Headlines

Webdesk

വയനാട്ടിൽ 90 പേര്‍ക്ക് കൂടി കോവിഡ്; 116 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (30.11.20) 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 116 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10745 ആയി. 8997 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 69 മരണം….

Read More

രജനീകാന്തിന്റെ പാര്‍ട്ടി രൂപീകരണം; ആരാധകര്‍ രജനിയോട് ആവശ്യപ്പെട്ടത് ഒറ്റകാര്യം

ചെന്നൈ: ദേശീയതലത്തില്‍ ഏറെ ഉറ്റുനോക്കിയ സംഭവമായിരുന്നു നടന്‍ രജനീകാന്തിന്റെ പാര്‍ട്ടിരൂപീകരണം. തമിഴകത്ത് ഒട്ടേറെ ആരാധകരുള്ള രജനിയുടെ പാര്‍ട്ടിരൂപീകരിച്ചാല്‍ രാഷ്ട്രീയമായ പലസംഭവ വികാസങ്ങള്‍ക്കും തമിഴകം സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാം. എന്നാല്‍ ആരാധകരെ നിരാശരാക്കി തലൈവര്‍ രജനീകാന്തിന്റെ പ്രഖ്യാപനം വന്നു. ഇന്ന് അദ്ദേഹം രജനി മുന്നേട്ര മണ്ഡത്തിലെ നേതാക്കളുമായി ദീര്‍ഘനേരം ചര്‍ച്ചകള്‍ നടത്തിയെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഉടനുണ്ടാവില്ലെന്നാണ് വിവരം. രാഷ്ട്രീയ നീക്കം എന്താണെന്ന് ഉടന്‍ അറിയിക്കാമെന്ന് മാത്രമാണ് രജനി പറഞ്ഞു. എന്ത് തീരുമാനിച്ചാലും തനിക്കൊപ്പമുണ്ടെന്നാണ് ജില്ലാ നേതാക്കള്‍ അറിയിച്ചത്. എത്രയും…

Read More

ജുനൈദും മുഫീദയും ശ്രദ്ധാകേന്ദ്രങ്ങളാകുന്നു

കൽപ്പറ്റ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയ്ക്കകത്തും പുറത്തും ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നത്‌ ഇരുമുന്നണികളിൽ നിന്നുമുള്ള രണ്ട്‌ യുവ സ്ഥാനാർത്ഥികളാണു. വയനാട്‌ ജില്ലാ പഞ്ചായത്തിലേക്ക്‌ മത്സരിക്കുന്ന മുഫീദ തസ്നിയും ജുനൈദ്‌ കൈപ്പാണിയുമാണു ഈ യുവതാരങ്ങൾ. എൽ ഡി എഫിന്റെ ജനതാദൾ സ്ഥാനാർഥിയായ ജുനൈദ്‌ വെള്ളമുണ്ടയിലും യു ഡി എഫിൽ നിന്ന് മുസ്ലിം ലീഗ്‌ സ്ഥാനാർത്ഥിയായ മുഫീദ പനമരം ഡിവിഷനിലുമാണു ജനവിധി തേടുന്നത്‌. വിദ്യാർത്ഥി – യുവജന പ്രസ്ഥാനങ്ങളിലെ മിന്നുന്ന നേതൃശോഭയിൽ നിന്നാണു ഇരുവരും പൊതുരംഗത്തേക്കെത്തുന്നത്‌. മുസ്ലിം ലീഗിന്റെ വനിതാ…

Read More

കൊവിഡ് വ്യാപനം: കേന്ദ്രസർക്കാർ വെള്ളിയാഴ്ച സർവകക്ഷി യോഗം വിളിച്ചു

രാജ്യത്തെ കോവിഡ് വ്യാപനം അടക്കമുള്ള സ്ഥിതിഗതികൾ ചർച്ച ചെയ്യാനായി കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാകും. ലോക്സഭയിലെയും രാജ്യസഭയിലേയും കക്ഷി നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ വിർച്വൽ ആയിട്ടായിരിക്കും യോഗം ചേരുക. കോവിഡ് വാക്സിൻ പുരോഗതി അടക്കമുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ചയായേക്കും. വാക്സിൻ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളോട് നിർദേശങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ഇന്ന് 38772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 94…

Read More

കൊവിഡ് വ്യാപനം: കേന്ദ്രസർക്കാർ വെള്ളിയാഴ്ച സർവകക്ഷി യോഗം വിളിച്ചു

രാജ്യത്തെ കോവിഡ് വ്യാപനം അടക്കമുള്ള സ്ഥിതിഗതികൾ ചർച്ച ചെയ്യാനായി കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാകും. ലോക്സഭയിലെയും രാജ്യസഭയിലേയും കക്ഷി നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട് കോവിഡ് പശ്ചാത്തലത്തിൽ വിർച്വൽ ആയിട്ടായിരിക്കും യോഗം ചേരുക. കോവിഡ് വാക്സിൻ പുരോഗതി അടക്കമുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ചയായേക്കും. വാക്സിൻ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളോട് നിർദേശങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ഇന്ന് 38772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 94…

