പതിനഞ്ചാമത് ജി20 ഉച്ചകോടിക്ക് സൗദിയിലെ റിയാദിൽ ഇന്ന് തുടക്കമാകും. സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുക. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ പങ്കെടുക്കും
കൊവിഡ് വാക്‌സിൻ ലോകത്തെല്ലാവർക്കും ലഭ്യമാക്കാൻ ജി20 രാജ്യങ്ങൾ മുൻകൈയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് ലോകത്തെ കരകയറ്റാൻ ജി20 രാജ്യങ്ങൾക്ക് ഏറെ ചെയ്യാനാകുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു
കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ഉച്ചകോടി നടക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എല്ലാവർക്കും അവസരം എന്നാണ് ഉച്ചകോടിയുടെ ഇത്തവണത്തെ പ്രമേയം