Headlines

Webdesk

നിലപാട് സിംഹം: ഈശോ എന്ന ചിത്രത്തെ എതിർത്തിട്ടില്ലെന്ന് പി സി ജോർജ്

  നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഈശോ’ സിനിമ കാണാൻ താൻ കാത്തിരിക്കുകയാണെന്ന് പിസി ജോർജ് വ്യക്തമാക്കി. ഈശോ എന്ന പേരിനെ താൻ എതിർത്തിട്ടില്ലെന്നും ‘നോട്ട് ഫ്രം ബൈബിൾ’ എന്നെഴുതിയതാണ് പ്രശ്നനെന്നും പിസി ജോർജ് പറഞ്ഞു. സിനിമ ക്രിസ്തുമസിന് തന്നെ റിലീസ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇന്നലെയാണ് ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കേറ്റ് ലഭിച്ചത്. നേരത്തെ സിനിമക്ക് ഈശോ എന്ന പേരിട്ടതിനെതിരെ ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്നതാണ് ചിത്രത്തിന്റെ പേരെന്ന് വിദ്വേഷ പ്രചരണവുമായി ഒരു വിഭാഗമാളുകൾ രംഗത്തെത്തിയിരുന്നു. ചിത്രം…

Read More

പീഡന പരാതികളിൽ നിന്ന് പിന്നോട്ടു പോകരുത്; സംരക്ഷിക്കാൻ സർക്കാരുണ്ട്: സ്ത്രീകളോട് സ്റ്റാലിൻ

  ലൈംഗികാതിക്രമങ്ങൾക്ക് ഇരകളാകുന്നവർ പരാതിയുമായി മുന്നോട്ടുപോകണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സ്ത്രീകളിൽ നിന്നും കുട്ടികളിൽ നിന്നും ലഭിക്കുന്ന പീഡന പരാതികളിൽ നടപടിയെടുക്കാൻ വൈകരുതെന്ന് സ്റ്റാലിൻ നിർദേശം നൽകി. മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല, ഒരു പിതാവ് എന്ന നിലയിലും നിങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷക്ക് സർക്കാർ പ്രാധാന്യം നൽകുന്നുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള പതിനാറ് കോടതികൾക്ക് പുറമെ പോക്‌സോ കേസുകൾ കൈകാര്യം ചെയ്യാനായി…

Read More

മരം മുറി വിവാദം: ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതിൽ വിശദീകരണം തേടി കേന്ദ്രം

മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതിൽ കേരളത്തോട് വിശദീകരണം ചോദിച്ച് കേന്ദ്രസർക്കാർ. വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷനിലാണ് കേന്ദ്രം വിശദീകരണം ചോദിച്ചത്. മാധ്യമവാർത്തകളിലൂടെയാണ് ഉദ്യോഗസ്ഥന്റെ സസ്‌പെൻഷൻ അറിഞ്ഞതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നു. സസ്‌പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ, സസ്‌പെൻഷനിലേക്ക് നയിച്ച കാര്യങ്ങൾ എന്നിവ ഹാജരാക്കാനും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ കേന്ദ്രം ആവശ്യപ്പെടുന്നു അതേസമയം സസ്‌പെൻഷൻ കേന്ദ്രത്തെ മുൻകൂറായി അറിയിക്കേണ്ടതില്ലെന്നാണ്…

Read More

നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവ് ശിക്ഷ

  തൃശ്ശൂരിൽ നാല് വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 43 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. പുന്നയൂർ കുഴിങ്ങര കൈതവായിൽ ജിതിനെയാണ്(29) കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. 2016ൽ വടക്കേക്കാട് പോലീസ് രജിസ്റ്റർ ചെയ്തതാണ് കേസ്. മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാൾ വിചാരണ നേരിടുന്നുണ്ട്. നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ് ഇയാൾ.

