Headlines

കെ എം അഭിജിത്തിനായി വാദിച്ച് എ ഗ്രൂപ്പ്; അബിന്‍ വര്‍ക്കിക്കായി ഐ ഗ്രൂപ്പിന്റെ സമ്മര്‍ദം; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ കാര്യത്തില്‍ അനശ്ചിതത്വം തുടരുന്നു

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. നേതാക്കന്മാര്‍ തമ്മില്‍ സമവായത്തില്‍ എത്താത്തതാണ് തീരുമാനം വൈകാന്‍ കാരണം. കെ.എം അഭിജിത്തിനെ അധ്യക്ഷനാക്കാതെ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നാണ് എ ഗ്രൂപ്പ് നിലപാട്. അബിന്‍ വര്‍ക്കിക്കായി ഐ ഗ്രൂപ്പും സമ്മര്‍ദ്ദം തുടരുകയാണ്. ഒ.ജെ ജനീഷിനെ പരിഗണിക്കണമെന്നെ കെ.സി വേണുഗോപാല്‍ പക്ഷത്തിന്റെ വാദത്തെ ഇരു ഗ്രൂപ്പുകളും ഒരുപോലെ എതിര്‍ക്കുന്നു. സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം വൈകുമെന്നാണ് സൂചന. അബിന്‍ വര്‍ക്കിയെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് നാല് ജില്ലാ പ്രസിഡന്റുമാരുള്‍പ്പെടെ 40 സംസ്ഥാന ഭാരവാഹികള്‍…

Read More

മഴ തുടരും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ മേഖലകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയെക്കാവുന്ന കാറ്റിനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥാ…

Read More