Headlines

Webdesk

കെ എസ് എഫ് ഇ വിജിലൻസ് റെയ്ഡിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല

കെഎസ്എഫ്ഇ ചിട്ടി ക്രമക്കേടിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റെയ്ഡിന്റെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അഴിമതിയിൽ അന്വേഷണം പാടില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല ക്രമക്കേട് പുറത്തുവരുമ്പോൾ വട്ടാണെന്ന് പറഞ്ഞ് ധനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. ആർക്കാണ് വട്ടെന്ന് ധനമന്ത്രി വ്യക്തമാക്കണം. കെഎസ്എഫ്ഇ അഴിമതി അന്വേഷിക്കുമ്പോൾ തോമസ് ഐസക് രോഷം കൊള്ളുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു കെഎസ്എഫ്ഇയുടെ വിശ്വാസ്യത കണക്കിലെടുത്താണ് ജനങ്ങൾ ഇടപാടുകൾ നടത്തുന്നത്. എന്നാൽ ഗുരുതര അഴിമതിയാണ് നടക്കുന്നത്. ഇതിൽ അന്വേഷണം വേണം….

Read More

പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു; പെട്രോളിന് 21 പൈസയുടെ വർധനവ്

രാജ്യത്ത് ഇന്ധനവില തുടർച്ചയായ ആറാം ദിവസവും വർധിച്ചു. സംസ്ഥാനത്ത് പെട്രോളിന് ഇന്ന് 21 പൈസയും ഡീസലിന് 31 പൈസയുമാണ് ഉയർന്നത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 82.54 രൂപയായി. ഡീസലിന് ലിറ്ററിന് 74.44 രൂപയാണ്. ഒമ്പത് ദിവസത്തിനിടെ ഡീസലിന് 1.80 രൂപയാണ് വർധിച്ചത്. പെട്രോളിന് 1.09 രൂപയുടെയും വർധനവുണ്ടായി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ആഭ്യന്തര വിപണിയിലെ ഇന്ധനവിലയിലും മാറ്റമുണ്ടായതെന്ന് കമ്പനികൾ പറയുന്നു. രണ്ട് മാസമായി നിർത്തിവെച്ചിരുന്ന പ്രതിദിന വിലവർധനവ് നവംബർ 20 മുതലാണ്…

Read More

വിതുരിയിൽ വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം വിതുരയിൽ വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ പ്രതി പിടിയിൽ. വിതുര സ്വദേശി മാധവനാണ്(55) കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് താജുദ്ദിന്റെ(60) വീട്ടിലാണ് മൃതദേഹം കണ്ടത്. പോലീസ് നടത്തിയ അന്വേഷണത്തിൽ വീടിന് അടുത്തുള്ള ഉൾവനത്തിൽ ഒളിച്ചിരിക്കുകയായിരുന്ന താജുദ്ദീനെ പിടികൂടുകയായിരുന്നു വിതുര പേപ്പാറയിലെ താജുദ്ദീന്റെ വീട്ടിലാണ് മാധവനെ കൊന്ന് കുഴിച്ചിട്ടത്. മൂന്ന് ദിവസം മുമ്പാണ് കൊലപാതകം നടന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന താജുദ്ദീന്റെ വീട്ടിലെ നിത്യ സന്ദർശകനാണ് മാധവൻ. ഇരുവരും വിവാഹിതരല്ല. നിരവധി കേസുകളിലെ പ്രതികളുമാണ്. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കു തർക്കത്തിനൊടുവിൽ മാധവനെ…

Read More

ഇന്ത്യക്ക് ഇന്നും ടോസ് നഷ്ടം; രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ആദ്യം ഫീൽഡ് ചെയ്യും. ടോസ് നേടിയ ഓസീസ് നായകൻ ആരോൺ ഫിഞ്ച് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സിഡ്‌നിയിൽ രാത്രിയും പകലുമായാണ് മത്സരം നടക്കുക. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പരയിൽ തിരിച്ചുവരണമെങ്കിൽ ഇന്ന് വിജയം അനിവാര്യമാണ്. ഇന്ന് പരാജയപ്പെടുകയാണെങ്കിൽ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് നഷ്ടപ്പെടും. ടോസിന്റെ ആനുകൂല്യം ഓസീസിന് ലഭിച്ചത് തിരിച്ചടിയാണ്. ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 374 റൺസാണ് അടിച്ചുകൂട്ടിയത്. ബൗളിംഗിന് മൂർച്ചയില്ലാത്തതും ഫീൽഡിലെ പിഴവുമാണ് ആദ്യ…

Read More

വീണ്ടും ന്യൂനമർദം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ മഴ ശക്തമാകും

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ വീണ്ടും സക്തമാകും. ചൊവ്വാഴ്ച മുതൽ കനത്ത മഴയക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു തെക്കൻ ജില്ലകളിലാണ് മഴയുണ്ടാകുക. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു നിവാർ ചുഴലിക്കാറ്റിന് പിന്നാലെയാണ് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടത്. അടുത്താഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് റിപ്പോർട്ട്. നിവാറിന്റെ സമാന പാതയിലാകും പുതിയ ചുഴലിക്കാറ്റും സഞ്ചരിക്കുക….

