Headlines

Webdesk

അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട; കാറിൽ കടത്തുകയായിരുന്ന നൂറ് കിലോ കഞ്ചാവ് പിടികൂടി

എറണാകുളം അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന നൂറ് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശികളാണ് അറസ്റ്റിലായ മൂന്ന് പേരും പുലർച്ചെ രണ്ട് മണിയോടെ നടന്ന വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇടുക്കി വെള്ളത്തൂവൽ സ്വദേശി ചന്തു, തൊടുപുഴ പെരുമ്പള്ളിച്ചിറ ചെളികണ്ടത്തിൽ വീട്ടിൽ നിസാർ, തൊടുപുഴ ഇടവെട്ടി മറ്റത്തിൽ വീട്ടിൽ അൻസൻ ഷംസുദ്ദീൻ എന്നിവരാണ് പിടിയിലായത്. രണ്ട് വാഹനങ്ങളുടെ ഡിക്കിയിലും പിൻസീറ്റിന്റെ അടിയിലും ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇവരെ ചോദ്യം…

Read More

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേൽ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേൽ അന്തരിച്ചു. 71 വയസ്സായിരുന്നു. കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. കോൺഗ്രസ് ദേശീയ തലത്തിലെ നിർണായക സാന്നിധ്യമായിരുന്നു അഹമ്മദ് പട്ടേൽ. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പട്ടേൽ 2018ൽ പാർട്ടി ട്രഷററായും ചുമതല വഹിച്ചു ഗുജറാത്തിൽ നിന്ന് എട്ട് തവണ അദ്ദേഹം പാർലമെന്റിലേത്തി. മൂന്ന് തവണ ലോക്‌സഭാംഗമായും അഞ്ച് തവണ…

Read More

കേന്ദ്രഫണ്ട് എത്രയും വേഗം അനുവദിക്കണം; പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ദുരന്തപ്രതികരണ നിധിയിലെ (എസ്ഡിആര്‍എഫ്) ഫണ്ട് വിനിയോഗത്തിന് സംസ്ഥാനത്തിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണം. കൊവിഡ് ബാധിച്ച്‌ മരിച്ചവരില്‍ അര്‍ഹരായവര്‍ക്ക് സഹായം നല്‍കുന്നതിന് കേന്ദ്രം ഫണ്ട് അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് മഹാമാരി നേരിടുന്നത് സംബന്ധിച്ച്‌ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയിരുന്നു. കൊവിഡ് പ്രതിരോധം സംബന്ധിച്ച്‌ കേരളം സ്വീകരിക്കുന്ന നടപടികള്‍ ഈ യോഗത്തില്‍ വിശദീകരിച്ചതായും മുഖ്യമന്ത്രി…

Read More

ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകുന്നത് സർക്കാർ പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകിയ തീരുമാനം സർക്കാർ പിൻവലിക്കുകയുണ്ടായി. ഇനി മുതൽ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാകും അവധി നൽകുന്നത്. കൊറോണ വൈറസ് വ്യാപിച്ചപ്പോഴാണ് സർക്കാർ ഓഫീസുകളും ബാങ്കുകൾക്കും എല്ലാ ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചത്. ഇതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. സർക്കാർ ഓഫീസുകൾ ശനിയാഴ്ച പ്രവർത്തിക്കുന്നത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല  

Read More

ഇന്നലെ രാത്രിയിൽ കൽപറ്റ ടൗണിൽ തണ്ടർ ബോൾട്ട് സേനയുടെ വാഹന പരിശോധന

വയനാട് കൽപറ്റ ടൗണ്ടിൽ തണ്ടർ ബോർട്ട് സേനയുടെ വാഹന പരിശോധന. പഴയ ബസ്റ്റാനിനു സമീപത്തെ ഗ്രാൻ ഫ്രഷ്ന് സമീപമാണ് പരിശോധന. കരുളായി ഏറ്റുമുട്ടൽ വാർഷികവുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനയുടെ ഭാഗമാണ് പരിശോധന എന്നാണ് പോലീസ് വിശദീകരണം.

