Webdesk

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു; ലോകത്തെ അമ്പരിപ്പിച്ച ആ കാലുകൾ ഇനി ഓര്‍മ

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ് അവൻ. അനേക നാളുകൾ ലോകത്തെ ആനന്ദിപ്പിച്ചവൻ. ഇതിഹാസമായി വളർന്നവൻ. കാൽപന്തിലൂടെ അമരത്വം നേടിയവൻ. കാസ റൊസാഡ കൊട്ടാരത്തിൽ നിന്ന് തുടങ്ങിയ വിലാപ യാത്ര. അന്തിമോപചാരവുമായി ആയിരങ്ങൾ. ദേശീയ പതാക ചുറ്റി, വിഖ്യാതമായ ആ പത്താം നമ്പര്‍ ജഴ്സിയും പുതച്ച് യാത്ര. ലോകത്തെ…

Read More

ലോകത്ത് ആറുകോടി കടന്ന് കൊവിഡ് ബാധിതര്‍; മരണം 14.37 ലക്ഷമായി, അമേരിക്കയില്‍ മാത്രം 1.32 കോടി രോഗികള്‍

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറുകോടി കടന്നു. പുതിയ കണക്കുകള്‍പ്രകാരം വിവിധ രാജ്യങ്ങളിലായി 6,13,08,116 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 14,37,835 പേര്‍ക്ക് ജീവനും നഷ്ടമായി. രോഗബാധിതരുടെ എണ്ണം കൂടിവരുമ്പോഴും രോഗമുക്തി നിരക്കിലുണ്ടാവുന്ന വര്‍ധന ആശ്വാസം നല്‍കുന്നുണ്ട്. ഇതുവരെ 4,23,95,359 പേരുടെ രോഗം ഭേദമായി. 1,74,74,922 രോഗികള്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ ഒരുലക്ഷം പേരുടെ നില ഗുരുതരമായി തുടരുന്നു. ലോകത്തെ പ്രതിദിന രോഗികളുടെ എണ്ണവും കുറച്ചുദിവസങ്ങളായി ഉയര്‍ന്ന നിരക്കിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത്…

Read More

തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര ചികില്‍സാപ്പിഴവ്; പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞിക്കെട്ട് മറന്നുവച്ചു

തിരുവനന്തപുരം: പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ മറന്നുവച്ച പഞ്ഞിക്കെട്ട് വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് ഗുരുതരമായ ചികില്‍സാപ്പിഴവുണ്ടായത്. വലിയതുറ സ്വദേശിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ യുവതി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. വയറിനുള്ളില്‍ പഞ്ഞിക്കെട്ടുവച്ച് തുന്നിക്കെട്ടിയതിനെത്തുടര്‍ന്ന് യുവതിയുടെ ആന്തരികാവയവങ്ങളില്‍ അണുബാധയേറ്റു. പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ യുവതിയെ എസ്എടി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി പഞ്ഞിക്കെട്ട് പുറത്തെടുത്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നടക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണ്. വലിയതുറ സ്വദേശി 22 വയസുള്ള അല്‍ഫിന അലി…

Read More

ഇലക്ട്രിക് വാഹനങ്ങൾക്ക് വായ്പ നൽകാൻ കേരള ഫിനാൻഷ്യൽ കോർപറേഷൻ

കേരള ഫിനാൻഷ്യൽ കോർപറേഷൻ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ വായ്പ നൽകാൻ തീരുമാനിച്ചു. ഏഴ് ശതമാനം പലിശയ്ക്കാണ് വായ്പ നൽകുക. വിദേശത്തു നിന്നും മടങ്ങി വന്നവർക്ക് നോർക്കയുടെ പദ്ധതിയുമായി ചേർന്ന് നാല് ശതമാനം പലിശയ്ക്ക് വായ്പ നൽകും. വാഹനത്തിന്റെ ഓൺ ദ റോഡ് കോസ്റ്റിന്റെ 80 ശതമാനം തുക വായ്പയായി നൽകുമെന്ന് കെ.എഫ്.സി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരി പറഞ്ഞു.