Read More

കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ; ഉപാധികളോടെയുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡിംസംബര്‍ 3ന് കര്‍ഷകരുമായി ചര്‍ച്ച നടത്തും. കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും ആവശ്യങ്ങളും സസൂക്ഷ്മം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു. പക്ഷെ, ചര്‍ച്ച നടത്തണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലത്തേക്ക് സമരം മാറ്റണം. പ്രക്ഷോഭം നടത്താന്‍ പോലിസ് സൗകര്യം നല്‍കും. കര്‍ഷകരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ശ്രദ്ധാപൂര്‍വം പരിഗണിക്കുമെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്രസര്‍ക്കരാന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷക…

Read More

സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്സിൻ; അടിയന്തര ലൈസൻസിന് അപേക്ഷിക്കും: സെറം മേധാവി

പൂനെ: സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്സിന് അടിയന്തര ലൈസൻസ് ലഭ്യമാക്കാൻ ശ്രമം നടത്തിവരികയാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി. ഓക്‌സ്ഫഡ് വാക്‌സിൻ നിർമാണത്തിന് തയ്യാറെടുക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയതിനു ശേഷമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ആദാർ പൂനാവാല ഇക്കാര്യം പറഞ്ഞത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന ഓക്‌സഫഡ് വാക്‌സിന്റെ സവിശേഷതകൾ സംബന്ധിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചതായി പൂനാവാല പറഞ്ഞു. വാക്‌സിൻ വിതരണം സംബന്ധിച്ചും അദ്ദേഹവുമായി സംസാരിച്ചു. ഇന്ത്യയിലായിരിക്കും വാക്‌സിൻ ആദ്യം വിതരണം നടത്തുക. പിന്നീടായിരിക്കും മറ്റു…

Read More

സംസ്ഥാനത്ത് 25 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 5474 സമ്പർക്ക രോഗികൾ കൂടി

സംസ്ഥാനത്ത് 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പുതുകളങ്ങര സ്വദേശിനി പാർവതി അമ്മ (82), മണക്കാട് സ്വദേശി വേണുഗോപാലൻ നായർ (75), പൂന്തുറ സ്വദേശിനി നബീസത്ത് (66), വിളപ്പിൽശാല സ്വദേശി രാജേന്ദ്രൻ (65), ആലപ്പുഴ ചേലങ്കരി സ്വദേശി ഫ്രാൻസിസ് തോമസ് (78), പുന്നപ്ര സ്വദേശി സദാനന്ദൻ (57), മാവേലിക്കര സ്വദേശി പൊടിയൻ (63), അരൂർ സ്വദേശി ബാലകൃഷ്ണൻ (75), ചെങ്ങന്നൂർ സ്വദേശിനി കനിഷ്‌ക (55), തൃക്കുന്നപ്പുഴ സ്വദേശി യു. പ്രശാന്തൻ (56), കോട്ടയം കുമരകം…

Read More

സിബിഐ റെയ്ഡിനിടെ കൽക്കരി അഴിമതിക്കേസ് കുറ്റാരോപിതൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കൽക്കരി അഴിമതി കേസിൽ സിബിഐ റെയ്ഡ് നടത്തുന്നതിനിടെ ആരോപണ വിധേയനായ ധനഞ്ജയ് റായ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. റെയ്ഡിനായി സിബിഐ ഉദ്യോഗസ്ഥർ അസൻസോളിലെ വീട്ടിലെത്തിയതിന് പിന്നാലെ ധനഞ്ജയ് റായിക്ക് നെഞ്ചുവേദന വരികയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല കൽക്കരി ഖനന കേസുമായി ബന്ധപെട്ട് നാല് സംസ്ഥാനങ്ങളിലെ 45 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, യുപി എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്‌

Read More

തദ്ദേശ തെരഞ്ഞെടുപ്പ്; കോവിഡ് ബാധികതര്‍ക്കുളള തപാല്‍ വോട്ടിന്റെ പട്ടിക നാളെ മുതല്‍

കോവിഡ് ബാധിതർക്കും ക്വാറന്റീനിലുളളവർക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ചെയ്യുന്നതിനായുളള പട്ടിക നവംബർ 29 മുതൽ തയ്യാറാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാകും ആദ്യമായി ലിസ്റ്റ് തയ്യാറാക്കുകയെന്ന് തെരഞ്ഞടുപ്പ് കമ്മീഷണർ വി ഭാസ്കർ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ പട്ടികയിലുള്ളവർക്കാണ് തപാൽ വോട്ട് ചെയ്യാൻ സാധിക്കുന്നത്. പട്ടികയിൽ പത്ത് ദിവസത്തിന് മുൻപ് തന്നെ ഉണ്ടായിരിക്കണം. രോഗം ഭേദമായാലും പട്ടികയിലുണ്ടെങ്കിൽ വോട്ട് ചെയ്യാം. വോട്ടിന് തലേദിവസം മുന്നുമണിവരെയാണ് രോഗബാധിതരായവർക്കാണ്…

Read More