Headlines

Webdesk

കോവിഡ്-19: വരാനിരിക്കുന്ന തരംഗത്തെക്കുറിച്ച് ഡോ. ആന്റണി ഫൗചിയുടെ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: കൊറോണ വൈറസിന്റെ വരാനിരിക്കുന്ന തരംഗത്തെക്കുറിച്ച് യുഎസിലെ മുൻനിര പകർച്ചവ്യാധി വിദഗ്ധർ ഞായറാഴ്ച മുന്നറിയിപ്പ് നൽകി. എബിസി-ടിവിയിൽ “ഈ ആഴ്ച” എന്ന വിഷയത്തിൽ സംസാരിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് സാംക്രമിക രോഗങ്ങളുടെ ഡയറക്ടർ ഡോ. ആന്റണി ഫൗചി പറഞ്ഞത് അണുബാധയുടെ നിരക്ക് “പെട്ടെന്ന് തീരുകയില്ല” എന്നും, വരാനിരിക്കുന്ന ആഴ്ചകളില്‍, സമീപകാലത്തെ താങ്ക്സ്ഗിവിംഗ് ആഘോഷത്തെത്തുടര്‍ന്ന് ഒരു കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം എന്നുമാണ്. ഒക്ടോബറിൽ 1.9 ദശലക്ഷം പേര്‍ക്ക് കോവിഡ്-19 ബാധയേറ്റെങ്കില്‍ നവംബറിൽ മാത്രം അത് നാല്…

Read More

പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

കേരളം അടക്കം അടുത്ത വർഷം ഏപ്രിൽ മെയ് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പ്രവാസികൾക്ക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന് സാങ്കേതിക ഭരണപരമായ തയ്യാറെടുപ്പുകൾ പൂർത്തിയായി ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാർഗരേഖ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാരൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്ന് അഞ്ച് ദിവസത്തിനുള്ളിൽ വോട്ട് ചെയ്യാനുള്ള ആഗ്രഹം റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം. തുടർന്ന് റിട്ടേണിംഗ് ഓഫീസർ ബാലറ്റ് പേപ്പർ ഇമെയിൽ…

Read More

മലപ്പുറം കൂടിലങ്ങാടി സ്വദേശിയെ ജിദ്ദയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ജിദ്ദ: ജിദ്ദയിലെ ഇന്‍ഡ്രസ്ട്രിയല്‍ സിറ്റിയില്‍ മലപ്പുറം കൂടിലങ്ങാടി സ്വദേശി അബ്ദുല്‍ അസീസിനേയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കൂടെ ജോലിചെയ്യുന്ന പാക്കിസ്ഥാന്‍ സ്വദേശി കത്തികൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ സൊല്യൂഷ്യന്‍ ഇന്‍ഡസ്ട്രിയല്‍ എന്ന കമ്പനിയില്‍ മെയിന്റിനെന്‍സ് സൂപ്പര്‍വൈസറായിരുന്നു അബ്ദുല്‍ അസീസ്. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഒറ്റൊരു മലയാളിക്കും ഒരു ബംഗ്‌ളാദേശ് പൗരനും പരിക്കേറ്റിട്ടുണ്ട്. നേരത്തെയുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അറിയുന്നു.

Read More

വയനാട്ടിൽ തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസി യുടെ മൃതദേഹത്തോട് അനാദരവ്

ഞായറാഴ്ച രാവിലെ മരിച്ച ആളുടെ മൃതദേഹം രണ്ട് ദിവസം കഴിഞ്ഞിട്ടും പോസ്റ്റ് മോർട്ടം നടത്തിയില്ല. കേണിച്ചിറ പാൽനട കോളനിയിലെ ഗോപാലനാണ് മരിച്ചത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ പൊലീസ് സർജൻ ഇല്ലാത്തതിനാൽ പോസ്റ്റ് മോർട്ടം നടന്നില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടും സർജൻ ഇല്ലെന്ന് വിശദീകരണം. മൃതദേഹം അഴുകിയെന്ന് ബന്ധുക്കൾ. സ്വമേധയാ ഏറ്റെടുക്കില്ലെന്നും ബന്ധുക്കൾ.

Read More

നവംബർ മാസത്തെ റേഷൻ വിതരണം 05.12.2020 (ശനിയാഴ്ച) വരെ നീട്ടി)

തിരുവനന്തപുരം:2020 നവംബർ മാസത്തെ റേഷൻ വിതരണം 05.12.2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു. • നേരത്തെ അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി ഒക്ടോബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും 05.12.2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു. • എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കുമുള്ള നവംബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റിന്റെ വിതരണം ഡിസംബർ മാസത്തിലും തുടരുന്നതാണ്.

