Webdesk

സംസ്ഥാനത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ പരിശോധിച്ചത് 40,162 സാമ്പിളുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 40,162 സാമ്പിളുകള്‍ പരിശോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോട് അനുബന്ധിച്ചുള്ള പുതിയ ലാബിന്റെ ഉദ്ഘാടനം നാളെ നടക്കും. മലപ്പറമ്പിലെ ആരോഗ്യവകുപ്പിന്റെ പരിശീലന കേന്ദ്രത്തിലെ കെട്ടിടത്തിലാണ് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ ആര്‍ടിപിസിആര്‍ വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Read More

മാസങ്ങള്‍ക്കുള്ളില്‍ ഇസ്രായേലില്‍ എംബസി ആരംഭിക്കാനൊരുങ്ങി യു.എ.ഇ

ജെറുസലേം: മൂന്നോ, അഞ്ചോ മാസത്തിനുള്ളില്‍ ഇസ്രായേലില്‍ എംബസി തുറക്കുമെന്ന് യു.എ.ഇ. അനഡോലു ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് മോണിറ്ററാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നോ, അഞ്ചോ മാസത്തിനുള്ളില്‍ ഇസ്രായേലില്‍ തുറക്കുന്ന എംബസിയില്‍ നിന്ന് ഇസ്രയേലി പൗരന്മാര്‍ക്ക് യു.എ.ഇയിലേക്ക് യാത്രാ വിസ നേടാന്‍ കഴിയുമെന്ന് താന്‍ കരുതുന്നുവെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേല്‍ ഹയോം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. യു.എസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ അബുദാബിയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ, ഇസ്രയേലിലെയും യു.എ.ഇയിലും എംബസികള്‍ തുറക്കുന്നതിനെക്കുറിച്ച് ഇരുപക്ഷത്തുനിന്നുമുള്ള…

Read More

വയനാട്ടിൽ 20 പേര്‍ക്ക് കൂടി കോവിഡ്; 14 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ 29 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (05.09.20) 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 6 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 14 പേര്‍ക്കുമാണ് രോഗബാധ. 29 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1664 ആയി. ഇതില്‍ 1399 പേര്‍ രോഗമുക്തരായി. 257 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗം ബാധിച്ചവര്‍: മൂലങ്കാവ് ബാങ്ക് സമ്പർക്കത്തിലുള്ള 3 ചെറുപുഴ സ്വദേശികൾ (52,78, 59),…

Read More

നൂറു പിന്നിട്ട് മുഖ്യമന്ത്രിയുടെ കോവിഡ് വാർത്താ സമ്മേളനം; റെക്കോർഡ്

മാധ്യമങ്ങളോട് അകലം പാലിക്കുന്നുവെന്നും വാർത്താ സമ്മേളനങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്നും പഴികേട്ട മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് 19 കാലത്തു നടത്തിയ വാർത്താ സമ്മേളനങ്ങളുടെ എണ്ണം നൂറു കവിയുന്നു. ഒരു ഭരണാധികാരിയും ഒരു വിഷയത്തിൽ ഇത്രയേറെ തവണ മാധ്യമങ്ങളെ കണ്ടിട്ടുണ്ടാകില്ല എന്ന് മാധ്യമ ലോകം. ജനുവരിയിലെ നിയമസഭാ സമ്മേളനത്തിന് ശേഷമാണ് മുഖ്യമന്ത്രി ദൈനംദിന വാർത്താ സമ്മേളനം ആരംഭിച്ചത്. കോവിഡ് വിവരങ്ങൾ സവിസ്തരം. മിക്ക ദിവസവും ഒരുമണിക്കൂർ നീളുന്ന വാർത്താ സമ്മേളനം. ആദ്യം വൈകീട്ട് ആറുമണിക്ക് തുടങ്ങി ഏഴിന്…

Read More

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2655 പേര്‍ക്ക്; 2433 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2655 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2433 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2433 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 61 പേർ ആരോഗ്യ പ്രവർത്തകരാണ് കഴിഞ്ഞ 24 മണിക്കൂറിൽ 40,168 സാമ്പിളുകൾ പരിശോധിച്ചതായും…

Read More

സെപ്റ്റംബര്‍ 5ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: 2020 സെപ്റ്റംബര്‍ 5ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്….

