പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയ യുവതികളുടെ മൃതദേഹം കണ്ടെത്തി
കോട്ടയം: വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് മൂവാറ്റുപഴ ആറ്റിലേക്ക് ചാടിയ രണ്ടു യുവതികളുടെയും മൃതദേഹം കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശിനി അമൃത[21], ആര്യ[21] എന്നിവരുടെ മൃതദേഹമാണ് ആലപ്പുഴ പൂച്ചാക്കല്‍ ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ആര്യയുടെ മൃതദേഹം പെരുമ്ബളത്തുനിന്നാണ് കണ്ടെത്തിയത്. പതിനാലാം തീയതി രാത്രി ഏഴരയോടെയാണ് രണ്ട് യുവതികള്‍ ആറ്റിലേക്ക് ചാടിയത്. ഇന്നു രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹം തീരത്ത് അടിഞ്ഞത്. വടക്കുഭാഗത്തുനിന്ന് നടന്നുവന്ന ഇവര്‍ പാലത്തില്‍നിന്ന് ആറ്റില്‍ ചാടുകയായിരുന്നു. പുഴയോരത്തെ വീട്ടിലെ കുട്ടികള്‍ രണ്ടുപേര്‍ ചാടുന്നതുകണ്ട് വീട്ടുകാരോട് പറഞ്ഞാണ്…