Headlines

Webdesk

ഒമിക്രോൺ വ്യാപനം: സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രസർക്കാർ

  കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടരുന്നതിനിടെ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ. ഊർജിത നടപടികൾ സ്വീകരിക്കാനും കർശന നിരീക്ഷണം ഏർപ്പെടുത്താനും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദേശം നൽകി. വാക്‌സിനേഷൻ കൂടുതലാളുകളിലേക്ക് എത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട് ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ റിസ്‌ക് പട്ടികയിലാണ് കേന്ദ്രം ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവിടെ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരെ കർശന പരിശോധനകൾക്കും നിരീക്ഷണത്തിനും വിധേയമാക്കും. ഊർജിത നടപടി, സജീവ നിരീക്ഷണം, വാക്‌സിനേഷൻ കൂടുതൽ പേരിലേക്ക് എത്തിക്കൽ, കൊവിഡ് അനുയോജ്യ പെരുമാറ്റം എന്നിവ…

Read More

കോഴിക്കോട് ജില്ലയിൽ 554 പേര്‍ക്ക് കോവിഡ്;രോഗമുക്തി 659, ടി.പി.ആര്‍ 11.23%

കോഴിക്കോട് ജില്ലയിൽ 554 പേര്‍ക്ക് കോവിഡ്;രോഗമുക്തി 659, ടി.പി.ആര്‍ 11.23% ജില്ലയില്‍ ഇന്ന് 554 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 545 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്തുനിന്നും വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു. 4986 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 659 പേർ‍ കൂടി…

Read More

സംസ്ഥാനത്ത് ഇന്ന് 4350 പേർക്ക് കൊവിഡ്, 19 മരണം; 5691 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 4350 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂർ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂർ 225, കൊല്ലം 200, വയനാട് 167, പാലക്കാട് 166, പത്തനംതിട്ട 165, ഇടുക്കി 164, ആലപ്പുഴ 131, കാസർഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,112 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ…

Read More

വയനാട് ജില്ലയില്‍ 167 പേര്‍ക്ക് കൂടി കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 10.42

  വയനാട് ജില്ലയില്‍ ഇന്ന് (28.11.21) 167 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 335 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.42 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 132109 ആയി. 129336 പേര്‍ രോഗമുക്തരായി. നിലവില്‍ 1977 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1848 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി…

Read More

രാജ്യത്തെ മികച്ച പോലീസാണ് കേരളത്തിലേത്; മൊഫിയയുടെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ

  മൊഫിയ പർവീണിന്റെ ആത്മഹത്യ ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൊഫിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടമായത് ഒരു മിടുക്കിയെയാണ്. പെൺകുട്ടികൾ ധൈര്യശാലികളായിരിക്കണം. ജീവനൊടുക്കുകയല്ല, പോരാടുകയാണ് വേണ്ടത് ചില മോശം ആളുകളുണ്ടെങ്കിലും കേരളാ പോലീസ് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനകളിൽ ഒന്നാണെന്നും ഗവർണർ പറഞ്ഞു. എല്ലായിടത്തും പുഴുക്കുത്തുകളുണ്ട്. പോലീസിന്റെ പ്രവർത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും ഗവർണർ പറഞ്ഞു.

Read More

മിസൈൽ, റോക്കറ്റ് റെജിമെന്റുകൾ വിന്യസിച്ച് ചൈന; അതിർത്തിയിൽ വീണ്ടും അശാന്തി

ലഡാക്ക് അതിർത്തിയിൽ ചൈന മിസൈൽ, റോക്കറ്റ് റെജിമെന്റുകൾ വിന്യസിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ. അതിർത്തിക്ക് സമീപം പുതിയ ഹൈവേകളും റോഡുകളും ചൈന നിർമിക്കുന്നതായും സൂചനകളുണ്ട്. കിഴക്കൻ ലഡാക്ക് സെക്ടറിന് സമീപത്തുള്ള അക്‌സായി ചിൻ മേഖലയിലാണ് ചൈനീസ് സൈന്യം പുതി റോഡ് നിർമിക്കുന്നത് ടിബറ്റൻ സ്വയംഭരണ മേഖലയുടെ അടുത്തായി വലിയ തോതിൽ ചൈനീസ് സൈന്യത്തിന്റെ മിസൈൽ, റോക്കറ്റ് റെജിമെന്റുകൾ വിന്യസിച്ചതായും സൈനിക ക്യാമ്പുകൾ നിർമിച്ചതായും റിപ്പോർട്ടുകളുണ്ട്. നിരീക്ഷണ ഡ്രോണുകളും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. തദ്ദേശീയരായ ടിബറ്റുകാരെ കൂടി അതിർത്തി ഔട്ട് പോസ്റ്റുകളിൽ…

