Headlines

Webdesk

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം; പ്രധാനമന്ത്രി എത്തിയേക്കും

ചേര്‍ത്തല: ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിനു പ്രധാനമന്ത്രി എത്തിയേക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. ഉദ്ഘാടനത്തിന് എത്താന്‍ പ്രധാനമന്ത്രിക്കു താല്‍പര്യമുണ്ടെന്ന് അറിയിച്ച് കഴിഞ്ഞ 20ന് അദ്ദേഹത്തിന്റെ ഓഫിസില്‍ നിന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ചെന്ന് മന്ത്രി അറിയിച്ചു. അതിനെ സ്വാഗതം ചെയ്യുന്നതായി തിരികെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ” കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ളതാണ് ബൈപാസ് പദ്ധതി. അതിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുന്നത് സന്തോഷമുള്ള കാര്യമാണ്. പദ്ധതിക്ക് അതിലൂടെ കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും ചെയ്യും. ബൈപാസിന്റെ പണി അവസാന ഘട്ടത്തിലാണ്. അവ പൂര്‍ത്തിയാക്കി ഈ…

Read More

രാജ്യത്ത് പാചകവാതക വില വര്‍ധിച്ചു; 54 രൂപ 50 പൈസയുടെ വർധനവ്

രാജ്യത്ത് പാചകവാതക വില ഉയർന്നിരിക്കുന്നു. ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54 രൂപ 50 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില 1296 രൂപയായി ഉയര്‍ന്നു. നവംബറില്‍ ഇത് 1241 രൂപയായിരുന്നു വില. മറ്റു നഗരങ്ങളിലും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വിലയില്‍ വ്യത്യാസമുണ്ട്. കൊല്‍ക്കത്തയില്‍ 1351 രൂപയാണ് വില ഉള്ളത്. ചെന്നൈ, മുംബൈ എന്നി നഗരങ്ങളില്‍ ഇത് യഥാക്രമം 1410, 1244 എന്നിങ്ങനേയാണ് കാണിക്കുന്നത്. എന്നാൽ അതേസമയം…

Read More

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രതി പ്രദീപ് കുമാറിന് ജാമ്യം

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതി പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചിരിക്കുന്നു. കെ.ബി ഗണേഷ്‌കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു പ്രദീപ്.

Read More

സൗദിയിലേക്ക് തിരിച്ചു വരാനുള്ള വിമാന സർവീസുകളുടെ തിയതി നാളെ പ്രഖ്യാപിച്ചേക്കുമെന്ന് സൗദി പ്രാദേശിക മാധ്യമങ്ങൾ

റിയാദ്: വിവിധ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് മടങ്ങി വരുവാനുള്ള വിമാന സർവീസുകളുടെ തിയതി നാളെ പ്രഖ്യാപിക്കുമെന്ന് സൗദിയുടെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.നാളത്തെ പ്രഖ്യാപനത്തിൽ പ്രവാസികൾക്ക് മടങ്ങി വരുവാനുള്ള തിയതിയും പ്രഖ്യാപിച്ചേക്കും. കോവിഡ് കേസുകൾ കൂടുതലുള്ളതിനാൽ, യാത്രാവിലക്ക് പട്ടികയിലുള്ള ഇന്ത്യയിലേക്കുള്ള സർവീസുകൾ പ്രഖ്യാപിക്കുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ. സൗദിഅറേബ്യ വിമാന യാത്രാ വിലക്ക് ഭാഗികമായി നീക്കിത്തുടങ്ങിയത് സെപ്തംബർ മാസത്തിലാണ്.വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതോടെ ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളൊഴികെ സർവീസ് തുടങ്ങിയിരുന്നു. എന്നാൽ വിമാന സർവീസ് പൂർണമായും പുനരാരംഭിക്കുന്നത്…

Read More

ഡിസംബർ ഒന്ന്: ലോക എയ്ഡ്സ് ദിനം; കേരളത്തിൽ 35,000ത്തോളം രോഗികൾ

തിരുവനന്തപുരം: ഇന്ന് ഡിസംബർ ഒന്ന്, ലോക എയ്ഡ്സ് ദിനം. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുറത്തു വിട്ട കണക്കു പ്രകാരം നിലവിൽ കേരളത്തിൽ 35,000 ത്തോളം എയ്ഡ്സ് രോഗികളാണുള്ളത്. അതയായത് ലക്ഷത്തിൽ എട്ട് പേർക്കു മാത്രമാണ് സംസ്ഥാനത്ത് എയ്ഡ്സ് രോഗമുള്ളത്. കേരളത്തിന്‍റെ നില ആശ്വാസകരമാണെങ്കിലും ജാഗ്രത വേണമെന്ന് അധികൃതർ പറയുന്നു. പ്രതിവർഷം രോഗികളാകുന്നവരുടെ എണ്ണം ആയിരത്തിലേക്ക് താഴുകയും ചെയ്തിട്ടുണ്ട്. രോഗസാന്ദ്രതയുടെ ദേശീയ ശരാശരി 0.22 ആണ്. അതായത് രാജ്യത്ത് ലക്ഷത്തിൽ 22 പേർ രോഗികളാണ്. ഇതിൽ 44…

Read More

പ്രസ്‌താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത വേണം; തോമസ് ഐസക്കിനു താക്കീതുമായി സി പി എം കേന്ദ്ര നേതൃത്വം

കെ എസ് എഫ് ഇ റെയ്ഡ് വിവാദവുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്‌താവനയ്ക്കെതിരെ തളളി സി പി എം കേന്ദ്ര നേതൃത്വം. പ്രസ്‌താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ നേതാക്കള്‍ക്ക് എതിരെ അച്ചടക്ക നടപടിയുണ്ടാകില്ല. വിജിലന്‍സ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാനത്ത് ചര്‍ച്ച നടത്തി ഉചിതമായ തീരുമാനം എടുക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. വട്ടാണെന്നുളള തോമസ് ഐസക്കിന്റെ പ്രതികരണവും മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പുമാണ് വിഷയത്തില്‍ മറുപടി നല്‍കേണ്ടതെന്നുളള…

Read More

കവർച്ചാ ശ്രമത്തിനിടെ റിയാദിൽ കണ്ണൂർ സ്വദേശിക്ക് വെടിയേറ്റു

റിയാദ്- കവർച്ചാശ്രമം ചെറുക്കുന്നതിനിടെ റിയാദിൽ കണ്ണൂർ സ്വദേശിക്കു വെടിയേറ്റു. റൊട്ടി വാങ്ങാൻ രാത്രി കടയിൽപോയി മടങ്ങിവരുന്നതിനിടെയാണ് മലയാളിയായ ഹൗസ്ഡ്രൈവർക്ക് വെടിയേറ്റത്.റിയാദ് ശിഫ അറഫാത്ത് റോഡിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിക്കാണ് സ്കൂട്ടറിലെത്തിയ അജ്ഞാതനിൽ നിന്നും വെടിയേറ്റത്.ഇടത് കൈയിൽ സാരമായി പരിക്കെറ്റ ഇയാൾ ശുമൈസി ആശുപത്രിയിൽ ചികിത്സയിലാണ്.വെള്ളിയാഴ്ച അർദ്ദരാത്രിയോടെയാണ് സംഭവം.സ്പോൺസറുടെ വീട്ടിലെ ജോലി കഴിഞ്ഞ് സുഹൃത്തിന്റെ റൂമിലെത്തിയ ഇദ്ദേഹം സമീപത്തെ കടയിൽ റൊട്ടിവാങ്ങാൻ പോയതായിരുന്നു.അവിടെ ഇല്ലാത്തതിനാൽ അര കിലോമീറ്റർ അകലെയുള്ള പെട്രോൾ പമ്പിലെ കടയിലേക്ക് സ്കൂട്ടറിൽ പോയി മടങ്ങിവരുമ്പോൾ മറ്റൊരാൾ…

Read More

സ്വർണവിലയിൽ വർധനവ്; പവന് 160 രൂപകൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 160 രൂപകൂടി 35,920 രൂപയായി. ഇതോടെ ഗ്രാമിന് 20 രൂപകൂടി 4490 രൂപയിലെത്തി. ആഗോള വിപണിയിൽ സ്പോട് ഗോൾഡിന്റെ വില ഔൺസിന് 0.1ശതമാനം വർധിച്ച് 1,77876 ഡോളർ നിലവാരത്തിലെത്തി. കൊവിഡ് വാക്‌സിൻ ഉയർത്തുന്ന പ്രതീക്ഷകളാണ് സ്വർണവിലയിടിവിന് കാരണമായത്.

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 31,118 പേർക്ക് കോവിഡ്; 482 മരണം

രാജ്യത്ത് കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 31,118 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കൊറോണ വൈറസ് ബാധിതരുടെ എണ്ണം 94,62,810 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഇന്നലെ മാത്രം 482 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,37,621 ആയി ഉയര്‍ന്നു. നിലവില്‍ 4,35,603 പേരാണ് ചികിത്സയില്‍ ഉള്ളത്. 24 മണിക്കൂറിനിടെ 41,985 പേരാണ് കൊറോണ വൈറസ് രോഗമുക്തി നേടിയിരിക്കുന്നത്. ഇതോടെ…

Read More

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യത്തെ ഇന്റലിജൻസ് ബ്രീഫിംഗ് തിങ്കളാഴ്ച ആരംഭിക്കും

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ആദ്യത്തെ ഇന്റലിജന്‍സ് ബ്രീഫിംഗ് തിങ്കളാഴ്ച ആരംഭിക്കും. 2021 ജനുവരിയിൽ അധികാരമേൽക്കാൻ തയ്യാറെടുക്കുന്ന ബൈഡന് ദേശീയ സുരക്ഷാ വിഷയങ്ങളിൽ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടുകളായിരിക്കും ലഭിക്കുക. ബൈഡന്‍, വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് എന്നിവര്‍ തിങ്കളാഴ്ച്ച തന്നെ അവരുടെ ഭരണത്തിൽ ഉന്നതതല സാമ്പത്തിക തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുകള്‍ പ്രഖ്യാപിക്കുമെന്ന് വിശ്വസിക്കുന്നു. വൈറ്റ് ഹൗസ് ബജറ്റ് ഓഫീസ് മേധാവിയായി നീര ടാൻഡനായിരിക്കാന്‍ സാധ്യതയുണ്ടെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട്…

Read More