ശിവശങ്കറിന്റെ പദവികൾ എന്തുകൊണ്ട് രേഖപ്പെടുത്തിയില്ല; കസ്റ്റംസിനെ രൂക്ഷമായി വിമർശിച്ച് കോടതി

ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയിൽ കസ്റ്റംസിനെ രൂക്ഷമായി വിമർശിച്ച് കോടതി. അപേക്ഷയിൽ ശിവശങ്കറുടെ പദവികൾ കസ്റ്റംസ് ഉൾക്കൊള്ളിച്ചിരുന്നില്ല. എന്തുകൊണ്ടാണ് അച്ഛന്റെ പേര് മാത്രം സൂചിപ്പിച്ചതെന്ന് പദവികൾ രേഖപ്പെടുത്തുന്നതിൽ മടി എന്തിനാണെന്നും കോടതി ചോദിച്ചു

 

കസ്റ്റഡി എന്തിനാണെന്നും അപേക്ഷയിൽ വ്യക്തമാക്കാനും കോടതി നിർദേശിച്ചു. അന്വേഷണം നിരവധി തവണയായി നടക്കുന്നു. പതിനൊന്നാം മണിക്കൂറിൽ അറസ്റ്റിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും കോടതി ചോദിച്ചു. എന്നാൽ മറ്റ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് കസ്റ്റംസ് പറഞ്ഞു