Headlines

Webdesk

ബുറേവി കേരളത്തിലേക്കും; നെയ്യാറ്റിൻകര വഴി കടന്നു പോകുമെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും നേരിട്ട് പ്രവേശിക്കാൻ സാധ്യത. ചുഴലിക്കാറ്റിന്റേതായി പുറത്തുവന്ന ഏറ്റവും പുതിയ സഞ്ചാരപഥത്തിൽ കേരളവും ഉൾപ്പെടുന്നുണ്ട്. തിരുവനന്തപുരത്തെ നെയ്യാറ്റിൻകര വഴി ചുഴലിക്കാറ്റ് കടന്നു പോയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട വിവരം അതേസമയം നൂറ് കിലോമീറ്ററിൽ താഴെയാണ് ചുഴലിക്കാറ്റിന്റെ വേഗതയെന്നതിനാൽ അമിതമായ ആശങ്ക വേണ്ടെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും നിർദേസമുണ്ട്. ഇന്ന് ലങ്കൻ തീരം തൊടുന്ന ബുറേവി നാളെ തമിഴ്‌നാട് തീരത്ത് പ്രവേശിക്കും. കരയിലൂടെ കൂടുതൽ നീങ്ങുംതോറും കാറ്റിന്റെ വേഗത…

Read More

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ റിമാൻഡ് കാലാവധി നീട്ടി

പാലാരിവട്ടം പാലം അഴിമതി കേസിൽ മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ വികെ ഇബ്രാഹിംകുഞ്ഞിന്റെ റിമാൻഡ് കാലാവധി നീട്ടി. രണ്ടാഴ്ച്ചത്തേക്കാണ് വിജിലൻസ് കോടതി റിമാൻഡ് കാലാവധി നീട്ടിയത് ഡിസംബർ 16 വരെ ഇബ്രാഹിംകുഞ്ഞ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തതിന്റെ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. വീണ്ടും ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്നും വിജിലൻസ് ആവശ്യപ്പെട്ടു ഇതിനിടെ വീഡിയോ കോൾ വഴി ജഡ്ജി ഇബ്രാഹിംകുഞ്ഞുമായി സംസാരിച്ചു. തുടർന്ന് പെറ്റീഷൻ ഈ ഘട്ടത്തിൽ പരിഗണിക്കാനാകില്ലെന്ന് വിജിലൻസിനെ…

Read More

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ റിമാൻഡ് കാലാവധി നീട്ടി

പാലാരിവട്ടം പാലം അഴിമതി കേസിൽ മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ വികെ ഇബ്രാഹിംകുഞ്ഞിന്റെ റിമാൻഡ് കാലാവധി നീട്ടി. രണ്ടാഴ്ച്ചത്തേക്കാണ് വിജിലൻസ് കോടതി റിമാൻഡ് കാലാവധി നീട്ടിയത് ഡിസംബർ 16 വരെ ഇബ്രാഹിംകുഞ്ഞ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തതിന്റെ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. വീണ്ടും ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്നും വിജിലൻസ് ആവശ്യപ്പെട്ടു ഇതിനിടെ വീഡിയോ കോൾ വഴി ജഡ്ജി ഇബ്രാഹിംകുഞ്ഞുമായി സംസാരിച്ചു. തുടർന്ന് പെറ്റീഷൻ ഈ ഘട്ടത്തിൽ പരിഗണിക്കാനാകില്ലെന്ന് വിജിലൻസിനെ…

Read More

അവസാന ഓവറുകളിൽ തകർപ്പനടികളുമായി ഹാർദികും ജഡേജയും; ഓസീസിന് 303 റൺസ് വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്‌കോർ. ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 302 റൺസ് എടുത്തു. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയും ജഡേജയും ചേർന്ന് നടത്തിയ തകർപ്പനടികളാണ് ഇന്ത്യക്ക് മികച്ച സ്‌കോർ നേടി കൊടുത്തത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം ഒട്ടും മികച്ചതായിരുന്നില്ല. സ്‌കോർ 16ൽ നിൽക്കെ ശിഖർ ധവാനെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. 16 റൺസാണ് ധവാൻ എടുത്തത്. ഫോമിലുള്ള ധവാൻ പോയതിന്റെ ക്ഷീണം…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 36,604 പേർക്ക് കൂടി കൊവിഡ്; 501 പേർ കൂടി മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,604 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 95 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 94,99,414 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 501 പേർ ഇന്നലെ മരിച്ചു. രാജ്യത്താകെയുള്ള കൊവിഡ് മരണം 1,38,122 ആയി ഉയർന്നു. 43,062 പേർ ഇന്നല രോഗമുക്തരായി. 89,32,647 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 4,28,644 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 10,96,651 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഡിസംബർ ഒന്ന് വരെ 14,24,45,949…

Read More

യുപിയിൽ നിയന്ത്രണം വിട്ട മണൽലോറി കാറിലേക്ക് മറിഞ്ഞു; എട്ട് പേർ മരിച്ചു

ഉത്തർപ്രദേശിലെ കൗസാംബിയിൽ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. നിയന്ത്രണം വിട്ട മണൽ ലോറി സ്‌കോർപിയോ കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത് വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. പത്ത് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു

Read More

എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം പെരുവാരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ വീട്ടിൽ മരിച്ച നിലയിൽ. പെരുവാരം ഗവ. ഹോമിയോ ആശുപത്രിക്ക് സമീപം വാടകക്ക് താമസിച്ചിരുന്ന പി എൻ രാജേഷ്(55), ഭാര്യ നിഷ(49), ഏകമകൻ ആനന്ദ് രാജ്(16) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഇവരെ പുറത്തു കാണാത്തതതിനാൽ വീട്ടുടമ എത്തി അന്വേഷിക്കുകയായിരുന്നു. പിന്നീട് മൊബൈലിൽ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പോലീസ് വന്ന് വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത് വിഷം…

Read More

ചൈനയുടെ ചാങ്ങ് ഇ 5 ചന്ദ്രനിൽ ഇറങ്ങി; സാമ്പിളുമായി തിരികെ എത്തും

ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകം ചന്ദ്രനിൽ ലാൻഡ് ചെയ്തു. ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിനായാണ് ചാങ്ങ് ഇ 5 പേടകം ചൈന വിക്ഷേപിച്ചത്. ചന്ദ്രന്റെ ഉത്ഭവം കണ്ടെത്താനുള്ള പഠനത്തിന്റെ ഭാഗമായാണ് ഇവിടെ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നത്. ചന്ദ്രനിലെ ലാവാ സമതലത്തിൽ മനുഷ്യസ്പർശം ഏൽക്കാത്തയിടത്ത് നിന്നാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. ദൗത്യം വിജയകരമായി പൂർത്തിയാകുകയാണെങ്കിൽ സോവിയറ്റ് യൂനിയനും അമേരിക്കകും ശേഷം ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന. പാറ തുരന്ന് സാമ്പിളുകൾ ശേഖരിക്കാനാണ് നീക്കം. തിരിച്ച് ഭൂമിയിലേക്ക്…

Read More

നാല് ഭാര്യമാരിൽ രണ്ട് പേരെ കൊന്നു; ഒരാളെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ യുവാവ് പിടിയിലായി

നാല് ഭാര്യമാരിൽ രണ്ട് പേരെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒന്നാം ഭാര്യയെ കൊലപ്പെടുത്താനായി അവസരം കാത്തു കഴിയുന്നതിനിടെ യുവാവ് പിടിയിൽ. തൂത്തുക്കുടി സ്വദേശിയായ കറുപ്പുസ്വാമിയാണ് ഇടുക്കി വണ്ടിപ്പെരിയാറിൽ പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബറിൽ നാലാം ഭാര്യയായ ഷൺമുഖിയെ കൊലപ്പെടുത്തിയ ശേഷമാണ് ഇയാൾ കേരളത്തിലേക്ക് കടന്നത്. വണ്ടിപ്പെരിയാർ ആറ്റോരത്ത് ഒന്നാം ഭാര്യയുടെ ബന്ധുവിനൊപ്പമായിരുന്നു താമസം ഒന്നാം ഭാര്യയെ കൊലപ്പെടുത്തുകയാണ് ഇയാളുടെ ലക്ഷ്യമെന്ന് വിവരം ലഭിച്ചതോടെ പോലീസ് തൂത്തുക്കുടി പോലീസിന് വിവരം കൈമാറുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. നാല് ഭാര്യമാരിൽ രണ്ട് പേരെ…

Read More

കൊല്ലം ഇരവിപുരത്ത് യുവതിക്കും കുട്ടികൾക്കും നേരെ യുവാവിന്റെ ആസിഡാക്രമണം; നാല് പേർക്ക് പരുക്ക്

കൊല്ലം ഇരവിപുരത്ത് ഭാര്യക്കും മകൾക്കും അയൽവാസികൾക്കും നേരെ യുവാവിന്റെ ആസിഡാക്രമണം. വാളത്തുങ്കൽ സ്വദേശി ജയനാണ് ആസിഡാക്രമണം നടത്തിയത്. ഇയാളുടെ ഭാര്യ രാജി, മകൾ 14കാരിയായ ആദിത്യ എന്നിവർക്ക് പരുക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു അയൽവാസികളായ പ്രവീണ, നിരഞ്ജന എന്നീ കുട്ടികൾക്ക് നേരെയും ജയൻ ആസിഡാക്രമണം നടത്തി. സംഭവത്തിൽ ഇരവിപുരം പോലീസ് കേസെടുത്തു. ഒളിവിൽ പോയ ജയന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

Read More