Headlines

Webdesk

ടീം ഇടം ലഭിച്ചില്ല; അണ്ടര്‍ 19 ക്രിക്കറ്റ് താരം ജീവനൊടുക്കി

ബംഗ്ലാദേശ് യുവ ക്രിക്കറ്റ് താരത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംഗ്ലാദേശ് മുന്‍ അണ്ടര്‍ 19 താരം മുഹമ്മദ് സൊസിബ് ആണ് ജീവനൊടുക്കിയത്. 21 വയസായിരുന്നു. വീട്ടിലെ കിടപ്പു മുറിയുടെ സീലങില്‍ തൂങ്ങിയ നിലയിലാണ് കണ്ടത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ബംഗബന്ധു ടി20 ടൂര്‍ണമെന്റിനുള്ള ടീമില്‍ ഇടം ലഭിക്കാത്തതിനെ തുടര്‍ന്നാണ് മുഹമ്മദ് സൊസിബ് ആത്മഹത്യ ചെയ്തത്. ബംഗബന്ധു ടി20 ഏതെങ്കിലുമൊരു ടീമില്‍ സ്ഥാനം ലഭിക്കുമെന്നായിരുന്നു സോസിബിന്റെ പ്രതീക്ഷ. എന്നാല്‍ ടീം സെലക്ഷന്‍ കഴിഞ്ഞപ്പോള്‍ താരം ഒരു ടീമിലും…

Read More

കൽപ്പറ്റ പുളിയാർ മലയിൽ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

പുളിയാർ മലയിൽ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. വാരാമ്പറ്റ സ്വദേശി ഇസ്മായിലിന്റെ മകന്‍ അജ്മലിനാണ് പരിക്കേറ്റത്. കാലിന് ഗുരുതര പരിക്കേറ്റ അജ്മലിനെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്.അപകടത്തില്‍ ടിപ്പറിന്റെ അടിയിലേക്ക് സ്‌കൂട്ടര്‍ പൂര്‍ണ്ണമായും ഇടിച്ചിറങ്ങിയ അവസ്ഥയിലാണുള്ളത്. കല്‍പ്പറ്റ ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും കല്‍പ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്‌.

Read More

ചെറായിയിൽ കാർ കായലിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; ഭർത്താവ് പരുക്കുകളോടെ ആശുപത്രിയിൽ

എറണാകുളം ചെറായി ബീച്ചിന് സമീപം കാർ കായലിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. കരുമാലൂർ സ്വദേശി സബീന(35)യാണ് മരിച്ചത്. ഭർത്താവ് സലാമിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം രക്തേശ്വരി ബീച്ച് റോഡിന് കുറുകെ തെരുവ് നായ ചാടിയതോടെ നിയന്ത്രണം വിട്ട കാർ കായലിൽ പതിക്കുകയായിരുന്നു. കാറിന്റെ ഡോർ തുറന്ന് സലാമും സബീനയും പുറത്തേക്ക് തുഴഞ്ഞെങ്കിലും ഏറെ നേരം പിടിച്ചു നിൽക്കാനായില്ല. തുടർന്ന് സബീന മുങ്ങിമരിച്ചു. സംഭവം കണ്ട മത്സ്യത്തൊഴിലാളികളാണ് സലാമിനെ രക്ഷിച്ചത്.

Read More

മേപ്പാടി കുന്നംമ്പറ്റയിൽ കടകൾ കുത്തിത്തുറന്ന് മോഷണം

കൽപ്പറ്റ :മേപ്പാടി കുന്നംമ്പറ്റയിൽ കടകൾ കുത്തിത്തുറന്ന് മോഷണം. ഇന്നലെ രാത്രിയാണ് കുന്നമ്പറ്റയിലെ റോയൽ മെഡിക്കൽസിലും തൊട്ടടുത്ത മൊബൈൽ കടയിലും മോഷണം നടന്നത്. മെഡിക്കൽ ഷോപ്പിൽ നിന്ന് 85,000 രൂപ കളവു പോയിട്ടുണ്ട്. കടയുടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേപ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.മൊബൈൽ കട കുത്തിത്തുറന്നുവെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല

Read More

കുടവയർ അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്; വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും ചെയ്യേണ്ട ചില കാര്യങ്ങള്‍

വയറിന്റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് സ്ത്രീകളുടേയും പുരുഷന്മാരുടേയും തീര്‍ത്താല്‍ തീരാത്ത പരാതിയാണ്. കുടവയർ അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. എത്ര ഡയറ്റ് ചെയ്തിട്ടും കുറയാത്ത വയർ എങ്ങനെയെങ്കിലും ഒന്നു കുറച്ചാല്‍ മതി എന്നാണ് പലരുടെയും ചിന്ത. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും ഇത് പരിഹരിക്കാവുന്നതേയുള്ളൂ. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി, പ്രോട്ടീനും നാരുകള്‍ കൂടുതലുമടങ്ങിയ ഭക്ഷണങ്ങളും, ഇലക്കറികള്‍, പച്ചക്കറികള്‍ തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒപ്പം കൃത്യമായി വ്യായാമവും ചെയ്യണം. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും ചെയ്യേണ്ട…

Read More

കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശിവശങ്കർ ശ്രമിക്കുന്നു; കള്ളം പ്രചരിപ്പിക്കുന്നുവെന്നും ഇ ഡി

ഇ ഡി കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നതിന് മുമ്പായി കോടതിയിൽ വീണ്ടും നിയമപോരാട്ടം. ശിവശങ്കർ ഇന്നലെ രേഖാമൂലം സമർപ്പിച്ച വാദത്തിനെതിരെ ഇ ഡി രംഗത്തുവന്നു. വാദം നടന്ന് മൂന്ന് ദിവസത്തിന് ശേഷം രേഖാമൂലം വാദം ഉന്നയിച്ചതിൽ ഗൂഢലക്ഷ്യമുണ്ടെന്ന് ഇഡി ആരോപിച്ചു കോടതിയെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനുമാണ് ശ്രമം. തുറന്ന കോടതിയിൽ ഉന്നയിക്കാത്ത വാദങ്ങളാണ് രേഖാമൂലം നൽകിയത്. ഇത് കോടതി നടപടികൾക്ക് എതിരാണ്. ഇതിലൂടെ ജനവികാരം ഉയർത്താനും ശിവശങ്കർ ശ്രമിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ സമ്മർദം ചെലുത്തിയിട്ടില്ല….

Read More

സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് ചൊവ്വാഴ്ച 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,080 ആയി 38160 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. നവംബർ 10ന് 1200 രൂപ കുറഞ്ഞതിന് പിന്നാലെ ഒരാഴ്ച കൊണ്ട് 400 രൂപ തിരിച്ചുകയറി.

Read More

നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്; 24 മണിക്കൂറിനിടെ 29,164 പേർക്ക് കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 29,164 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് മാസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന കണക്ക് മുപ്പതിനായിരത്തിൽ താഴെ എത്തുന്നത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 88,74,291 ആയി 449 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊവിഡ് മരണം 1,30,519 ആയി ഉയർന്നു. നിലവിൽ 4,53,401 പേരാണ് ചികിത്സയിൽ കഴിയുന്നത്. 82,90,371 പേർ രോഗമുക്തി നേടി. ഇന്നലെ മാത്രം 40,791 പേരാണ് രോഗമുക്തി നേടിയത്. നവംബർ 16 വരെ 12.65 കോടി സാമ്പിളുകളാണ്…

Read More

കണ്ണില്ലാത്ത ക്രൂരത: യുപിയിൽ ആറ് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു; ശരീരം കുത്തിക്കീറി

ഉത്തർപ്രദേശിലെ കാൺപൂരിൽ ആറ് വയസ്സുകാരിലെ കൂട്ടബലാത്സം ചെയ്തു കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ആഭിചാരത്തിനായി ശരീരം കുത്തിക്കീറി ആന്തരികാവയവങ്ങൾ പുറത്തെടുക്കുകയായിരുന്നു ഗദ്ദംപൂർ സ്വദേശികളായ അങ്കുൽ കുരീൽ(20), ബീരാൻ(31), പരശുറാം, പരശുറാമിന്റെ ഭാര്യ എന്നിവരാണ് പിടിയിലായത്. അങ്കുലും ബീരാനും ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ശരീരം കുത്തിക്കീറി ശ്വാസകോശം അടക്കമുള്ളവ പുറത്തെടുത്ത് പരശുറാമിന് കൈമാറുകയായിരുന്നു പെൺകുട്ടിയുടെ ശ്വാസകോശം ഉപയോഗിച്ച് ആഭിചാരം നടത്തിയാൽ ഭാര്യ…

Read More

ഡല്‍ഹിയില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പിടിയിലായതായി പോലീസ്; ആക്രമണ പദ്ധതി തകര്‍ത്തു

ഡല്‍ഹിയില്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍. ഡല്‍ഹി നഗരത്തില്‍ വന്‍ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായും ഇത് പരാജയപ്പെടുത്തിയതായും ഡല്‍ഹി പോലീസ് പറയുന്നു. സരൈ കാലെ ഖാനില്‍ നിന്ന് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ വിംഗാണ് ഇവരെ പിടികൂടിയത്. രണ്ട് പേരെയും ചോദ്യം ചെയ്യുകയാണ്. ജമ്മു കാശ്മീര്‍ സ്വദേശികളാണ് പിടിയിലായത്. ഇവരില്‍ നിന്ന് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും വെടിയുണ്ടകളും കണ്ടെത്തിയതായി ഡല്‍ഹി പോലീസ് അറയിിച്ചു ബാരാമുള്ള പാലമൊഹല്ല സ്വദേശി സനാവുള്ള മിറിന്റെ മകന്‍ അബ്ദുല്‍ ലത്തീഫ്(21),…

Read More