Headlines

Webdesk

നാഗലാന്‍ഡിലെ പട്ടിയിറച്ചി നിരോധനം സ്റ്റേ ചെയ്ത് ഹൈക്കോടതി

ഗുവാഹത്തി: നാഗലാന്‍ഡില്‍ പട്ടിയിറച്ചി പൂര്‍ണമായും നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തടഞ്ഞ് ഗുവാഹത്തി ഹൈക്കോടതി. പട്ടി മാംസം വില്‍പന നടത്തുന്നവര്‍ നല്‍കിയ ഹരജിയിലാണ്ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് നിരോധനം സ്റ്റേ ചെയ്തത്. ക്യാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സര്‍ക്കാര്‍ പട്ടിയിറച്ചി നിരോധിക്കാന്‍ തീരുമാനിച്ചതെന്നും വ്യക്തമായ നിയമനിര്‍മാണം ഉണ്ടായിട്ടില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. ജൂലൈ രണ്ടിനാണ് പട്ടി മാംസം വില്‍കുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പട്ടിയിറച്ചിയുടെ ഇറക്കുമതിക്കടക്കം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പട്ടികളോടുള്ള ക്രൂരത നിരോധിക്കണമെന്നാവശ്യപ്പെട്ട് മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന…

Read More

ഹരിയാനയിൽ പിഞ്ചുകുഞ്ഞിനെയടക്കം നാല് മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു

ഹരിയാനയിൽ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഹരിയാനയിലെ നീസ് പിപ്രോലി ഗ്രാമത്തിലാണ് സംഭവം. എട്ട് മാസം മുതൽ ഏഴ് വയസ്സ് വരെ പ്രായമുള്ള നാല് കുട്ടികളെയാണ് യുവതി കൊലപ്പെടുത്തിയത്. തുടർന്ന് ഇതേ കത്തി ഉപയോഗിച്ച് സ്വയം കഴുത്തറുക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ കുട്ടികളുടെ അമ്മ ഫിർമീനയെ പോലീസ് അറസ്റ്റ് ചെയ്തു. മെക്കാനിക്കായ ഭർത്താവ് ഖുർഷിദ് അഹമ്മദിനൊപ്പമാണ് ഫിർമീന താമസം. ആദ്യ വിവാഹം വേർപെടുത്തിയ ഫിർമീന 2012ലാണ് ഖുർഷിദിനെ വിവാരം ചെയ്തത്. സന്തോഷകരമായ ജീവിതമാണ്…

Read More

പരാതിക്കാരെ അധിക്ഷേപിച്ച സംഭവം: നെയ്യാർ ഡാം എഎസ്‌ഐ ഗോപകുമാറിനെ സസ്‌പെൻഡ് ചെയ്തു

പരാതി പറയാനെത്തിയ അച്ഛനെയും മകളെയും അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തിൽ നെയ്യാർ ഡാം എ എസ് ഐയായിരുന്ന ഗോപകുമാറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. റേഞ്ച് ഡിഐജി പ്രാഥമിക അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നടപടി ഗോപകുമാറഇന്റെ ഭാഗത്ത് നിന്ന് പോലീസിന്റെ യശസ്സിന് കളങ്കം വരുത്തുന്ന വീഴ്ച സംഭവിച്ചതായി ഡിഐജിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഉദ്യോഗസ്ഥനെ നല്ല നടപ്പ് പരിശീലനത്തിന് അയക്കണമെന്നും ഡിഐജി ശുപാർശ ചെയ്തിരുന്നു. മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഗോപകുമാർ സുദേവനെയും മകളെയും അധിക്ഷേപിച്ചത്. മേലുദ്യോഗസ്ഥർക്കെതിരെ പ്രത്യേക…

Read More

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നാളെ വയനാട്ടിൽ

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഞായാറാഴ്ച വയനാട്ടിൽ എത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടുള്ള പരിപാടികളാണ് യു.ഡി.എഫ് നേതൃത്വം സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 10 മണിക്ക് പൊഴുതന റാഷ ഓഡിറ്റോറിയം, 11 മണിക്ക് കല്‍പ്പറ്റ ജിനചന്ദ്ര മെമ്മോറിയല്‍ ഹാള്‍, 2 മണിക്ക് മാനന്തവാടി മൈത്രി നഗര്‍ പാറക്കല്‍ കമ്മ്യൂണിറ്റി ഹാള്‍, 3 മണി സിറ്റി ഓഡിറ്റോറിയം വെള്ളമുണ്ട 8/4, 4 മണി നടവയല്‍ ടൗണ്‍, 5 മണി ബത്തേരി സ്വതന്ത്ര മൈതാനി എന്നിവിടങ്ങളിലെ പരിപാടികളില്‍…

Read More

കേരളത്തില്‍ ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ്…

Read More

വയനാട്ടിൽ 251 പേര്‍ക്ക് കൂടി കോവിഡ്; 145 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (28.11.20) 251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 145 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10508 ആയി. 8741 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 69 മരണം. നിലവില്‍ 1338 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 658 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