Read More

കൊവിഡ്: കൊച്ചി മെട്രോ യാത്രാ നിരക്കുകള്‍ കുറച്ചു

കൊച്ചി: ഈ മാസം ഏഴു മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്ന കൊച്ചി മെട്രോയുടെ യാത്ര നിരക്കുകള്‍ കെഎംആര്‍എല്‍ കുറച്ചു. നിലവില്‍ ഏറ്റവും കൂടിയ നിരക്ക് 60 രൂപയായിരുന്നത് 50 രൂപയാക്കി കുറച്ചു. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇതില്‍ പത്ത് ശതമാനം കൂടി ഇളവ് ലഭിക്കും. നിരക്ക് സ്ലാബുകള്‍ നാലാക്കിയും കുറച്ചു. 10,20, 30, 50 ടിക്കറ്റ് നിരക്ക് സ്ലാബുകളാണ് ഇനിയുണ്ടാവുക. 20 രൂപക്ക് അഞ്ചു സ്റ്റേഷന്‍ വരെയും 30 രൂപക്ക് 12 സ്റ്റേഷന്‍ വരെയും യാത്ര ചെയ്യാം….

Read More

മീനങ്ങാടിയിൽ ആൻറിജൻ പരിശോധനയിൽ 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മീനങ്ങാടിയിൽ ആൻറിജൻ പരിശോധനയിൽ 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മീനങ്ങാടിയിൽ 96 ആളുകളിൽ നടത്തിയ ആൻറിജൻ പരിശോധനയിലാണ് 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്. . സ്വകാര്യ ക്ലീനിക്കിൽ 9 ആളുകളിൽ നടത്തിയ പരിശോധനയിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് ആൻ്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി ഇതിനു പുറമെ മീനങ്ങാടി സി.എച്ച്.സി യുടെ നേതൃത്വത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കത്തിലുള്ള 34 പേരെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാക്കി ….

Read More

വഴി തെറ്റിയെത്തിയ ചൈനീസ് പൗരൻമാർക്ക് ഭക്ഷണവും ഓക്‌സിജനും നൽകി സഹായിച്ച് സൈന്യം

സിക്കിമില്‍ വഴി തെറ്റിയെത്തിയ ചൈനീസ് പൗരന്‍മാര്‍ക്ക് വഴികാട്ടിയായി ഇന്ത്യന്‍ സൈന്യം. സമുദ്ര നിരപ്പില്‍ നിന്ന് 17,500 അടി ഉയരമുള്ള പ്രദേശത്തു വെച്ചാണ് ചൈനീസ് പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ സൈന്യം രക്ഷകരായെത്തിയത്. സെപ്റ്റംബര്‍ മൂന്നിനാണ് സംഭവമുണ്ടായത്. ഉയര്‍ന്ന പ്രദേശമായതിനാല്‍ തന്നെ ഓക്‌സിജന്റെ ലഭ്യത കുറവായിരുന്നു. ഈ സാഹചര്യത്തിലാണ് ഓക്‌സിജനും മറ്റ് അവശ്യ സേവനങ്ങളുമായി സൈന്യം എത്തിയത്. ഇവര്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുകയും ഭക്ഷണം നല്‍കുകയും ചെയ്താണ് സൈന്യം മാതൃകയായത്. തണുപ്പിനെ അതിജീവിക്കാനായി ഇവര്‍ക്ക് വസ്ത്രങ്ങളും നല്‍കിയാണ് സൈന്യം സഹായിച്ചത്. ഇതിനു പുറമെ,…

Read More