Read More

ബത്തേരി നായ്ക്കട്ടിയിൽ വൻ മോഷണം , വീടിൻ്റെ മുൻ വാതിൽ കുത്തിതുറന്ന് 21 ലക്ഷവും 25 പവൻ സ്വർണവും കവർന്നു.സംഭവത്തിൽ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു

ബത്തേരി നായ്ക്കട്ടി ചിത്രാലയക്കരയിലാണ് വീട് കുത്തിതുറന്ന് വൻ മോഷണം നടന്നത്.മാളപ്പുരയിൽ അബ്ദുൾ സലിമിൻ്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. മുൻവാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 21 ലക്ഷം രൂപയും 25 പവൻ സ്വർണവും കവർന്നു. ബംഗളൂരുവിൽ ജോലി ചെയ്യുന്ന സലിമിൻ്റെ ഭാര്യയും കുട്ടികളും നായ്ക്കട്ടി നിരപ്പത്തുള്ള തറവാട് വീട്ടിൽ പോയതായിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഏഴു മണിയോടെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. സംഭവത്തിൽ പൊലിസ് അന്വേഷണം…

Read More

അതീവ ജാഗ്രതാ നിർദേശം: വ്യാഴാഴ്ച നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി. ഇത് ബുറേവി ചുഴലിക്കാറ്റായി നാളെ രൂപം പ്രാപിക്കും. ബുധനാഴ്ചയോടെ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്ത് പ്രവേശിക്കും. ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയും കാറ്റുമുണ്ടാകും. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേ ദിവസം കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച നാലു ജില്ലകളിൽ…

Read More

കിഫ്ബിയിൽ കൂടുതൽ വ്യക്തത വേണം; വികസനത്തിന് പണം കടമെടുക്കുന്നതിൽ തെറ്റില്ലെന്നും ഉമ്മൻ ചാണ്ടി

കേരളാ സർക്കാരിന് നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പരസ്യങ്ങളിൽ മാത്രമാണ് നേട്ടം. സ്വജനപക്ഷപാതവും അഴിമതിയുമാണ് നടന്നത്. ജനങ്ങൾക്ക് നേട്ടമുണ്ടായില്ല കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രകടനത്തിൽ ജനങ്ങൾ അസംതൃപ്തരാണ്. ഇതിനുള്ള പ്രതികരണം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അതീവ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സോളാർ കേസിലെ പുതിയ വെളിപ്പെടുത്തലിനോട് ഒന്നും തോന്നുന്നില്ല. അന്നും ഇന്നും വലിയ പ്രതീക്ഷയോ ബുദ്ധിമുട്ടോ ഉണ്ടായിട്ടില്ല. ഇനിയും കാര്യങ്ങൾ പുറത്തുവരാൻ കിടക്കുന്നു. നാളെ എല്ലാ കാര്യങ്ങളും പുറത്തുവരുമെന്ന പ്രതീക്ഷയുണ്ട്. കേസിൽ…

Read More

മറഡോണയ്ക്ക് ആദരം; സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം

ക്യാപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. അന്തരിച്ച ഇതിഹാസ താരം ഡിഗോ മറഡോണയ്ക്ക് ആദരം അര്‍പ്പിച്ച മല്‍സരത്തില്‍ 4-0ത്തിന് ഒസാസുനയെയാണ് ബാഴ്‌സ തോല്‍പ്പിച്ചത്. മല്‍സരം തുടങ്ങുന്നതിന് മുമ്പ് ബാഴ്‌സലോണ തങ്ങളുടെ മുന്‍ താരമായ ഡീഗോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഡിഗോയ്ക്ക് ആദരം അര്‍പ്പിച്ചു. 73ാം മിനിറ്റില്‍ ഗോള്‍ നേടിയ മെസ്സി തന്റെ ജഴ്‌സി ഊരി അര്‍ജന്റീനന്‍ ക്ലബ്ബ് നെവെല്‍സ് ഓള്‍ഡ് ബോയിസിന്റെ 10ാം നമ്പര്‍ ടീഷര്‍ട്ട് പ്രദര്‍ശിപ്പിച്ചു. 1993ല്‍ മറഡോണ…

Read More

മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ ശബരിമല ദര്‍ശനത്തിന് അനുമതി

തിരുവനന്തപുരം: ശബരിമല വനമേഖലയില്‍ താമസിക്കുന്ന മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ ശബരിമലയിലെത്തി ദര്‍ശനം നടത്താന്‍ വനംവകുപ്പിന്റെ അനുമതി. മലയരയ സമൂഹത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥ കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനമെന്ന് വനംമന്ത്രി കെ രാജു പറഞ്ഞു. മലയരയ വിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രമാണ് കാനനപാത ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിന് ഇത്തവണ കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ വിവിധ കോണുകളില്‍ നിന്നുള്ള അഭ്യര്‍ത്ഥന മുന്‍നിര്‍ത്തി ഇന്നുമുതല്‍ ശബരിമലയില്‍ കൂടുതല്‍ പേര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

Read More