ഓപ്പണില്‍ വീണ്ടും അട്ടിമറി; ആന്റി മുറെ, യൊഹാന കോന്റെ, മുഗുരുസ പുറത്ത്

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണില്‍ വീണ്ടും അട്ടിമറി. ടോപ് സീഡ് ബ്രിട്ടന്റെ ആന്റി മുറെ, വനിതാ താരങ്ങളായ ബ്രിട്ടന്റെ യൊഹാനാ കോന്റെ, ഗബ്രിന്‍ മുഗുരുസ എന്നിവര്‍ പുറത്തായി. ഇന്ന് നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ പുരുഷ വിഭാഗത്തില്‍ 15ാം സീഡ് കനാഡയുടെ ഫെലിക്‌സ് അഗ്വറിനോട് 6-2, 6-3, 6-4 സ്‌കോറിനാണ് ആന്റി മുറെ തോറ്റത്. വനിതാ വിഭാഗം സിംഗിള്‍സില്‍ സീഡ് ചെയ്യാത്ത സൊറനാ സിര്‍സ്റ്റിയയാണ് ഒമ്പതാം സീഡ് കോന്റെയെ പുറത്താക്കിയത്. സ്‌കോര്‍ 2-6, 7-6, 6-4. സ്വറ്റാന…

Read More

രാജസ്ഥാൻ ബിജെപി പ്രസിഡന്റ് സതീഷ് പൂനിയക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജസ്ഥാനിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയക്ക് കൊവിഡ് സ്ഥിരീകരിച്ചു. സതീഷ് തന്നെയാണ് ഇക്കാര്യം ട്വിറ്റർ വഴി അറിയിച്ചത്. സമീപ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് സതീഷ് ആവശ്യപ്പെട്ടു. ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം വീട്ടിൽ തന്നെ കഴിയുകയാണ്. സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ കഴിയുകയും ടെസ്റ്റ് നടത്തുകയും വേണമെന്ന് സതീഷ് പൂനിയയുടെ ട്വീറ്റിൽ പറയുന്നു.

Read More

കണ്ണൂരിലെ ആദിവാസി യുവതിയുടെ മരണം കൊലപാതകം; പിടിയിലായ ഓട്ടോ ഡ്രൈവർ കുറ്റം സമ്മതിച്ചു

കണ്ണൂർ കേളകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവതി ശോഭയുടെ മരണം കൊലപാതകമെന്ന് പോലീസ്. പത്ത് ദിവസം മുമ്പാണ് 37കാരിയായ ശോഭയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ഇരിട്ടി കോളയാട് സ്വദേശി വിപിൻ കെ ആണ് അറസ്റ്റിലായത്. ഇയാൾ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു കൊലപ്പെടുത്തിയ ശേഷം ശോഭയുടെ സ്വർണവും മൊബൈലും പ്രതി കൈക്കലാക്കിയിരുന്നു. ഇവർ തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു. ശോഭയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചതാണ്. വിപിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നറിഞ്ഞ ശോഭ ഇതേ ചൊല്ലി വഴക്കിട്ടു. ഇത്…

Read More

കണ്ണൂർ പരിയാരത്ത് കൊവിഡ് രോഗി ആശുപത്രിയിൽ തൂങ്ങിമരിച്ചു

കണ്ണൂർ പരിയാരത്ത് കൊവിഡ് രോഗി ആശുപത്രിയിൽ തൂങ്ങിമരിച്ചു. ചാല സ്വദേശി രവീന്ദ്രനാണ് മരിച്ചത്. 60 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രവീന്ദ്രൻ ഇന്നലെയാണ് രവീന്ദ്രനെയും ഭാര്യയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിലെ ശുചിമുറിയിൽ തോർത്തുമുണ്ടിലാണ് ഇയാൾ തൂങ്ങിമരിച്ചത്. രവീന്ദ്രൻ ഓട്ടോ റിക്ഷ ഡ്രൈവറാണ്. ഇയാളുടെ സമ്പർക്കപട്ടികയിൽ നിരവധി പേരുണ്ട്.

Read More

ലഡാക്കിൽ സ്വീകരിച്ചത് ചൈനക്കെതിരായ മുൻകരുതൽ നടപടിയെന്ന് കരസേനാ മേധാവി

അതിർത്തിയിൽ ഇന്ത്യൻ സൈന്യം സ്വീകരിച്ചത് ചൈനക്കെതിരായ മുൻകരുതൽ നടപടികളെന്ന് കരസേനാ മേധാവി എംഎം നരവണെ. ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണ്. ചൈനയുമായി സൈനികതല ചർച്ചയും നയതന്ത്രതല ചര്‍ച്ചയും തുടരുന്നതായും നരവണെ പറഞ്ഞു ്ഇന്നലെ കരസേന, വ്യോമസേന മേധാവിമാർ നേരിട്ട് ലഡാക്കിലെത്തി അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. യഥാർഥ നിയന്ത്രണരേഖക്ക് സമീപത്തുള്ള മലനിരകളിൽ ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ടാങ്ക് വേധ മിസൈലുകൾ ഉൾപ്പെടെ മേഖലയിൽ സജ്ജമാക്കിയിട്ടുമുണ്ട് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി അതിർത്തി കടക്കാനുള്ള ചൈനീസ് സൈനികരുടെ…

