ഒരു ദിനം നമ്മളൊന്നിച്ച് ആകാശത്ത് പന്ത് തട്ടും; ഇതിഹാസത്തെ നഷ്ടപ്പെട്ടുവെന്ന് പെലെ

ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തിൽ അനുശോചിച്ച് പെലെ. എനിക്കൊരു പ്രിയപ്പെട്ട സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടു. ഒരുപാട് പറയാനുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നൽകട്ടെ

 

ഒരു ദിവസം നമ്മളൊന്നിച്ച് ആകാശത്ത് പന്ത് തട്ടുമെന്നും പെലെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മറഡോണ ലോകകപ്പ് ഉയർത്തുന്ന ചിത്രം ഉൾപ്പെടെയാണ് പെലെയുടെ പോസ്റ്റ്.

 

ലോകത്ത് തന്നെ ഏറ്റവുമധികം ആരാധകരുള്ള രണ്ട് ഫുട്‌ബോൾ ഇതിഹാസങ്ങളാണ് പെലെയും മറഡോണയും. അടുത്താണ് പെലെ എൺപതാം പിറന്നാൾ ആഘോഷിച്ചത്. മറഡോണ അറുപതാം പിറന്നാൾ ആഘോഷിച്ചതും അടുത്താണ്.