Headlines

Webdesk

കൊവിഡ് വാക്‌സിൻ നിർമാണം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ഇന്ന് നിർമാണ സ്ഥാപനങ്ങളിൽ

കൊവിഡ് വാക്‌സിൻ നിർമാണം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെ വാക്‌സിൻ നിർമാണ സ്ഥാപനങ്ങൾ സന്ദർശിക്കും. വാക്‌സിൻ വിതരണ ഒരുക്കങ്ങളും പ്രധാനമന്ത്രി വിലയിരുത്തും പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത് ബയോടെക്, അഹമ്മദാബാദിലെ സിഡഡ് ബയോടെക് പാർക്ക് എന്നിവിടങ്ങളിലാണ് മോദി സന്ദർശനം നടത്തുക. വാക്‌സിൻ എപ്പോൾ ലഭ്യമാക്കാം എന്നതടക്കം ഗവേഷകരുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഇതാദ്യമായാണ് പ്രധാനമന്ത്രി വാക്‌സിൻ പുരോഗതി നേരിട്ടെത്തി വിലയിരുത്തുന്നത്.

Read More

ഡൽഹി ചലോ മാർച്ച് മൂന്നാം ദിവസത്തിലേക്ക്; പിൻമാറാതെ കരളുറപ്പോടെ കർഷകർ

കാർഷിക നിയമത്തിനെതിരായ കർഷകരുടെ പ്രക്ഷോഭം ഡൽഹിയിലും പരിസര പ്രദേശത്തുമായി തുടരുകയാണ്. ഡൽഹി-ഹരിയാന അതിർത്തിയിൽ സംഘർഷാവസ്ഥക്ക് ഇപ്പോഴും അയവില്ല. ഡൽഹി ബുറാഡിയിൽ സമരത്തിന് അനുമതി നൽകാമെന്ന പോലീസ് നിർദേശം അംഗീകരിച്ച് ഒരു വിഭാഗം കർഷകർ ഡൽഹിയിൽ പ്രവേശിച്ചിരുന്നു എന്നാൽ ജന്തർ മന്ദിറിലോ രാംലീല മൈതാനിയിലോ പ്രതിഷേധിക്കാൻ സ്ഥലം നൽകണമെന്ന ആവശ്യമുന്നയിച്ച് ഭൂരിഭാഗം കർഷകരും ഹരിയാന അതിർത്തിയിൽ തുടരുകയാണ്. മാർച്ച് ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ് ഇന്നലെ ഹരിയാന അതിർത്തിയിൽ വെച്ച് കർഷകർക്ക് നേരെ പോലീസ് പലതവണ കണ്ണീർവാതകം പ്രയോഗിച്ചു….

Read More

ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പി മൊഹ്‌സിന്‍ ഫക്രിസാദെയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി

ടെഹ്റാന്‍: ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലുണ്ടായ ബോംബാക്രമണത്തിലാണ് മൊഹ്‌സിന്‍ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പിയാണ് മൊഹ്‌സിന്‍ ഫക്രിസാദെ. മൊഹ്‌സിന്‍ സഞ്ചരിച്ച കാറിന് നേരെ തീവ്രവാദികള്‍ ബോംബെറിയുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Read More

ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പി മൊഹ്‌സിന്‍ ഫക്രിസാദെയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി

ടെഹ്റാന്‍: ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലുണ്ടായ ബോംബാക്രമണത്തിലാണ് മൊഹ്‌സിന്‍ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പിയാണ് മൊഹ്‌സിന്‍ ഫക്രിസാദെ. മൊഹ്‌സിന്‍ സഞ്ചരിച്ച കാറിന് നേരെ തീവ്രവാദികള്‍ ബോംബെറിയുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Read More

കൊവിഡില്‍ തളര്‍ന്ന് വാള്‍ട്ട് ഡിസ്നിയും; 32,000 ജീവനക്കാരെ പിരിച്ചുവിടുന്നു

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പല അന്താരാഷ്ട്ര കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടിരുന്ന സാഹചര്യം ഉണ്ടായിരുന്നു. കൊവിഡ് വരുത്തിവച്ച സാമ്പത്തിക മാന്ദ്യം തന്നെയായിരുന്നു ഇതിന് പ്രധാനകാരണം. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഡിസ്നിയും ഇപ്പോള്‍ 32,000ഓളം ജീവനക്കാരെ പിരിട്ടുവിടുന്നു. വാള്‍ട്ട് ഡിസ്നിയുടെ തീം പാര്‍ക്കില്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെയാണ് പുറത്താക്കുന്നതെന്ന് റിപ്പോര്‍ട്ട്. 2021ന്റെ ആദ്യ പകുതിയില്‍ തന്നെ ജീവനക്കാരെ പുറത്താക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ, 28,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. ഉപഭോക്താക്കളുടെ കുറവ് തന്നെയാണ് കമ്പനിയെ ഇങ്ങനെ ഒരു…