Read More

നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവ് ശിക്ഷ

  തൃശ്ശൂരിൽ നാല് വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 43 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. പുന്നയൂർ കുഴിങ്ങര കൈതവായിൽ ജിതിനെയാണ്(29) കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. 2016ൽ വടക്കേക്കാട് പോലീസ് രജിസ്റ്റർ ചെയ്തതാണ് കേസ്. മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാൾ വിചാരണ നേരിടുന്നുണ്ട്. നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ് ഇയാൾ.

Read More

ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം: പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു

ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ ഏറ്റവും അപകടകരമായ വകഭേദം ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര യോഗം വിളിച്ചു. വിലയിരുത്തലുകളും മുൻകരുതലുകളും ചർച്ച ചെയ്യുന്നതിനായാണ് യോഗം വിളിച്ചത്. ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും ലോകാരോഗ്യ സംഘടന ഈ വകഭേദത്തിന് ഒമിക്രോൺ എന്നാണ് പേരിട്ടിരിക്കുന്നത്. അതിവേഗ ഘടനമാറ്റവും തീവ്രവ്യാപന ശേഷിയുമുള്ള വകഭേദമാണിത്. ആശങ്കപ്പെടുത്തുന്ന വകഭേദമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറമെ യൂറോപ്പിലും ഹോങ്കോംഗിലും ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

കൊറോണ വൈറസിന് അതീതീവ്ര വ്യാപന ശേഷിയുള്ള വകഭേദം; ഒമിക്രോൺ എന്ന് പേരിട്ടു

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് പേരിട്ടു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദമെന്നാണ് ഡബ്ല്യു. എച്ച്. ഒ വിശേഷിപ്പിച്ചത്. രോഗമുക്തരായവരിലേക്കും ഒമിക്രോൺ പകരാൻ സാധ്യത കൂടുതാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്ക് പിന്നാലെ യൂറോപ്പിലും ഹോങ്കോംഗിലും ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചത്. അമേരിക്ക, യുകെ, ജപ്പാൻ, സിംഗപ്പൂർ, യുഎഇ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം…

Read More

12 ജില്ലകളിൽ യെല്ലോ അലർട്ട്; തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ശക്തമായ കാറ്റിനും ജില്ലയിൽ സാധ്യതയുണ്ട്. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നുണ്ട് തമിഴ്‌നാട്ടിൽ ശക്തമായ മഴ തുടരുകയാണ്. വിവിധ ജില്ലകളിലായി കഴിഞ്ഞ 36 മണിക്കൂറിനിടെ…

Read More

സ്‌കൂൾ സമയം നീട്ടുന്നതിൽ തീരുമാനം ഇന്നറിയാം; പ്ലസ് വൺ പരീക്ഷാ ഫലവും ഇന്ന്

സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയം വൈകുന്നേരം വരെ നീട്ടാനുള്ള വിദ്യാഭ്യാസ വകുപ്പ് ശുപാർശയിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. ഉച്ച വരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സമയം നീട്ടുന്നത്. പ്ലസ് വണ്ണിന് പുതിയ ബാച്ച് അനുവദിക്കാനും ധാരണയായിട്ടുണ്ട്. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ബാച്ച്. തൃശ്ശൂർ, വയനാട്, കണ്ണൂർ ജില്ലകളിലും പുതിയ ബാച്ചുണ്ടാകും. അതേസമയം പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലവും ഇന്ന്…

Read More

കോയമ്പത്തൂരിൽ ട്രെയിനിടിച്ച് കുട്ടിയാനകളടക്കം മൂന്ന് ആനകൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂരിനടുത്ത് നവക്കരയിൽ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകൾ ചരിഞ്ഞു. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാട്ടാനകൾ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട്-കോയമ്പത്തൂർ റൂട്ടിൽ മുമ്പും നിരവധി തവണ ട്രെയിനിടിച്ച് കാട്ടാനകൾ ചരിഞ്ഞിട്ടുണ്ട്‌

Read More