Read More

കൊവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 43,082 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,082 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 93,09,788 ആയി ഉയർന്നു. 492 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 1,35,715 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 39,379 പേർ രോഗമുക്തി നേടി. 87,18,517 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. നിലവിൽ 4,55,555 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. സിആർപിസി 406 പ്രകാരമാണ് സർക്കാർ കോടതി മാറ്റാനുള്ള ആവശ്യം ഉന്നയിക്കുക. നേരത്തെ സർക്കാരിന്റെയും നടിയുടെയും ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി ഉത്തരവ് നിയമപരമായ എല്ലാ വശങ്ങളെയും പരിശോധിച്ചല്ല എന്ന് സർക്കാർ ചൂണ്ടിക്കാട്ടും കോടതിയിൽ നടന്നിട്ടുള്ള മറ്റ് കാര്യങ്ങൾ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളതാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയിലേക്ക് സർക്കാർ പോകുന്നത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ…

Read More

ഗുജറാത്തിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; ഐസിയുവിലുണ്ടായിരുന്ന അഞ്ച് രോഗികൾ മരിച്ചു

രാജ്‌കോട്ട് ശിവാനന്ദ് ആശുപത്രിയിലാണ് അപകടമുണ്ടായത്. രണ്ടാംനിലയിലെ ഐസിയുവിൽ നിന്നാണ് തീപടർന്നത്. അപകടസമയത്ത് 11 പേർ ഐസിയുവിലുണ്ടായിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് അപകടം നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.

Read More

പരിശീലനത്തിനിടെ മിഗ് 29 വിമാനം അറബിക്കടലിൽ തകർന്നുവീണു; പൈലറ്റുമാരിൽ ഒരാളെ കാണാതായി

മിഗ് 29 കെ യുദ്ധവിമാനം പരിശീലന പറക്കലിനിടെ അറബിക്കടലിൽ തകർന്നുവീണു. രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കാണാതായ പൈലറ്റിനായി സേനയുടെ വിവിധ യൂനിറ്റുകൾ തെരച്ചിൽ നടത്തുകയാണ്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി നാവികസേന അറിയിച്ചു. ഐഎൻഎസ് വിക്രമാദിത്യ വിമാനവാഹിനി യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന വിമാനമാണ് തകർന്നത്.

Read More

സ്റ്റേഷനിൽ പരാതിയുമായി എത്തിയ അച്ഛനോടും മകളോടും അപമര്യാദയായി പെരുമാറി; എ എസ് ഐക്ക് സ്ഥലം മാറ്റം

സ്റ്റേഷനിൽ പരാതിയുമായി എത്തിയ അച്ഛനും മകളോടും അധിക്ഷേപകരമായി പെരുമാറിയ പോലീസുദ്യോഗസ്ഥനെതിരെ നടപടി. സംഭവത്തെ കുറിച്ച് രണ്ട് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡിഐജിക്കാണ് അന്വേഷണ ചുമതല നെയ്യാർ ഡാം പോലീസ് സ്‌റ്റേഷനിലെ എ എസ് ഐ ഗോപകുമാറിനെതിരെയാണ് നടപടി. ഇയാളെ ഇടുക്കിയിലേക്കാണ് സ്ഥലം മാറ്റിയത്. ഗോപകുമാർ പരാതിക്കാരെ അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി പള്ളിവേട്ട സ്വദേശി സുദേവനോടും മകളോടുമാണ് ഇയാൾ മോശമായി പെരുമാറുന്നത്. സംഭവത്തിൽ പോലീസിന് ഗുരുതര…

Read More

ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസില്‍ നിന്നിറങ്ങാമെന്ന് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസില്‍ നിന്നിറങ്ങുമെന്ന് ഡൊണാള്‍ഡ് ട്രംപ്. എന്നാലും താന്‍ പരാജയം സമ്മതിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം അധികാരം കൈമാറില്ലെന്ന ആദ്യ നിലപാടുകളില്‍ നിന്നും ട്രംപ് മാറ്റം വരുത്തിയത് നടപടിക്രമങ്ങള്‍ക്ക് ആശ്വാസകരമാണ്. ഒരു ഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് ട്രംപ് കോടതിയെ വരെ സമീപിച്ചിരുന്നു. ഇലക്ടറല്‍ കോളജ് ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസ് വിട്ടു പോകുമോ എന്ന ചോദ്യത്തിനാണ് തീര്‍ച്ചയായും ഞാനത് ചെയ്യുമെന്ന് ട്രംപ്…

Read More