Webdesk

സീറ്റ് മോഹിച്ച് ജോസ് കെ മാണി എൽഡിഎഫിലേക്ക് വരേണ്ടെന്ന് മാണി സി കാപ്പൻ

പാല- കുട്ടനാട് സീറ്റുകള്‍ മോഹിച്ച്‌ ആരും എല്‍.ഡി.എഫിലേക്ക് വരേണ്ടെന്ന് എം.എല്‍.എ മാണി സി കാപ്പന്‍. എന്‍.സി.പിയുടെ സീറ്റ് ആര്‍ക്കും വിട്ടുനല്‍കില്ല. ജോസ് കെ.മാണിക്ക് മുന്നണിയിലേക്ക് സ്വാഗതമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ജോസ് കെ.മാണി വരുന്നുവെന്ന പേരില്‍ ഒരു ചര്‍ച്ച മുന്നണിയില്‍ വന്നിട്ടില്ല. 52 വര്‍ഷത്തിന് ശേഷം നേടിയെടുത്ത സീറ്റാണെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. അതേസമയം കുട്ടനാട്ടില്‍ സീറ്റില്‍ എന്‍.സി.പി മത്സരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച പൂര്‍ത്തിയായി. തോമസ് കെ…

Read More

അതിർത്തിയിൽ പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

കാശ്മീർ അതിർത്തിയിൽ പൂഞ്ചിൽ പാക് സൈന്യത്തിന്റെ വെടിനിർത്തൽ കരാർ ലംഘനം. പൂഞ്ച് ജില്ലയിലെ ഷാഹ്പൂർ, കിർണി, ദാഗ്വാർ സെക്ടറുകളിലാണ് പാക് സേന വെടിയുതിർത്തത്. മോർട്ടോർ ഷെല്ലുകൾ ഉപയോഗിച്ച് പാക്കിസ്ഥാൻ ആക്രമണം നടത്തുകയായിരുന്നു. ഇതോടെ കരസേന ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ദിവസവും നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചിരുന്നു. റജൗറിയിൽ കഴിഞ്ഞ ദിവസമുണ്ടായ പാക് വെടിവെപ്പിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ മൂന്നാം തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിക്കുന്നത്.

Read More

മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഐസിഎംആര്‍; ആവശ്യപ്പെടുന്നവര്‍ക്കെല്ലാം കോവിഡ് പരിശോധന

ന്യൂഡൽഹി: കോവിഡ് പരിശോധന സംബന്ധിച്ച്‌ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ഐസിഎംആര്‍. ദേശീയ കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍ ഇനി മുതല്‍ അവര്‍ക്ക് പരിശോധന നടത്തണമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന എല്ലാ വ്യക്തികളെയും ദ്രുത ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കണം. കോവിഡ് പരിശോധന വൈകുന്നതിന്റെ പേരില്‍ ഗര്‍ഭിണികളുടെ ചികിത്സയ്ക്ക് താമസം വരരുതെന്നും നിർദേശത്തിൽ പറയുന്നു. പരിശോധനയില്‍ ആദ്യം ദ്രുത ആന്റിജന്‍ ടെസ്റ്റ്, രണ്ടാമതായി ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ട്രൂനാറ്റ്…

Read More

അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 70 ലക്ഷം രൂപ സമ്മാനം ലഭിച്ചയാളെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ 7 പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു

കൽപ്പറ്റ : കേരള സർക്കാരിന്റെ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 70 ലക്ഷം രൂപ സമ്മാനം ലഭിച്ചയാളെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ എറണാകുളം, തൃശൂർ, കോഴിക്കോട് സ്വദേശികളായ 7 പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. വർഗീസ് ബോസ്(33 ) കുന്നംകുളം, ഗീവർ(48 ), എറണാകുളം, വിപിൻ ജോസ്(45 ), എറണാകുളം, സുരേഷ്(49 ), ഓമശ്ശേരി, കോഴിക്കോട്, വിഷ്ണു (23 ) പെരുമ്പാവൂർ, രാജിൻ (33) അങ്കമാലി, ടോജോ തോമസ്(22 )അങ്കമാലി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ലോട്ടറി…

Read More

കുട്ടനാട്ടിൽ തോമസ് കെ തോമസ് എൽഡിഎഫ് സ്ഥാനാർഥി; പ്രഖ്യാപിച്ചത് എ കെ ശശീന്ദ്രൻ

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ തോമസ് കെ തോമസ് എൽ ഡി എഫ് സ്ഥാനാർഥിയാകും. എൻസിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. എൽഡിഎഫ് യോഗം ചേർന്ന് സ്ഥനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു അന്തരിച്ച മുൻ എംഎൽഎ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്. തോമസിനെ സ്ഥാനാർഥിയാക്കുന്നതിൽ എൻസിപി കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ എൻസിപിയോട് എൽഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിൽ പാർട്ടിയിൽ…

Read More

കണ്ണൂർ ഇരിക്കൂറിൽ തമിഴ്‌നാട് സ്വദേശിയായ യുവതി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ ഇരിക്കൂറിൽ തമിഴ്‌നാട് സ്വദേശിയായ യുവതി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ. തിരുച്ചിറപ്പള്ളി പുതുക്കോട്ട സ്വദേശി അംബികയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 26 വയസ്സായിരുന്നു. ജലനിധി പദ്ധതിക്കായി ജോലിക്കെത്തിയ നാഗരാജന്റെ ഭാര്യയാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഇരിക്കൂറിലെ ക്വാർട്ടേഴ്‌സിലായിരുന്നു താമസം.

