സുരേഷ് ഗോപിയെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യം അറിയില്ല; നേതൃമാറ്റം തള്ളി വി. മുരളീധരൻ
സംസ്ഥാന ബിജെപിയിലെ പുനസംഘടനാ ചർച്ചകൾ മുതർന്ന നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ തള്ളി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്ന കാര്യം അറിയില്ലെന്നും നേതൃമാറ്റത്തെ കുറിച്ച് മാധ്യമങ്ങൾ പറയുമ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെയും വിശ്വഹിന്ദു പരിഷത്ത് വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയെയും പരിഗണിക്കുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. ഉടൻ അഴിച്ചുപണിയുണ്ടാകുമെന്നും പാർട്ടിക്ക് ദുഷ്‌പേരുണ്ടാക്കിയ നേതാക്കളെ മാറ്റി നിർത്തുമെന്നതുമാണ് അണിയറ സംസാരം. സംസ്ഥാന ബിജെപിയിലെ അഴിച്ചു പണി…
