കോവിഡ്-19 വാക്സിന്‍ 100% ഫലപ്രദമാണെന്ന് മോഡേണ; യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും അംഗീകാരം തേടുന്നു

ന്യൂയോര്‍ക്ക്: ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലാതെ തങ്ങളുടെ വാക്സിന്‍ 94.1 ശതമാനം ഫലപ്രദമാണെന്ന് വിശദമായി നടത്തിയ പഠനത്തിന്റെ പൂർണ ഫലങ്ങൾ വ്യക്തമാക്കിയതിനെത്തുടർന്ന്, യുഎസിന്റേയും യൂറോപ്യൻ യൂണിയന്റേയും അടിയന്തര അംഗീകാരത്തിന് അപേക്ഷിക്കുമെന്ന് മോഡേണ ഇങ്ക് തിങ്കളാഴ്ച അറിയിച്ചു.

വാക്സിനുകളുടെ ഫലപ്രാപ്തി നിരക്ക് പ്രായം, വംശം, വംശീയത, ലിംഗഭേദം എന്നിവയിലുടനീളം സ്ഥിരത പുലർത്തുന്നതായും കൂടാതെ 15 ദശലക്ഷം ആളുകളെ കൊന്നൊടുക്കിയ ഒരു രോഗത്തിന്റെ ഗുരുതരമായ കേസുകൾ തടയുന്നതിൽ 100 ശതമാനം വിജയശതമാനമുണ്ടെന്നും മോഡേണ റിപ്പോർട്ട് ചെയ്തു.

പരീക്ഷണങ്ങളില്‍ 95% ഫലപ്രാപ്തി നിരക്ക് നേടിയ ഫൈസറും ബയോ ടെക്കും വികസിപ്പിച്ചെടുത്ത വാക്സിനെത്തുടര്‍ന്ന് ഈ വർഷം യു‌എസിന്റെ അടിയന്തിര ഉപയോഗ അംഗീകാരം ലഭിക്കാൻ സാധ്യതയുള്ള രണ്ടാമത്തെ വാക്‌സിനായി മോഡേണയുടെ വാക്സിന്‍ സജ്ജമായിരിക്കുകയാണ്.

“വളരെ ഫലപ്രദമായ ഒരു വാക്സിൻ ഞങ്ങളുടെ പക്കലുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അത് തെളിയിക്കാനുള്ള ഡാറ്റ ഇപ്പോൾ ഞങ്ങളുടെ പക്കലുണ്ട്. ഈ പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” മോഡേണ ചീഫ് മെഡിക്കൽ ഓഫീസർ ടാൽ സാക്സ് പറഞ്ഞു.

30,000 ത്തിലധികം പേരെ പരീക്ഷിച്ചതില്‍ കോവിഡ് -19 ബാധിച്ച 196 വോളന്റിയർമാരിൽ 185 പേർക്ക് പ്ലേസിബോ ലഭിച്ചപ്പോൾ 11 പേർക്ക് വാക്സിൻ ലഭിച്ചു. മോഡേണ 30 ഗുരുതരമായ കേസുകൾ റിപ്പോർട്ട് ചെയ്തു – എല്ലാം പ്ലേസിബോ ഗ്രൂപ്പിൽ – അതായത് കഠിനമായ കേസുകൾ തടയുന്നതിന് വാക്സിൻ 100% ഫലപ്രദമായിരുന്നു.