നിയന്ത്രണം തെറ്റിയ ലോറി ചെന്ന് പതിച്ചത് കിണറ്റിനുള്ളിൽ; ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് മുക്കത്ത് നിയന്ത്രണം തെറ്റിയ ലോറി കിണറിലേക്ക് മറിഞ്ഞു. മുക്കം പുൽപ്പറമ്പിന് സമീപത്താണ് അപകടം. കല്ലുമായി വന്ന ലോറിയാണ് നിയന്ത്രണം തെറ്റി കിണറ്റിലേക്ക് പാഞ്ഞുവീണത്. ഡ്രൈവറും ക്ലീനറും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ചെറിയ കയറ്റത്തിൽ നിന്ന് കല്ല് ഇറക്കുന്നതിനിടെ വാഹനം പിന്നോട്ടു നീങ്ങുകയായിരുന്നു. അപകടം മനസ്സിലായതോടെ ഡ്രൈവറും ക്ലീനറും വണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെടുകയും ചെയ്തു.

Read More

ത്രിതല – നഗരസഭ തെരഞ്ഞെടുപ്പിൽ ഒ ഐ ഒ പിയുടെയും, കാർഷിക പുരോഗമന മുന്നണിയുടെയും പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് ഒഐ ഒ പി ( വൺ ഇന്ത്യ വൺ പെൻഷൻ ) സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികൾ ബത്തേരിയിൽ വാർമ്മേളനത്തിൽ അഭ്യർത്ഥിച്ചു

സുൽത്താൻ ബത്തേരി:ത്രിതല – നഗരസഭ തെരഞ്ഞെടുപ്പിൽ ഒ ഐ ഒ പിയുടെയും, കാർഷിക പുരോഗമന മുന്നണിയുടെയും പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് ഒഐ ഒ പി ( വൺ ഇന്ത്യ വൺ പെൻഷൻ ) സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികൾ ബത്തേരിയിൽ വാർമ്മേളനത്തിൽ അഭ്യർത്ഥിച്ചു. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്കും, പഞ്ചായത്ത് വാർഡുകളിലും, നഗരസഭ ഡിവിഷനിലും ഒഐഒ പിയും കാർഷിക പുരോഗമന മുന്നണിയും പിന്തുണയ്ക്കുന്ന സ്ഥാനാർഥികൾ നിൽക്കുന്നുണ്ടന്നും അവരെ വിജയിപ്പിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.

Read More

സുൽത്താൻ ബത്തേരി നഗരസഭയുടെ പ്രകടനപത്രിക പുറത്തിറക്കി. സുൽത്താൻ ബത്തേരി നഗരത്തെ ഹൈടെക് സിറ്റിയാക്കി മാറ്റും, കാർഷിക – ക്ഷീരമേഖലകൾ, കുടിവെള്ളം, ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കും മുന്തിയ പരിഗണന നൽകുന്ന പത്രികയാണ് പുറത്തിറക്കിയത്

നഗരസഭ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സുൽത്താൻ ബത്തേരി നഗരസഭ തെരഞ്ഞെടുപ്പ് കമ്മറ്റി പുറത്തിറക്കിയ പ്രകടനപത്രികയിൽ ടൗൺ വികസനത്തിനും കാർഷിക, കുടിവെള്ള, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിലും നടപ്പാക്കുന്ന പദ്ധതികൾക്കാൾ ഊന്നൽ നൽകിയിരിക്കുന്നത്. വീണ്ടും അധികാരത്തിലേറിയാൽ നഗരത്തെ ഹൈടെക് സിറ്റിയിക്കും. നെൽകർഷകർക്കും ക്ഷീരകർഷകർക്കും നൽകുന്ന സബ്സീഡി ഇരട്ടിയാക്കും, കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്. ആരോഗ്യ മേഖലയിൽ ഐ സി യു ആംബുലൻസ് സംവിധാനം കൊണ്ടുവരും, ഡയാലിസിസ് സെൻ്റർ ഒരുക്കും, ചെതലയം സി എച്ച് സിയെ…

Read More

ന്യൂഡില്‍സ് സ്ഥിരമായി കഴിക്കുന്നവർ ആയുസ്സ് ഭയക്കണം

ഇന്നത്തെ കാലത്ത് പലരും എളുപ്പപ്പണി എന്ന് കരുതി തയ്യാറാക്കുന്ന ഒന്നാണ് ന്യൂഡില്‍സ്. എന്നാല്‍ ന്യൂഡില്‍സ് തയ്യാറാക്കാന്‍ എളുപ്പമെന്ന് കരുതി അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ക്കറിയാമോ? ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. ന്യൂഡില്‍സ് എളുപ്പപ്പണിയാണ് എന്ന് കരുതി അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം പ്രശ്‌നമുണ്ടാക്കുന്നതാണ് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. നൂഡില്‍സ് നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ദോഷങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇവ എന്തൊക്കെയെന്ന…

Read More