ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം ;ട്രയൽ അലോട്ട്‌മെന്റ് ഫലം നാളെ
ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് റിസൾട്ട് നാളെ (സെപ്റ്റംബർ 5ന്) രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്. www.hscap.kerala.gov.in ലെ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാം. ഇതുവരെയും ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്തവർക്ക് Create Candidate Login-SWS എന്ന ലിങ്ക് ഉപയോഗിച്ച് ട്രയൽ റിസൾട്ട് പരിശോധിക്കാം. ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിനും ക്യാൻഡിഡേറ്റ് ലോഗിൻ…