Headlines

റിമാൻഡ് പ്രതിയുടെ കൈലിയിൽ പോക്കറ്റ് ഘടിപ്പിച്ച് മയക്ക്മരുന്ന്! കാക്കനാട് ജില്ലാ ജയിലിൽ 9.12 ഗ്രാം ഹാഷിഷ് ഓയിലും, ബീഡികളും പിടികൂടി

കാക്കനാട് റിമാൻഡ് പ്രതിയുടെ കൈയ്യിൽ നിന്നും മയക്ക് മരുന്ന് പിടികൂടി. കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതി തിരുവനന്തപുരം സ്വദേശി തിയോഫിൻന്റെ കൈയ്യിൽ നിന്നുമാണ് മയക്ക് മരുന്ന് പിടികൂടിയത് മോഷണക്കേസിലെ പ്രതിയാണ് തിയോഫീൻ.

9.12 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലും, ബീഡികളും കണ്ടെത്തിയത്. പ്രതിയെ ഇന്നലെ രണ്ടുമണിയോടെ തൃപ്പൂണിത്തുറ JFCM കോടതിയിൽ ഹാജരാക്കി തിരികെ ജയിലിൽ എത്തിയപ്പോഴാണ് മയക്ക് മരുന്ന് കണ്ടെത്തിയത്.

പോക്കറ്റ് ഘടിപ്പിച്ച കൈലി മുണ്ടിൽ ചെറിയ രണ്ട് പ്ലാസ്റ്റിക് ഡപ്പികളിലായാണ് മയക്ക്മരുന്ന് സൂകഷിച്ചിരുന്നത്. ഇവ ജയിലിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ പരിശോധനയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ഇൻഫോപാർക്ക് പൊലീസ് കേസ് എടുത്തു.