മേപ്പാടി കുന്നംമ്പറ്റയിൽ കടകൾ കുത്തിത്തുറന്ന് മോഷണം

കൽപ്പറ്റ :മേപ്പാടി കുന്നംമ്പറ്റയിൽ കടകൾ കുത്തിത്തുറന്ന് മോഷണം. ഇന്നലെ രാത്രിയാണ് കുന്നമ്പറ്റയിലെ റോയൽ മെഡിക്കൽസിലും തൊട്ടടുത്ത മൊബൈൽ കടയിലും മോഷണം നടന്നത്. മെഡിക്കൽ ഷോപ്പിൽ നിന്ന് 85,000 രൂപ കളവു പോയിട്ടുണ്ട്. കടയുടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേപ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.മൊബൈൽ കട കുത്തിത്തുറന്നുവെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല