Headlines

Webdesk

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; ഒരാഴ്ചക്കിടെ മൂന്നാമത്തെ ശിശു മരണം

  അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗീതു- സുനീഷ് ദമ്പതികളുടെ മൂന്ന് ദിവസം മാത്രം പ്രായമായ ആൺ കുഞ്ഞാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ പത്താമത്തെ മരണവും. ഇന്ന് മരിച്ച ആൺകുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നാണ് മരണമെന്നാണ് പറയുന്നത്.  

Read More

ഇടുക്കി പരുന്തുംപാറയിൽ മാരക മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ

  ഇടുക്കിയിൽ നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. എറണാകുളം സ്വദേശി ഷെഫിൻ മാത്യു(32), കൊടുങ്ങല്ലൂർ സ്വദേശി സാന്ദ്ര(20) എന്നിവരാണ് പിടിയിലായത്. കുമളിയിലെ ഹോട്ടലിൽ മുറിയെടുത്ത ഇവരെ പരുന്തുംപാറയിൽ വെച്ചാണ് എക്‌സൈസ് സംഘം പിടികൂടിയത് ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. മയക്കുമരുന്ന് പിടിച്ചെടുത്തതോടെ റൂമിലും നിരോധിത ലഹരി മരുന്ന് ഉള്ളതായി ഇവർ അറിയിച്ചു. തുടർന്ന് ഹോട്ടൽ മുറിയിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി.

Read More

കുറുപ്പിൽ വലിയ ബുദ്ധിമുട്ട് അതായിരുന്നു; സമയം എടുക്കാനുള്ള കാരണം വെളിപ്പെടുത്തി ദുൽഖർ

  മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കുറുപ്പ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് കുറുപ്പിന് ലഭിക്കുന്നത്. റിയൽ ലൈഫ് കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലർത്തി കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ദുൽഖറിനോടെപ്പം ശോഭിത ധുലിപാല, ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ എന്നിങ്ങനെ വലിയ താരനിരയാണ് കുറുപ്പിൽ അണിനിരനിന്നിരിക്കുന്നത്. എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കഴ്ച…

Read More

വിസാ നിയമങ്ങളില്‍ മാറ്റം വരുന്നു; പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസകള്‍ അനുവദിക്കും

  കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസകള്‍ അനുവദിക്കാനുള്ള തയ്യാറെടുപ്പുകളുമായി കുവൈത്ത് ഭരണകൂടം. ഇതിനായി രാജ്യത്തെ റെസിഡന്‍സ്, വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് അധികൃതര്‍ പദ്ധതിയിട്ടിരിക്കുന്നത്. വിദേശി നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അഞ്ച് മുതല്‍ 15 വരെ വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വിസകള്‍ അനുവദിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള ലക്ഷ്യമാണ് ദീര്‍ഘകാല വിസ അനുവദിക്കാനുള്ള നീക്കത്തിന് പിന്നിലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു….

Read More

80 രാജ്യങ്ങള്‍,ആറു മാസത്തെ ആഘോഷം; 30 ലക്ഷം സന്ദര്‍ശകര്‍: ‘എക്‌സ്‌പോ 2023 ദോഹ’ പ്രഖ്യാപിച്ചു

  ദോഹ: 80 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ച്ചറല്‍ എക്സിബിഷന്‍, എക്സ്പോ 2023 അല്‍ ബിദ്ദ പാര്‍ക്കില്‍ നടക്കും. 2023 ഒക്ടോബര്‍ രണ്ടിന് തുടങ്ങുന്ന മേള 2024 മാര്‍ച്ച് 28 വരെ നീണ്ടുനില്‍ക്കും. ‘ഗ്രീന്‍ ഡെസേര്‍ട്ട് ബെറ്റര്‍ എന്‍വയോണ്‍മെന്റ്’എന്ന പ്രമേയത്തിന് കീഴില്‍ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖല (മെന) എന്നിവിടങ്ങളില്‍ നടക്കുന്ന ആദ്യ ഇവന്റാണിത്. 1.7 ദശലക്ഷം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന എക്‌സ്‌പോ 30 ലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു. ”ഈ ഇവന്റിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ പരിസ്ഥിതി,…

Read More

കർഷക പോരാട്ടം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം; താങ്ങുവില നിയമമില്ലെങ്കിൽ സമരം തുടരുമെന്ന് കർഷകർ