Read More

ആശങ്കകളും അഭിപ്രായങ്ങളും കണക്കിലെടുത്താണ് പോലീസ് ആക്ട് ഭേദഗതി പിൻവലിച്ചതെന്ന് മുഖ്യമന്ത്രി

വ്യാജ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയാനാണ് പോലീസ് ആക്ട് ഭേദഗതി കൊണ്ടുവന്നത്. വിവിധ ഭാഗങ്ങളിൽ നിന്ന് ഈ നിയമഭേദഗതിയെ കുറിച്ച് ആശങ്ക ഉയർന്നു. ഈ സാഹചര്യത്തിലാണ് നിയമഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഭേദഗതി പോലീസിന് അമിതാധികാരം നൽകുമെന്നും ദുരുപയോഗം ചെയ്യുമെന്നുമുള്ള അഭിപ്രായവും ആശങ്കകളും സർക്കാർ മുഖവിലക്കെടുത്തു. ഭേദഗതി കൊണ്ടുവരാൻ ഇടയായ സംഭവങ്ങൾ ആരും മറന്നു കാണില്ല. അന്നൊക്കെ ചൂണ്ടിക്കാണിച്ചത് നിയമത്തിന്റെ അപര്യാപ്തതയായിരുന്നു. അതുകൊണ്ട് ആളുകൾ നിയമം കയ്യിലെടുക്കുന്ന സാഹചര്യമുണ്ടാകുന്നു. മാധ്യമമേധാവിമാരുടെ യോഗത്തിലും ശക്തമായ നിയമം…

Read More

മൂന്നാറിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കാട്ടാന തകർത്തു

മൂന്നാറിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കാട്ടാന തകർത്തു. പെരിയവര എസ്റ്റേറ്റ് ചോലമല ഡിവിഷനിലെ താമസക്കാരനായ പീറ്ററിന്റെ ഓട്ടോറിക്ഷയാണ് കാട്ടാന തകർത്തത്. ഈ കുടുംബത്തിന്റെ ഏക വരുമാന മാർഗം കൂടിയായിരുന്നുവിത് ഞായറാഴ്ച രാത്രി ഒന്നരയോടെയാണ് കാട്ടാന വീട്ടുമുറ്റത്തുണ്ടായിരുന്ന ഓട്ടോ റിക്ഷ കൊമ്പിൽ കോർത്ത് മറിച്ചിട്ടത്. കഴിഞ്ഞ ദിവസം ഈ ലയത്തിന് സമീപത്തെത്തിയ കാട്ടാന വീടിന് അടുത്തുണ്ടായിരുന്ന വാഴകളും നശിപ്പിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇതേ എസ്റ്റേറ്റിലെ ഫാക്ടറി ഡിവിഷന് സമീപത്തെ വീട്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷകളും ബൈക്കുകളും കാട്ടാന തകർത്തിരുന്നു.

Read More

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ ഉടനടി തീരുമാനമെടുക്കില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കുന്ന കാര്യത്തിൽ ഉടനടി തീരുമാനമെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദഗ്ധരുമായി വിശദമായ ചർച്ച നടത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ. പൊതുപരീക്ഷ വഴി മൂല്യനിർണയം നടത്തുന്ന ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് വേണ്ടി സ്‌കൂളുകലും കോളജുകളും തുറക്കണമോയെന്ന കാര്യം പരിഗണിക്കേണ്ടതുണ്ട്. ചെറിയ ക്ലാസുകളിലെ വിദ്യാർഥികളുടെ കാര്യത്തിൽ ഇന്നത്തെ അവസ്ഥയിൽ ക്ലാസുകൾ ആരംഭിക്കുക എത്ര കണ്ട് പ്രായോഗികമാകും എന്ന കാര്യത്തിൽ സംശയമുണ്ട് രോഗവ്യാപനത്തിന്റെ തോത് ഇതേ പോലെ കുറയുന്ന സാഹചര്യത്തിന് പുരോഗതിയുണ്ടായാൽ ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഉന്നത…

Read More

വയനാട് ജില്ലയില്‍ 103 പേര്‍ക്ക് കൂടി കോവിഡ്:111 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 103 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 111 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9762 ആയി. 8663 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 66 മരണം. നിലവില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കൊവിഡ്; 24 മരണം; 5149 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 24 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട് രോഗം സ്ഥിരീകരിച്ചവരിൽ 4690 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ ഉറവിടം അറിയാത്ത 592 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 52 പേർ ആരോഗ്യ പ്രവർത്തകരാണ് 5149 പേരാണ് ഇന്ന് കൊവിഡിൽ നിന്ന് മുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിൽ 59,983 സാമ്പിളുകൾ പരിശോധിച്ചു. 64,412 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്….

Read More