Headlines

Webdesk

കൊവിഡ് ബാധിതര്‍ക്കുള്ള തപാല്‍ വോട്ടിങ് ഇന്ന് മുതല്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പ് നടക്കുന്നയിടങ്ങളില്‍ കൊവിഡ് ബാധിതര്‍ക്കുള്ള തപാല്‍ വോട്ടുകള്‍ ഇന്ന് മുതല്‍ ചെയ്തു തുടങ്ങാം. കൊവിഡ് ബാധിതരാവുകയോ കൊവിഡ് ക്വാറന്റീനിലാവുകയോ ചെയ്യുന്നവര്‍ക്കാണ് അതിനുള്ള സൗകര്യമുള്ളത്. ആരോഗ്യവകുപ്പാണ് ഇതിനുള്ള പട്ടിക തയ്യാറാക്കുക. അവര്‍ക്ക് പോസ്റ്റല്‍ വോട്ടുകള്‍ ചെയ്യാനുള്ള സൗകര്യമൊരുക്കും. ഇത്തരത്തില്‍ വോട്ട് ചെയ്യുന്നവര്‍ക്ക് പോളിങ് ദിവസം കൊവിഡ് നെഗറ്റീവായാലും വോട്ട് ചെയ്യാന്‍ കഴിയില്ല. അതേസമയം വോട്ടെടുപ്പിന് തലേ ദിവസം മൂന്നു മണിക്കുശേഷം കൊവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റീനിലാവുകയോ ചെയ്യുന്നവര്‍ക്ക് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍…

Read More

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ കിറ്റ് വിതരണം ഡിസംബര്‍ 3 മുതല്‍: ഇക്കുറി 11 ഇനം

തിരുവനന്തപുരം: കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ക്രിസ്മസ് കിറ്റ് ഡിസംബര്‍ 3 മുതല്‍ വിതരണം ചെയ്യും. 11 ഇനമാണ് കിറ്റിലുണ്ടാവുക. കടല- 500 ഗ്രാം, പഞ്ചസാര 500 ഗ്രാം, നുറുക്ക് ഗോതമ്പ്- ഒരു കിലോ, വെളിച്ചെണ്ണ- അര ലിറ്റര്‍, മുളകുപൊടി- 250 ഗ്രാം, ചെറുപയര്‍- 500 ഗ്രാം, തുവരപ്പരിപ്പ്- 250 ഗ്രാം, തേയില- 250 ഗ്രാം, ഉഴുന്ന്- 500 ഗ്രാം, ഖദര്‍ മാസ്‌ക്- രണ്ട്, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് ക്രിസ്മസ് കിറ്റ്….

Read More

ബുറേവി ചുഴലിക്കാറ്റ് ലങ്കന്‍ തീരത്തേക്ക്; നാളെ ഉച്ചയോടെ കേരളത്തിലെത്തും, അതീവ ജാഗ്രത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ബുറേവി ചുഴലിക്കാറ്റായി ഇന്ന് ശ്രീലങ്കന്‍ തീരത്തെത്തിയേക്കും. ഇന്ന് വൈകീട്ടോടെ ബുറേവി ലങ്കന്‍ തീരം കടക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളം തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കേ ഇന്ത്യന്‍ മുനമ്പിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശ്രീലങ്കയില്‍ പ്രവേശിക്കും എന്നാണ് കണക്ക്കൂട്ടല്‍. നാളെ ശ്രീലങ്കയും കടന്ന് തമിഴ്‌നാട് തീരത്തേക്ക് കാറ്റ് അടുക്കുന്നതോടെയാണ്…

Read More

എമിറേറ്റ്സ് ഐഡിയും പാസ്പോര്‍ട്ടും ഇനി പുതിയ രൂപത്തില്‍

അബുദാബി: യുഎഇയുടെ തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്സ് ഐഡിയും പാസ്പോര്‍ട്ടും ഇനി പുതിയ ഡിസൈനില്‍. കൂടുതല്‍ ഡിജിറ്റല്‍ കോഡുകള്‍ ഉള്‍പ്പെടുത്തി എമിറേറ്റ്സ് ഐഡിയുടേയും പാസ്പോര്‍ട്ടിന്റേയും സുരക്ഷ ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ രൂപം നല്‍കിയിരിക്കുന്നത്. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഎഇ കാബിനറ്റ് ഡിസൈന്‍ മാറ്റത്തിന് അംഗീകാരം നല്‍കി. പാസ്പോര്‍ട്ടും എമിറേറ്റ്സ് ഐഡിയും ഏറ്റവും മികച്ച അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഡിസൈനില്‍…

Read More

എമിറേറ്റ്സ് ഐഡിയും പാസ്പോര്‍ട്ടും ഇനി പുതിയ രൂപത്തില്‍

അബുദാബി: യുഎഇയുടെ തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്സ് ഐഡിയും പാസ്പോര്‍ട്ടും ഇനി പുതിയ ഡിസൈനില്‍. കൂടുതല്‍ ഡിജിറ്റല്‍ കോഡുകള്‍ ഉള്‍പ്പെടുത്തി എമിറേറ്റ്സ് ഐഡിയുടേയും പാസ്പോര്‍ട്ടിന്റേയും സുരക്ഷ ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ രൂപം നല്‍കിയിരിക്കുന്നത്. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഎഇ കാബിനറ്റ് ഡിസൈന്‍ മാറ്റത്തിന് അംഗീകാരം നല്‍കി. പാസ്പോര്‍ട്ടും എമിറേറ്റ്സ് ഐഡിയും ഏറ്റവും മികച്ച അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഡിസൈനില്‍…