Read More

മുംബൈ കുർളയിലെ ബലാത്സംഗ കൊല: രണ്ട് പേർ അറസ്റ്റിൽ

  മുംബൈ കുർളയിൽ 20കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഗോവണ്ടി സ്വദേശികളാണ് അറസ്റ്റിലായത്. രേഹാൻ, അഫ്‌സൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഗോവണ്ടി സ്വദേശിയായ യുവതിയെയാണ് ഇവർ ബലാത്സംഗം ചെയ്ത് കൊന്നത് യുവതിയെ കുർളയിൽ എത്തിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ടെറസിൽ വെച്ചാണ് കൊലപ്പെടുത്തിയത്. ഇതിന് മുമ്പ് ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു. പോലീസ് കണ്ടെത്തുമ്പോൾ മൃതദേഹം അഴുകിയ നിലയിലായിരുന്നു.  

Read More

മുല്ലപ്പെരിയാർ ഡാമിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിർത്തിവെച്ചു

  മുല്ലപ്പെരിയാർ ഡാമിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിർത്തിവെച്ചു. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് നീക്കം. 141.65 അടി വെള്ളമാണ് നിലവിൽ അണക്കെട്ടിലുള്ളത്. റൂൾ കർവ് പ്രകാരം നവംബർ 30ാം തീയതി വരെ 142 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ ഇടുക്കി ഡാമിലെ ജലനിരപ്പും കുറഞ്ഞു. നിലവിൽ 2400.76 അടിയാണ് ഡാമിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളൊഴികെ 12…

Read More

വിദേശത്ത് നിന്നെത്തുന്നവർക്ക് കർണാടകയിൽ പത്ത് ദിവസം നിർബന്ധിത ക്വാറന്റൈൻ

ഒമിക്രോൺ വകഭേദം വ്യാപിക്കുന്നത് കണക്കിലെടുത്ത് കർണാടകത്തിൽ വിദേശത്ത് നിന്നെത്തുന്നവർക്ക് പത്ത് ദിവസം നിർബന്ധിത ക്വാറന്റൈൻ. പത്ത് ദിവസത്തെ ഇടവേളയിൽ കുറഞ്ഞത് മൂന്ന് കൊവിഡ് പരിശോധനയെങ്കിലും നടത്തിയ ശേഷമേ പുറത്തുവിടൂ. മുൻകരുതൽ നടപടിയുടെ ഭാഗമായി ഈ മാസം ഒന്ന് മുതൽ വിദേശത്ത് നിന്നെത്തിവരെ കണ്ടെത്തി പരിശോധിക്കുന്നുണ്ട് നവംബർ ഒന്ന് മുതൽ 95 ആഫ്രിക്കൻ സ്വദേശികൾ ബംഗളൂരുവിലെത്തിയിട്ടുണ്ട്. ഇവരിൽ രണ്ട് പേർ കൊവിഡ് പോസിറ്റീവായെങ്കിലും ഒമിക്രോൺ അല്ലെന്ന് കണ്ടെത്തിയിരുന്നു. വിമാനത്താവളങ്ങളിൽ കർശന പരിശോധന നടത്തും. ഐടി പാർക്കുകളിലടക്കം ജോലിക്കെത്തുന്നവർക്ക് രണ്ട്…

Read More

‘ഓപ്പറേഷന്‍ വിബ്രിയോ’ : കോഴിക്കോട് ജില്ലയില്‍ 22,797 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു

  കോഴിക്കാട് :ജില്ലയില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജലജന്യ രോഗങ്ങള്‍ നിയന്തിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന ‘ ഓപ്പറേഷന്‍ വിബ്രിയോ’ പരിപാടിയുടെ ഭാഗമായി ഇന്ന് 22,797 കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ 1,368 ടീമുകള്‍ വിവിധ ആരോഗ്യ ബ്ലോക്കുകളില്‍ രംഗത്തിറങ്ങി. ആകെ 33,778 വീടുകള്‍ സന്ദര്‍ശിച്ചു. ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന 150 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 131 ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. 3,791 ലഘുലേഖകള്‍…

Read More