നിരന്ന് നിന്ന് സുരേഷ് ഗോപിക്ക് സല്യൂട്ട് അടിച്ച് പൊലീസുകാര്‍
തിരുവനന്തപുരം: പന്തളത്ത് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നടനും എം.പിയുമായ സുരേഷ് ഗോപിക്ക് നിരത്തി സല്യൂട്ട് അടിച്ച് പൊലീസുകാര്‍. പരിപാടി നടക്കുന്ന വേദിയിലേക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു പോവുകയായിരുന്ന സുരേഷ് ഗോപിയുടെ സുരക്ഷയ്ക്കായി വഴിയിൽ കാത്തുനിന്നിരുന്ന പോലീസുകാർ ആണ് അദ്ദേഹത്തിന് സല്യൂട്ട് നൽകിയത്. വേദിയുടെ അടുത്ത് എത്തുന്നതുവരെ വഴിയരികിലുണ്ടായിരുന്ന പൊലീസുകാരെല്ലാം സുരേഷ് ഗോപിയ്ക്ക് സല്യൂട്ട് നല്‍കി. സുരേഷ് ഗോപി സല്യൂട്ട് സ്വീകരിച്ച് മുന്നോട്ടു നീങ്ങുന്നതും വീഡിയോയില്‍ കാണാം. സ്മൃതികേരളം എന്ന പരിപാടിയില്‍ പങ്കെടുക്കാനായിട്ടായിരുന്നു സുരേഷ് ഗോപി എത്തിയത്. അതേസമയം, പ്രവർത്തകർ…