Read More

ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വാക്കുതർക്കം; തിരുവനന്തപുരത്ത് ഗുണ്ടാനേതാവിന് വെട്ടേറ്റു

തിരുവനന്തപുരം ശ്രീകാര്യത്ത് ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടൽ. ഗുണ്ടാനേതാവ് ശരത് ലാലിന് വെട്ടേറ്റു. ദീപു എന്നയാളാണ് വെട്ടിയത്. ഇയാൾ ഒളിവിലാണ്. ഒരുമിച്ച് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഇവർ തമ്മിൽ വാക്കു തർക്കമുണ്ടാകുകയും അത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു തർക്കത്തിനിടെ ബൈക്കിൽ നിന്ന് ഇറങ്ങി മുന്നോട്ടു നടന്ന ശരത് ലാൽ തിരികെ ദീപുവിന്റെ അടുത്തേക്ക് വരുന്നതും ഈ സമയം ബാഗിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തി എടുത്ത് ശരത് ലാലിനെ ദീപു വെട്ടുന്നതിന്റെയും ദൃശ്യങ്ങൾ പ്രദേശത്തുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വെട്ട് കൊണ്ട ശരത് ലാൽ ആക്കുളം…

Read More

കാശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; കരസേനാ മേജർക്ക് പരുക്ക്

ജമ്മു കാശ്മീർ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ കരസേനാ മേജർക്ക് പരുക്കേറ്റു. ഇദ്ദേഹത്തെ സൈനികാശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പോലീസും കരസേനയും സി ആർ പി എഫും സംയുക്തമായാണ് ഓപറേഷനിൽ പങ്കെടുക്കുന്നത്.

Read More

24 മണിക്കൂറിനിടെ 83,341 പേർക്ക് കൂടി കൊവിഡ്, 1096 മരണം; രാജ്യത്ത് രോഗവ്യാപനം അതിരൂക്ഷം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 83,341 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കൊവിഡ് വർധനവ് 80,000ന് മുകളിലെത്തുന്നത്. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 39 ലക്ഷം പിന്നിടുകയും ചെയ്തു ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 39,36,747 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1096 പേർ കൂടി ഒരു ദിവസത്തിനിടെ മരിച്ചു. ആകെ മരണസംഖ്യ 68,472 ആയി ഉയർന്നു. 30,37,151 പേർ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നിരക്ക് 77.15 ശതമാനമായതായി ആരോഗ്യമന്ത്രാലയം…

Read More

വയനാട് പേര്യയിൽ മാവോയിസ്റ്റ് സംഘമെത്തി; അരിയും സാധനങ്ങളും വാങ്ങി മടങ്ങി

വയനാട് പേര്യയിൽ മാവോയിസ്റ്റ് സംഘമെത്തി. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ പേര്യ ചോയിമൂല കോളനിയിലാണ് മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ ബിജുവിന്റെ വീട്ടിൽ മൊബൈൽ ചാർജ് ചെയ്യുന്നതിനായി ഇവർ മൂന്ന് മണിക്കൂറോളം ചെലവഴിച്ചു അരിയും സാധനങ്ങളും വാങ്ങിയാണ് ഇവർ മടങ്ങിയത്. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് സംഘത്തിലുണ്ടായിരുന്നത്. കോളനിവാസികൾ തലപ്പുഴ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘമെത്തി പരിശോധന നടത്തി.

Read More

പ്രിയങ്ക ഗാന്ധി നിർദേശിച്ചു; ഡോക്ടർ കഫീൽ ഖാൻ രാജസ്ഥാനിലേക്ക് താമസം മാറി

അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ജയിൽ മോചിതനായ ഡോക്ടർ കഫീൽ ഖാൻ കുടുംബസമ്മേതം രാജസ്ഥാനിലേക്ക് താമസം മാറി. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ നിർദേശപ്രകാരമാണ് രാജസ്ഥാനിലേക്ക് താമസം മാറിയതെന്ന് കഫീൽ ഖാൻ അറിയിച്ചു നിലവിൽ തനിക്കെതിരായ കേസുകൾ ഒഴിവാക്കിയെങ്കിലും യോഗി സർക്കാർ വീണ്ടും കേസുകൾ ചുമത്തി തടങ്കലിലിടാൻ സാധ്യതയേറെയാണ്. ഇതേ തുടർന്നാണ് ഗോരഖ്പൂരിൽ നിന്ന് ജയ്പൂരിലേക്ക് വന്നത്. പ്രിയങ്ക ഗാന്ധി എന്നെ വിളിച്ച് രാജസ്ഥാനിൽ താമസിക്കാൻ നിർദേശിച്ചു. യുപിയിൽ തുടരുന്നത് സുരക്ഷിതമല്ലെന്നും അറിയിച്ചു. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ…

Read More