Read More

തിരുവനന്തപുരം ഫോർട്ട് വാർഡിൽ നാട്ടുകാർ വോട്ട് ബഹിഷ്കരിക്കും

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര വടക്കേനടയിലെയും പത്മതീർത്ഥക്കരയിലെയും നാട്ടുകാർക്കും പൊതുജനങ്ങൾക്കും വഴി നടക്കുവാനുള്ള സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് നഗരസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. കഴിഞ്ഞ ഒമ്പത് മാസക്കാലമായി വടക്കേനട വഴി കിഴക്കേ നടയിലേക്ക് പോകുന്ന വഴിയാണ് പോലീസ് സുരക്ഷാ കാരണങ്ങൾ പറഞ്ഞ് അടച്ചു പൂട്ടിയത്. ഈസ്റ്റ് ഫോർട്ടിൽ ബസിറങ്ങി പടിഞ്ഞാറേകോട്ട, ശ്രീകണ്ഠേശ്വരം, കൈതമുക്ക്, പാൽക്കുളങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ പോകുവാൻ പൊതു ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പ്രധാനപ്പെട്ട റോഡാണ് കാൽ നടയാത്രക്കാരെ പോലും കടത്തിവിടാതെ പോലീസ്…

Read More

ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ പ്രദർശിപ്പിച്ചില്ല; ആമസോണിന് പിഴയിട്ട് സർക്കാർ

ഡൽഹി: പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിന് പിഴയിട്ട് സർക്കാർ. ഔദ്യോഗിക ഉത്തരവ് പ്രകാരം ആമസോണിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഉൽപ്പാദിപ്പിക്കപ്പെട്ട രാജ്യം ഉൾപ്പെടെയുള്ള നിർബന്ധിത വിവരങ്ങൾ പ്രദർശിപ്പിക്കാത്തതിനാണ് പിഴയിട്ടത്. ഇത്തരം വിവരങ്ങൾ പ്രദർശിപ്പിക്കാത്തതിന് ഉപഭോക്തൃ കാര്യ മന്ത്രാലയം കഴിഞ്ഞ മാസം ഇ-കൊമേഴ്‌സ് രംഗത്ത് മുൻനിരയിൽ നിൽക്കുന്ന ഫ്ലിപ്കാർട്ട്, ആമസോൺ എന്നീ കമ്പനികൾക്കും നോട്ടീസ് നൽകിയിരുന്നു. എല്ലാ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളും ലീഗൽ മെട്രോളജി (പാക്കേജുചെയ്ത ചരക്കുകൾ) നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നവംബർ 19 ന്…

Read More

മൂന്ന് ചിത്രങ്ങൾക്കായി 1000 കോടി; ബിഗ് ബജറ്റ് സിനിമകളുമായി പ്രഭാസ്

ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ലോകസിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രഭാസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽചർച്ച വിഷയമാണ്. ചിത്രത്തെ കുറിച്ച് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത് വാളുമേന്തി നടന്നു വരുന്ന പ്രഭാസിന്റെ രൂപമാണ്. ബിഗ് ബജറ്റ് ചിത്രങ്ങളുടെ തോഴനായി മാറിയിരിക്കുകയാണ് പ്രഭാസ് ഇപ്പോൾ. താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മൂന്ന് സിനിമകളും ബിഗ് ബജറ്റ് ചിത്രങ്ങളാണ്. ആക്ഷൻ ചിത്രമായ സാഹോയ്ക്കു ശേഷം, ആദിപുരുഷ്, രാധേ ശ്യാം,…

Read More

പോലീസ് ആക്ട് ഭേദഗതി: പാർട്ടിക്ക് ജാഗ്രതക്കുറവ് സംഭവിച്ചതായി എ വിജയരാഘവൻ

കേരളാ പോലീസ് ആക്ട് ഭേദഗതിയുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ജാഗ്രതക്കുറവ് സംഭവിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കേന്ദ്ര നേതൃത്വം കൂടി ഉൾക്കൊള്ളുന്നതാണ് പാർട്ടി. പാർട്ടിയൊരു വ്യക്തിയല്ല. പോലീസ് നിയമഭേദഗതിയിൽ വിമർശനം വന്നപ്പോൾ തിരുത്തുകയാണ് ചെയ്തത് നിയമഭേദഗതിയുടെ ലക്ഷ്യം നല്ലതായിരുന്നുവെങ്കിലും നിയമം തയ്യാറാക്കിയപ്പോൾ പിഴവ് വന്നുവെന്നും എ വിജയരാഘവൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപി ബന്ധത്തെയും വിജയരാഘവൻ വിമർശിച്ചു. കോൺഗ്രസ് ബിജെപിയെ വിമർശിക്കുന്നില്ല. ബിജെപി പിന്തുണ നേടിയെടുക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത് അപകടകരമായ രാഷ്ട്രീയ സഖ്യമാണിത്. സംസ്ഥാനത്ത്…

Read More

രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യക്കിറ്റ് നശിച്ചുപോയ സംഭവം; നിലമ്പൂർ മുൻസിപ്പൽ കോൺഗ്രസ് പ്രസിഡന്റ് രാജിവെച്ചു

പ്രളയ ദുരിതബാധിതർക്ക് വിതരണം ചെയ്യാൻ രാഹുൽ ഗാന്ധി എം.പി നൽകിയ ഭക്ഷ്യ കിറ്റ് നശിച്ച സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂർ മുൻസിപ്പൽ കോൺഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് രാജിവെച്ചു. ഭക്ഷ്യ കിറ്റ് നശിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. മലപ്പുറം നിലമ്പൂരിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അയച്ച ദുരിതാശ്വാസ സഹായസാമഗ്രികളാണ് പഴകിയതിനെ തുടർന്ന് പുഴുവരിച്ച് നശിച്ചത്.  പ്രളയത്തിൽ വലിയ നാശനഷ്ടങ്ങൾ നേരിട്ട മേഖലകളിലേക്ക് അയക്കാനുള്ള സാധനസാമഗ്രികളാണ് പൂർണമായും നശിച്ചത്.

Read More