Read More

ന്യൂനമർദ്ദം ചുഴലിക്കാറ്റാകും; ഇന്ന് മുതല്‍ അഞ്ച് ദിവസം അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് മുതല്‍ അഞ്ച് ദിവസം അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കേരള തീരത്ത് മത്സ്യ ബന്ധനം നിരോധിച്ചു . തെക്കൻ കേരളത്തിൽ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബംഗാൾ ഉൾക്കടലിൽ ഇന്ന് ബുറൈവി ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. നാളെ വൈകിട്ടോടെ കാറ്റ്ശ്രീലങ്കൻ തീരം കടക്കും. വ്യാഴാഴ്ച ബുറൈവി കന്യാകുമാരി തീരത്ത് എത്താനാണ് സാധ്യത. കടൽ പ്രക്ഷുബ്ധമായതിനാൽ കേരള തീരത്ത്…

Read More

രമണ്‍ ശ്രീവാസ്തവയെ പിന്തുണച്ചും ഐസക്കിനെ തള്ളിയും മുഖ്യമന്ത്രി;സിപിഎമ്മില്‍ രൂപപ്പെട്ടത് പുതിയ പ്രതിസന്ധി

വിജിലന്‍സിനെയും പൊലീസ് ഉപദേശകനെയും പിന്തുണച്ചും തോമസ് ഐസക്കിനെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി രംഗത്ത് വന്നതോടെ സിപിഎമ്മില്‍ രൂപപ്പെട്ടത് പുതിയ പ്രതിസന്ധി. പിന്തുണച്ചാല്‍ മറ്റുള്ളവരെ തള്ളിപ്പറയേണ്ട അവസ്ഥയിലേക്ക് പാര്‍ട്ടി നേതൃത്വം എത്തിപ്പെട്ടു. സിപിഎമ്മിന്‍റെ അവൈലബിള്‍ സെക്രട്ടറിയേറ്റ് ഉടന്‍ ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയ ശേഷം പരസ്യ പ്രതികരണത്തിലേക്ക് കടന്നാല്‍ മതിയെന്ന ധാരണ ഇന്നലെ തന്നെ സി.പി.എം നേതൃതലത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വിജിലന്‍സിനെതിരെ ആഞ്ഞടിച്ച ആനത്തലവട്ടം ആനന്ദന്‍ ഇന്നലെ ഒരക്ഷരം മിണ്ടിയില്ല. തോമസ് ഐസക്കാകട്ടേ കടുത്ത…

Read More

ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്; കർഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ ചർച്ചക്ക് വിളിച്ചാൽ മാത്രമേ പോകുവെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും കൂടിയാലോചന നടത്തി ചർച്ചക്ക് സന്നദ്ധത അറിയിച്ചെങ്കിലും കർഷക സംഘടന നേതാക്കൾ ഇത് വരെയും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ചർച്ചക്ക് വിളിക്കുന്നതിനിടയിലും പ്രധാനമന്ത്രി തന്നെ നിയമം പിൻവലിക്കില്ലെന്ന് ഉറച്ചു…

Read More

സൗദിയിൽ വേതന സംരക്ഷണ നിയമം ഇന്ന് മുതൽ പ്രാബല്ല്യത്തിൽ

സൗദിയിൽ വേതന സംരക്ഷണ നിയമത്തിൻറെ ഇന്ന് മുതൽ പ്രാബല്യത്തിലാകും. ഇതിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തിയെന്ന് മന്ത്രാലയ അധികൃതർ അറിയിച്ചു. രാജ്യത്തെ മുഴുവൻ ജീവനക്കാർക്കും ബാങ്ക് അക്കൌണ്ടുകൾ വഴി ശമ്പളം നൽകണമെന്നതാണ് പ്രധാന നിബന്ധന. ശമ്പളം മുടങ്ങിയാൽ തൊഴിലാളിക്ക് സ്ഥാപനം വിടുന്നതിനും അനുവാദമുണ്ടാകും. വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ തൊഴിൽ നിയമത്തിൻറെ അവസാന ഘട്ടമാണ് പ്രാബല്യത്തിലാകാൻ പോകുന്നത്. സ്ഥാപനത്തിൽ ഒന്നു മുതൽ നാല് ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങൾക്കും ഈ ഘട്ടത്തിൽ നിയമം ബാധകമാകും. തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൌണ്ട് വഴി…

Read More

മെട്രോ മലയാളം വെബ് പോർട്ടൽ ന്യൂസ് ഇന്ന് മുതൽ സൗദിയിലും

കേരളത്തിൽ ഏറെ പ്രചാരമുള്ള മെട്രോ മലയാളം ദിനപത്രത്തിൻ്റ വെബ് പോർട്ടൽ ഓൺലൈൻ ന്യൂസ് ഇന്ന് മുൽ സൗദി അറേബ്യയിലും ലഭ്യമായി തുടങ്ങും. ഇനി മുതൽ സൗദിയിലെയും നാട്ടിലെയും വാർത്തകൾ നിമിഷങ്ങൾക്കകം നിങ്ങളുടെ വിരൽതുമ്പിലെത്തും. സത്യസന്ധമായ വാർത്തകൾ പക്ഷം പിടിക്കാതെ വായനക്കാരുടെ മുമ്പിലെത്തിച്ചതാണ് മെട്രോ മലയാളത്തിൻ്റെ വളർച്ചക്ക് കാരണം. സൗദിയിൽ ഞങ്ങളും ഉണ്ടാകും , നല്ല വാർത്തകൾ നിങ്ങളിലേക്കെത്തിക്കാൻ… കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ എഡിറ്റർ ഹെൽപ്പ് ഡെസ്ക്ക് 548515181(Saudi) +91 9349009009(India)

Read More