Headlines

Webdesk

വയനാട്ടിലെ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പ്രത്യേക തപാല്‍ വോട്ട്

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ക്കും പ്രത്യേക തപാല്‍ വോട്ട് ചെയ്യാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. വോട്ടെടുപ്പ് തീയതിയുടെ പത്ത് ദിവസം മുന്‍പ് ആരോഗ്യവകുപ്പിന്റെ പോസിറ്റീവ് പട്ടികയിലുളളവര്‍ക്കും വോട്ടെടുപ്പിന് തലേദിവസം വൈകീട്ട് മൂന്ന് വരെ കോവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റീനിലുളളവര്‍ക്കും പ്രത്യേക തപാല്‍ വോട്ട് ചെയ്യാം. ഇവരെ പ്രത്യേകം വോട്ടര്‍മാരായി കണക്കാക്കും. ഇവരുടെ വോട്ട് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം ഡിസംബര്‍…

Read More

പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്നു നവവരന്‍ മരിച്ചു

പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്നു നവവരന്‍ മരിച്ചു . രാമപുരം ഗാന്ധിനഗര്‍ വെട്ടുവയലില്‍ സെബിന്‍ ഏബ്രഹാം (29) ആണ് മരിച്ചത്. കഴിഞ്ഞ 18ന് രാവിലെയായിരുന്നു അതിദാരുണ സംഭവം ഉണ്ടായത്. പഴയ പാചകവാതക സിലിണ്ടര്‍ മാറ്റി പുതിയതു വയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് . സംഭവത്തില്‍ സെബിനും മാതാവ് കുസുമത്തിനും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു . ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അടുക്കളയിലേക്ക് വെള്ളം പമ്ബ് ചെയ്ത് തീ അണക്കുകയും ചെയ്തു . ഉടന്‍ രണ്ടുപേരെയും ചേര്‍പ്പുങ്കലിലെ…

Read More

വയനാട് തദ്ദേശ തെരഞ്ഞെടുപ്പ്: കോവിഡ് ജാഗ്രതാ പോര്‍ട്ടല്‍ കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്യണം; ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള

കോവിഡ് പോസിറ്റീവായവരുടെയും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയവരുടെയും വിവരങ്ങള്‍ കൃത്യസമയത്ത് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള കര്‍ശന നിര്‍ദ്ദേശം നല്‍കി. കോവിഡ് പോസിറ്റീവായവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രത്യേക പോസ്റ്റല്‍ ബാലറ്റ് വഴി വോട്ടു ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംവിധാനമൊരുക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലിലെ വിവരങ്ങള്‍ കൃത്യമായിരിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ…

Read More

വയനാട് ജില്ലയിൽ 105 പേര്‍ക്ക് കൂടി കോവിഡ്;100 പേർക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് 105 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 93 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 100 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. അഞ്ച് പേർ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10257 ആയി. 8596 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 69 മരണം. നിലവില്‍ 1232…

Read More

കോഴിക്കോട് ജില്ലയില്‍ ഇന്ന് 374 പേര്‍ക്ക് കോവിഡ്; 455 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന്(നവംബര്‍ 27) 374 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവായത്. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 349 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3114 പേരെ പരിശോധനക്ക് വിധേയരാക്കി. ഒന്‍പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 12.01 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 455 പേര്‍ കൂടി…

Read More

കെട്ടിടനിർമ്മാണ തൊഴിലാളിയുടെ മരണത്തിലെ ദുരൂഹതകൾ അന്വേഷിക്കണമെന്ന് കുടുംബം

കൽപ്പറ്റ: കാട്ടിക്കുളം സ്വദേശിയായ കെട്ടിട നിർമ്മാണ തൊഴിലാളി കോട്ടയിൽ കുഞ്ഞുമോൻ്റെ മരണം സംബന്ധിച്ച് വ്യക്തമായി അന്വേഷിക്കണമെന്ന് കുടുംബം . കാട്ടിക്കുളം എടയൂർക്കുന്ന് കോട്ടയിൽ കുഞ്ഞുമോൻ ഒക്ടോബർ 10 നാണ് ജോലിസ്ഥലത്ത് വച്ച് മരണപെട്ടത്. വീടിന് സമീപത്തെ പുഴവയലിൽ സൈനുദ്ധീൻ എന്ന വ്യക്തിയുടെ വീട്ടിൽ ജോലിക്കായി പോയ ശേഷം പിന്നെ മരണപെട്ട നിലയിലാണ് കണ്ടെത്തിയത്. വീട് നിർമ്മാണ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു എന്നാണ് പറയപെടുന്നത്. എന്നാൽ ഇത് സംബന്ധിച്ച തെളിവുകൾ ഒന്നും അപകടസ്ഥലത്ത് കണ്ടിരുന്നില്ല. വാഹനവും ഡ്രൈവർമാരും സമീപത്ത്…

Read More

സംസ്ഥാനത്ത് ഇന്ന് 3966 പേർക്ക് കൊവിഡ്, 23 മരണം; 4544 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3966 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂർ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂർ 131, വയനാട് 105, കാസർഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.14 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

വയനാട് രണ്ട് പേരെ കൂടി കോൺഗ്രസിൽ നിന്ന് പുറത്താക്കി

കല്‍പ്പറ്റ: കണിയാമ്പറ്റ പഞ്ചായത്ത് 18-ാം വാര്‍ഡില്‍ വിമതനായി മത്സരിക്കുന്ന എം. വത്സരാജ്, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡില്‍ വിമതനായി മത്സരിക്കുന്ന ജോസ് നെല്ലേടം എന്നിവരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.

Read More

കണ്ണൂരിലും സ്വർണവേട്ട; വടകര സ്വദേശിയായ യാത്രക്കാരനിൽ നിന്നും 23 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിലും സ്വർണവേട്ട. അരക്കിലയോളം സ്വർണവുമായി യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. പുലർച്ചെ ഒരുമണിയോടെ ദുബൈയിൽ നിന്നെത്തിയ വടകര പാറക്കടവ് സ്വദേശി ഫാസിലിൽ നിന്ന് 463 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. 23 ലക്ഷത്തോളം രൂപ വില വരുന്നതാണ് സ്വർണം. പേസ്റ്റ് രൂപത്തിൽ മൂന്ന് ഗുളിക മാതൃകയിലാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇന്ന് തന്നെ കരിപ്പൂരിലും സ്വർണം പിടികൂടിയിരുന്നു. 27 ലക്ഷം രൂപയുടെ സ്വർണമാണ് കരിപ്പൂരിൽ നിന്ന് പിടികൂടിയത്.

Read More

നിവാറിന് പിന്നാലെ അടുത്ത ന്യൂനമർദം രൂപപ്പെടുന്നു; തമിഴ്‌നാട്ടിൽ വീണ്ടും ജാഗ്രതാ നിർദേശം

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നതായി റിപ്പോർട്ട്. അടുത്ത ആഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടെ ഒരാഴ്ചത്തെ ഇടവേളയിൽ രണ്ടാമത്തെ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്നത്. നിവാർ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞതിന് പിന്നാലെയാണ് പുതിയ ന്യൂനമർദം രൂപപ്പെടുന്നത്. നിവാറിന്റെ അതേ ദിശയിൽ തന്നെയാകും പുതിയ ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാൽ സഞ്ചരിക്കുകയെന്നാണ് മുന്നറിയിപ്പ്. ഇതോടെ തമിഴ്‌നാട്ടിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട് ദക്ഷിണേന്ത്യയിലെ തീരപ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. കാഞ്ചിപുരത്ത് പ്രളയ സാധ്യത…

Read More