  കാർഷിക നിയമങ്ങൾക്കെതിരായ കർഷക സംഘടനകളുടെ സമരം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷമാകുന്നു. കഴിഞ്ഞ നവബംർ 26ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഡൽഹി ചലോ മാർച്ച് 27ാം തീയതിയാണ് സിംഘുവിൽ എത്തിയത്. പിന്നാലെ തിക്രി, ഗാസിപൂർ എന്നിവിടങ്ങളിലേക്കും കർഷകർ എത്തിയതോടെ രാജ്യതലസ്ഥാനം പ്രക്ഷോഭങ്ങളാൽ മുഖരിതമാകുകയായിരുന്നു യുപിയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് തിരിച്ചടി മുന്നിൽ കണ്ട് കഴിഞ്ഞാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി അറിയിച്ചത്. ഇന്ന് സമരത്തിന്റെ ഒന്നാം വാർഷികം സിംഘുവിൽ ആചരിക്കുകയാണ്. അതിർത്തികളിൽ ട്രാക്ടർ റാലികളും നടക്കും…

Read More

മൊഫിയയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

  നിയമ വിദ്യാർഥിനിയായിരുന്ന മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസ് എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി രാജീവനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട് മൊഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് എടുക്കുന്നതിൽ സി ഐക്ക് വീഴ്ചയുണ്ടായതായാണ് പോലീസ് റിപ്പോർട്ട്. ഒക്ടോബർ 29ന് പരാതി കിട്ടിയിട്ടും 25 ദിവസം സിഐ സുധീർ കേസ് എടുത്തില്ല. സുധീർ തന്റെ മകളെ മാനസിക രോഗിയെന്ന് വിളിച്ച് അപമാനിച്ചതായി മൊഫിയയുടെ അമ്മയും ആരോപിക്കുന്നു എന്നാൽ ദൈനംദിന ചുമതലകളുടെ ബാഹുല്യം…

Read More

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളൊഴികെ മറ്റ് ജില്ലകളിലാണ് യെല്ലോ അലർട്ട് വിവിധ ജില്ലകളിൽ ഇടിയോടു കൂടി മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ നിൽക്കുന്ന ചക്രവാത ചുഴിയാണ് മഴ വ്യാപകമാകാൻ കാരണം.

Read More

സിബിഐ അഞ്ചാം പതിപ്പ് ഉടൻ ആരംഭിക്കും; ചിത്രത്തിൽ മെഗാസ്റ്റാറിനൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് സേതുരാമയ്യര്‍ സിബിഐ യുടെ അഞ്ചാം പതിപ്പിനായി കാത്തിരിക്കുന്നത്. മമ്മൂട്ടി എസ് എൻ സ്വമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ സിനിമയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് അതിയായ താൽപര്യമാണ്. ഇപ്പോഴിത ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. 1988 ൽ പുറത്ത് ഇറങ്ങിയ ഒരു സിബിഐ ഡയറി കുറിപ്പിലൂടെയാണ് സിബിഐ സീരീസ് ആരംഭിക്കുന്നത്. ഈ ചിത്രം വൻ വിജയമായിരുന്നു….

Read More

14 കോടി രൂപക്ക് സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസ് നിലനിർത്തി

  ഐപിഎൽ 2022 സീസണിൽ രാജസ്ഥാൻ റോയൽസ് തങ്ങളുടെ നായകൻ സഞ്ജു സാംസണെ നിലനിർത്തി. 14 കോടി രൂപ കരാറിനാണ് 27കാരനായ താരത്തെ രാജസ്ഥാൻ നിലനിർത്തിയതെന്നാണ് റിപ്പോർട്ടുകൾ. യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, ജോഫ്ര ആർച്ചർ, ലിയാം ലിവിംഗ്സ്റ്റൺ എന്നിവരെയും നിലനിർത്താൻ രാജസ്ഥാൻ ശ്രമിക്കുന്നുണ്ട്. ഒരു ടീമിന് നാല് താരങ്ങളെ വരെയാണ് നിലനിർത്താൻ അവസരമുള്ളത്. 2018ൽ എട്ട് കോടി രൂപക്കാണ് സഞ്ജുവിനെ രാജസ്ഥാൻ സ്വന്തമാക്കിയത് 2021 സീസണിൽ രാജസ്ഥാൻ നായകനായിരുന്നു സഞ്ജു. 484 റൺസാണ് അദ്ദേഹം സീസണിൽ…

Read More