റിയാദ്- കവർച്ചാശ്രമം ചെറുക്കുന്നതിനിടെ റിയാദിൽ കണ്ണൂർ സ്വദേശിക്കു വെടിയേറ്റു.
റൊട്ടി വാങ്ങാൻ രാത്രി കടയിൽപോയി മടങ്ങിവരുന്നതിനിടെയാണ് മലയാളിയായ ഹൗസ്ഡ്രൈവർക്ക് വെടിയേറ്റത്.റിയാദ് ശിഫ അറഫാത്ത് റോഡിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിക്കാണ് സ്കൂട്ടറിലെത്തിയ അജ്ഞാതനിൽ നിന്നും വെടിയേറ്റത്.ഇടത് കൈയിൽ സാരമായി പരിക്കെറ്റ ഇയാൾ ശുമൈസി ആശുപത്രിയിൽ ചികിത്സയിലാണ്.വെള്ളിയാഴ്ച അർദ്ദരാത്രിയോടെയാണ് സംഭവം.സ്പോൺസറുടെ വീട്ടിലെ ജോലി കഴിഞ്ഞ് സുഹൃത്തിന്റെ റൂമിലെത്തിയ ഇദ്ദേഹം സമീപത്തെ കടയിൽ റൊട്ടിവാങ്ങാൻ പോയതായിരുന്നു.അവിടെ ഇല്ലാത്തതിനാൽ അര കിലോമീറ്റർ അകലെയുള്ള പെട്രോൾ പമ്പിലെ കടയിലേക്ക് സ്കൂട്ടറിൽ പോയി മടങ്ങിവരുമ്പോൾ മറ്റൊരാൾ സ്കൂട്ടറിൽ ഇദ്ദേഹത്തെ പിൻതുടർന്ന് നിർത്താനാവശ്യപ്പെട്ടെങ്കിലും റോഡ് വിജനമായതിനാലും മോഷ്ടാവാണോ എന്ന സംശയത്താലും വണ്ടി നിർത്തിയില്ല.ഇതോടെ ഇയാൾ വെടിവെച്ചെങ്കിലും ലക്ഷ്യം പിഴച്ചു.വീണ്ടും വെടിവെച്ചപ്പോൾ ഇദ്ദേഹത്തിന്റെ ഇടതുകയ്യിൽ കൊണ്ടു.ഉടൻ തന്നെ തൊട്ടടുത്ത് കണ്ട വീട്ടിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു.അവിടെയുള്ളവർ പോലീസിനെ അറിയിച്ചതിനെതുടർന്ന് ആംബുലൻസിൽ ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
The Best Online Portal in Malayalam