ചെന്നൈ സൂപ്പർ കിങ്സ് ടീമിന്‍റെ വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നും റെയ്ന പുറത്ത്; ഇനി തീരുമാന൦ ധോണിയുടേത്
ദുബായ്: മധ്യനിര താരമായ റെയ്നയെ ചെന്നൈ സൂപ്പർ കിങ്സിൻ്റെ വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതായി റിപ്പോര്‍ട്ട്. IPL 2020 മത്സരങ്ങള്‍ക്കായി ദുബായിലെത്തിയ ശേഷം വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങിയത്. ഈ സീസണില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു റെയ്നയുടെ മടക്കം. നാട്ടിലെത്തി ക്വാറന്‍റീനില്‍ കഴിയുന്ന റെയ്ന ടീമിനൊപ്പം ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അതിനോട് ടീം മാനേജ്മെന്‍റ് പൂര്‍ണമായും വഴങ്ങിയില്ല. റെയ്നയെ തിരികെ ടീമിലെടുക്കുന്ന കാര്യത്തില്‍ ഇടപെടില്ലെന്ന് ടീം ഉടമയായ എന്‍ ശ്രീനിവാസന്‍ കൂടി വ്യക്തമാക്കിയതോടെ ഇനി…