Headlines

Webdesk

ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി 17ന്; 26ാം തീയതി വരെ റിമാൻഡ് ചെയ്തു

എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഈ മാസം 17ന് വിധി പറയും. ജാമ്യാപേക്ഷയിൽ വാദം കേട്ട ശേഷം വിധി പറയാൻ മാറ്റുകയായിരുന്നു. ശിവശങ്കറിനെ ഈ മാസം 26 വരെ റിമാൻഡ് ചെയ്തു ശിവശങ്കറിന് അനധികൃത വരുമാനമൊന്നുമില്ലെന്ന് അഭിഭാഷകൻ അറിയിച്ചു. വരുമാനങ്ങൾക്ക് കൃത്യമായി നികുതി അടച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളുള്ള വ്യക്തിയാണ്. ചികിത്സക്കിടെയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ 14 ദിവസം ചോദ്യം ചെയ്തു. അന്വേഷണത്തോട് ശിവശങ്കർ പൂർണമായും സഹകരിച്ചിട്ടുണ്ട്. മുദ്രവെച്ച കവർ നൽകി ജാമ്യഹർജി നീട്ടാനാണ് ഇ ഡി ശ്രമിക്കുന്നതെന്നും അഭിഭാഷകൻ…

Read More

കരിപ്പൂരിൽ യാത്രക്കാരനിൽ നിന്ന് 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നും 730 ഗ്രാം സ്വർണം പിടികൂടി. ദോഹയിൽ നിന്നുമാണ് ഇയാൾ എത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് 35 ലക്ഷം രൂപ വില മതിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read More

കാര്‍ നിയന്ത്രണംവിട്ട് വഴിയാത്രക്കാരെ ഇടിച്ചു; മാതാവ് മരിച്ചു, മകള്‍ ഗുരുതരാവസ്ഥയില്‍

മലപ്പുറം: കോട്ടയ്ക്കല്‍ ദേശീയപാത സ്വാഗതമാട് നിയന്ത്രണംവിട്ട കാര്‍ വഴിയാത്രക്കാരായ മാതാവിനെയും മകളെയും ഇടിച്ചിട്ടു. അപകടത്തില്‍ മാതാവ് മരിച്ചു. മകളെ ഗുരുതരാവസ്ഥയില്‍ കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

കൂടുതൽ തൊഴിലവസരങ്ങൾക്കായി ആത്മനിർഭർ റോസ്ഗാർ യോജന; ഈട് രഹിത വായ്പ, സാമ്പത്തിക പാക്കേജുമായി ധനമന്ത്രി

രാജ്യത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ആത്മനിർഭർ റോസ്ഗാർ യോജന പദ്ധതി പ്രഖ്യാപിച്ചു. ധനമന്ത്രി നിർമല സീതാരാമനാണ് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. പദ്ധതിക്ക് ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യമുണ്ടാകും ആരോഗ്യമേഖലയും മറ്റ് 26 സെക്ടറുകളെയും ഉൾപ്പെടുത്തി ക്രഡിറ്റ് ഗ്യാരണ്ടി സപ്പോർട്ട് സ്‌കീം പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായതും കാമത്ത് സമിതി നിർദേശിച്ച സെക്ടറുകളെയുമാണ് ഇതിനായി പരിഗണിക്കുക. അഞ്ച് വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാവുന്ന രീതിയിൽ ഈട് രഹിത വായ്പ നൽകും. ഇതിൽ ഒരു വർഷം മൊറട്ടോറിയം കാലാവധിയും…

Read More

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി വിദഗ്ധ സമിതി റിപ്പോർട്ട്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന് റിപ്പോർട്ട്. ആർ ബി ഐ ഡെപ്യൂട്ടി ഗവർണർ അടങ്ങിയ വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിലയിരുത്തൽ. രണ്ടാം പാദത്തിൽ സമ്പദ് രംഗം 8.6 ശതമാനം ചുരുങ്ങിയെന്നാണ് വിലയിരുത്തൽ തൊഴിൽ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചു. പണം ചെലവാക്കാൻ മടിക്കുന്നതിനാൽ കുടുംബ സമ്പാദ്യത്തിൽ ഇരട്ടിവർധനവുണ്ടായെന്നും സമിതി വിലയിരുത്തുന്നു.