Read More

അതിർത്തി സംഘർഷം: ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

അതിർത്തിയിൽ സംഘർഷം നിലനിൽക്കെ ഇന്ത്യ, ചൈന പ്രതിരോധ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടന്നു. മോസ്‌കോയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ചൈനയുടെ താത്പര്യപ്രകാരമാണ് കൂടിക്കാഴ്ച നടന്നത്. രണ്ട് മണിക്കൂറും 20 മിനിറ്റും കൂടിക്കാഴ്ച നീണ്ടു രാജ്‌നാഥ് സിംഗിനെ കാണാൻ ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെങ് താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. മോസ്‌കോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെയായിരുന്നുവിത്. കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല അതിർത്തിയിൽ ഇന്ത്യ അടുത്തിടെ സൈനിക വിന്യാസം ശക്തമാക്കിയിരുന്നു. ആയുധങ്ങൾ ഉൾപ്പെടെ മേഖലയിൽ എത്തിച്ച് സർവസജ്ജരായാണ് സൈന്യം തമ്പടിച്ചിരിക്കുന്നത്….

Read More

നാളത്തെ തലമുറയെ, ഇന്നിന്റെ പ്രതീക്ഷകളെയാണ് അവർ വാർത്തെടുക്കുന്നത്: അധ്യാപക ദിനാശംസകളുമായി മുഖ്യമന്ത്രി

അധ്യാപക ദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ ആശംസ. നാളത്തെ തലമുറയെ, ഇന്നിന്റെ പ്രതീക്ഷകളെയാണ് അധ്യാപകർ വാർത്തെടുക്കുന്നത്. കൂടുതൽ പ്രചോദിതരായി ഈ നാടിന് വേണ്ടി മുന്നോട്ടു പോകാൻ അധ്യാപകർക്ക് സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു കുറിപ്പിന്റെ പൂർണരൂപം ബാല്യം പിന്നിടുന്നതിനും മുൻപേ ജീവിതത്തോട് ഏറ്റുമുട്ടാൻ കായികാദ്ധ്വാനത്തിനു ഇറങ്ങുന്നവർ ഭൂരിപക്ഷമുള്ള ഭൂതകാലം നമ്മുടെ നാടിനുണ്ടായിരുന്നു. വിദ്യാഭ്യാസത്തിന് ഇന്നുള്ള പ്രാധാന്യവും പ്രചാരവും ലഭിച്ചിരുന്നില്ല. അഞ്ചാം ക്ലാസ് കഴിഞ്ഞയുടനെ പഠിപ്പു നിർത്തി തൊഴിലിലേക്ക് തിരിയുക എന്നതിലേക്ക്…

Read More

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 37,360 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,670 രൂപയായി. തുടര്‍ച്ചയായി രണ്ട് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് വില കുറഞ്ഞത്. കഴിഞ്ഞ ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് വില

Read More

ഇന്ന് അധ്യാപക ദിനം; അറിവിൻ്റെ പ്രഭയിലേക്ക് കൈപിടിച്ച് ഉയർത്തിയ മുഴുവൻ ഗുരുഭൂതരെയും നന്ദിയോടെ ഓർക്കാം

ലോക അധ്യാപക ദിനം ആഘോഷിക്കുന്നത് ഒക്ടോബര്‍ 5ന് ആണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് വര്‍ഷാവര്‍ഷം സെപ്റ്റംബര്‍ 5ന് അദ്ധ്യാപക ദിനം ആഘോഷിച്ചുവരുന്നു. പ്രശസ്ത പണ്ഡിതനും ഭാരത രത്‌ന ജേതാവും ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനമായി കൊണ്ടാടുന്നത്. ഒരു രാജ്യത്തിന്റെ ഭാവി അതിന്റെ കുട്ടികളുടെ കൈകളിലാണ് എന്നു പറയാറുണ്ട്. ഉപദേഷ്ടാക്കളെന്ന നിലയില്‍, ഇന്ത്യയുടെ വിധി നിര്‍ണ്ണയിക്കുന്ന ഭാവി നേതാക്കളായി വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്താന്‍ അദ്ധ്യാപകര്‍ക്ക് സാധിക്കും….

Read More