എറണാകുളം ചെറായി ബീച്ചിന് സമീപം കാർ കായലിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. കരുമാലൂർ സ്വദേശി സബീന(35)യാണ് മരിച്ചത്. ഭർത്താവ് സലാമിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം
രക്തേശ്വരി ബീച്ച് റോഡിന് കുറുകെ തെരുവ് നായ ചാടിയതോടെ നിയന്ത്രണം വിട്ട കാർ കായലിൽ പതിക്കുകയായിരുന്നു. കാറിന്റെ ഡോർ തുറന്ന് സലാമും സബീനയും പുറത്തേക്ക് തുഴഞ്ഞെങ്കിലും ഏറെ നേരം പിടിച്ചു നിൽക്കാനായില്ല. തുടർന്ന് സബീന മുങ്ങിമരിച്ചു. സംഭവം കണ്ട മത്സ്യത്തൊഴിലാളികളാണ് സലാമിനെ രക്ഷിച്ചത്.