Read More

ഈ അധ്യയന വർഷം സ്‌കൂളുകൾ ചെലവ് മാത്രമേ ഫീസായി ഈടാക്കാവൂ എന്ന് ഹൈക്കോടതി

ഈ അധ്യയന വർഷം സ്‌കൂളുകൾ ചെലവ് മാത്രമേ ഫീസായി ഈടാക്കാവൂ എന്ന് ഹൈക്കോടതി. ഓൺലൈൻ ക്ലാസുകൾ മാത്രം നടക്കുന്ന പശ്ചാത്തലത്തിൽ ഫീസ് ഇളവ് തേടി വിദ്യാർത്ഥികളും രക്ഷകർത്താക്കളും നൽകിയ ഹർജികളിലാണ് ഉത്തരവ്. ഹർജികളിൽ പരാമർശിക്കുന്ന അൺ എയ്ഡഡ് സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ കൃത്യമായ ചെലവ് 17നകം അറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. സാമ്പത്തിക പ്രശ്നങ്ങൾ എല്ലാ വിഭാഗം ജനങ്ങളെയും ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സ്‌കൂൾ നടത്തിപ്പുവഴി നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്‌കൂളുകൾ യഥാർത്ഥ…

Read More

കാട്ടിക്കുളം വെള്ളാംഞ്ചേരി, പോലീസ്കുന്ന്,പുളിമുട്കുന്ന് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കടുവയെ വനത്തിലേക്ക് തുരത്തി

കാട്ടിക്കുളം: കാട്ടിക്കുളം വെള്ളാംഞ്ചേരി, പോലീസ്കുന്ന്,പുളിമുട്കുന്ന് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കടുവയെ ഹരിഹരഷോല റിസേർവ് വനത്തിലെക്ക് തുരത്തി. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ പകലും രാത്രിയുമായി നിരവധി ആളുകൾ കടുവയെ കണ്ടിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് മേലെവീട്ടിൽ പി.ആർ സുരേഷിന്റെ വീട്ടിലെ പശുവിനെ കടുവ കൊന്നത്. ഇന്ന് രാവിലെ വിട്ടുമുറ്റത്ത് അലക്കിയ തുണി വിരിച്ചിടുകയായിരുന്ന പോലിസ് കുന്നിലെ കൈനിത്തോടിയിൽ ബിവാത്തുവും പുളിക്കൽ ലഷ്മിക്കുട്ടിയമ്മയും ആണ് കടുവയുടെ മുന്നിൽ നിന്നും അവസാനമായി അത്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തോൽപ്പെട്ടി,ചെതലയം,മാനന്തവാടി ,ബേഗൂർ ,തലപ്പുഴ ,…

Read More

വയനാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഒരാള്‍ കൂടി മരിച്ചു

എടവക പാണ്ടിക്കടവ്, മൂലന്തേരി അന്ത്രു ഹാജി (85) ആണ് മരിച്ചത്. ഈ മാസം 8നാണ് കൊവിഡ് ചികിത്സക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും രക്ത സമ്മര്‍ദ്ദവും ഉണ്ടായിരുന്നു

Read More

കെ എം ബഷീറിന്റെ മരണം: പ്രതി ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണസംഘം

മാധ്യമപ്രവർത്തകൻ കെ. എം ബഷീർ കൊല്ലപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നേരത്തേ സമർപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും രേഖകളും നൽകണമന്ന് ശ്രീറാം ആവശ്യപ്പെട്ടിരുന്നു. ഈ രേഖകൾ ശ്രീറാമിന് കൈമാറാനായി ഹാജരാക്കാൻ കോടതി പ്രോസിക്യൂഷന് നിർദ്ദേശവും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വഷണ സംഘം വ്യക്തമാക്കിയത്. രേഖയായി സമർപ്പിക്കേണ്ട ഡിവിആർ കോടതിയിൽ നൽകിയത് തൊണ്ടിമുതലായിട്ടാണ്. ഇതോടെ ഡിവിആറിലെ…

Read More

ബിഹാറിൽ നിതീഷ്‌കുമാർ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദി

ബീഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. പ്രധാനമന്ത്രിയും പാർട്ടി അധ്യക്ഷനും വ്യക്തമാക്കിയാൽ പിന്നെ പാർട്ടിയിൽ ആർക്കാണ് മുഖ്യമന്ത്രിയാവേണ്ടതെന്നും സുശീൽ കുമാർ മോദി പറഞ്ഞു. നിതീഷ് കുമാർ ബിജെപിയുമായി കൈകോർക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്നും സർക്കാരിൽ എല്ലാ കക്ഷികൾക്കും തുല്യ പങ്കാളിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് ഭൂരിപക്ഷമെന്ന വാദത്തിൽ കഴമ്ബില്ലെന്ന് പറഞ്ഞ നിതീഷ് തേജസ്വിക്കൊപ്പം പോകണമെന്ന കോൺഗ്രസ് നിലപാട് പരിഹാസ്യമാണെന്നും കൂട്ടിച്ചേർത്തു

Read More