Read More

ഈസ്റ്റ് ബംഗാളിന് രക്ഷയില്ല; മുംബൈയ്ക്കു മുന്നില്‍ തരിപ്പണം: തോല്‍വി 0-3ന്

ഐ ലീഗില്‍ നിന്നും ഐഎസ്എല്ലിലേക്കുള്ള ഈസ്റ്റ് ബംഗാളിന്റെ വരവ് ദുരന്തമായി മാറുകയാണ്. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ബംഗാള്‍ തകര്‍ന്നടിഞ്ഞു. ഇത്തവണ സെര്‍ജിയോ ലൊബേറയുടെ മുംബൈ സിറ്റിയോട് എതിരില്ലാത്ത മൂന്നു ഗോളുകളുടെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യ കളിയില്‍ ഡെര്‍ബിയില്‍ എടിക്കെ മോഹന്‍ ബഗാനോടു 0-2നും ബംഗാള്‍ തോറ്റിരുന്നു. കളിയിലുടനീളം ബംഗാളിനു മേല്‍ ആധിപത്യം പുലര്‍ത്തിയാണ് മുംബൈ ആധികാരിക വിജയം കൊയ്തത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു ലീഡ് ചെയ്ത മുംബൈ രണ്ടാം പകുതിയില്‍ രണ്ടു തവണ കൂടി…

Read More

കോവിഡ്-19 വാക്സിന്‍ 100% ഫലപ്രദമാണെന്ന് മോഡേണ; യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും അംഗീകാരം തേടുന്നു

ന്യൂയോര്‍ക്ക്: ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലാതെ തങ്ങളുടെ വാക്സിന്‍ 94.1 ശതമാനം ഫലപ്രദമാണെന്ന് വിശദമായി നടത്തിയ പഠനത്തിന്റെ പൂർണ ഫലങ്ങൾ വ്യക്തമാക്കിയതിനെത്തുടർന്ന്, യുഎസിന്റേയും യൂറോപ്യൻ യൂണിയന്റേയും അടിയന്തര അംഗീകാരത്തിന് അപേക്ഷിക്കുമെന്ന് മോഡേണ ഇങ്ക് തിങ്കളാഴ്ച അറിയിച്ചു. വാക്സിനുകളുടെ ഫലപ്രാപ്തി നിരക്ക് പ്രായം, വംശം, വംശീയത, ലിംഗഭേദം എന്നിവയിലുടനീളം സ്ഥിരത പുലർത്തുന്നതായും കൂടാതെ 15 ദശലക്ഷം ആളുകളെ കൊന്നൊടുക്കിയ ഒരു രോഗത്തിന്റെ ഗുരുതരമായ കേസുകൾ തടയുന്നതിൽ 100 ശതമാനം വിജയശതമാനമുണ്ടെന്നും മോഡേണ റിപ്പോർട്ട് ചെയ്തു. പരീക്ഷണങ്ങളില്‍ 95% ഫലപ്രാപ്തി നിരക്ക്…

Read More

സംസ്ഥാനത്ത് 26 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 4596 സമ്പർക്ക രോഗികൾ

സംസ്ഥാനത്ത് 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ഊക്കോട് സ്വദേശിനി ശാലിനി റാണി (50), കൊഞ്ചിറ സ്വദേശി സുബൈദ ബീവി (75), പുല്ലമ്പാറ സ്വദേശിനി ബേബി (67), കളത്തറ സ്വദേശി പൊന്നമ്മ (70), കൊല്ലം മാങ്കോട് സ്വദേശിനി അമ്മിണി (70), കൊട്ടാരക്കര സ്വദേശിനി വരദായനി (65), തട്ടമല സ്വദേശി സൈനുദ്ദീന്‍ (75), കലയനാട് സ്വദേശി പൊടിയന്‍ (68), ആലപ്പുഴ തോട്ടവതല സ്വദേശിനി രാധാമ്മ (65), കോട്ടയം പാക്കില്‍ സ്വദേശി ചാക്കോ (81), വൈക്കം സ്വദേശി…

Read More

സൗദിയില്‍ ഇന്ന് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് 263 പേർക്ക്.മരണം11

റിയാദ്: സൗദിയില്‍ ഇന്ന് 263പേരിൽ കൂടി പുതുതായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തു.അതോടൊപ്പം 374 പേര്‍കൂടി ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്. കൊവിഡിന്റെ തുടക്കം മുതൽ ഇതുവരെ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ മൊത്തം എണ്ണം 3,57,623 ആണ്.മൊത്തം രോഗമുക്തി നേടിയവർ 3,47,176 പേരുമാണ്. കോവിഡ് മൂലം ഇന്ന് 11 പേരാണ് മരിച്ചത്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5,907പേരുമാണ്. 4,540 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 649 പേരാണ് ഇനി ഗുരുതരാവസ്ഥയിലുള്ളത്.

Read More

ഇന്ന് 6151 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 61,092 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6151 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 467, കൊല്ലം 543, പത്തനംതിട്ട 232, ആലപ്പുഴ 542, കോട്ടയം 399, ഇടുക്കി 79, എറണാകുളം 659, തൃശൂര്‍ 683, പാലക്കാട് 493, മലപ്പുറം 862, കോഴിക്കോട് 590, വയനാട് 138, കണ്ണൂര്‍ 321, കാസര്‍ഗോഡ് 143 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 61,092 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,44,864 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി….

Read More