കൂടുതൽ തൊഴിലവസരങ്ങൾക്കായി ആത്മനിർഭർ റോസ്ഗാർ യോജന; ഈട് രഹിത വായ്പ, സാമ്പത്തിക പാക്കേജുമായി ധനമന്ത്രി

രാജ്യത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ആത്മനിർഭർ റോസ്ഗാർ യോജന പദ്ധതി പ്രഖ്യാപിച്ചു. ധനമന്ത്രി നിർമല സീതാരാമനാണ് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. പദ്ധതിക്ക് ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യമുണ്ടാകും

ആരോഗ്യമേഖലയും മറ്റ് 26 സെക്ടറുകളെയും ഉൾപ്പെടുത്തി ക്രഡിറ്റ് ഗ്യാരണ്ടി സപ്പോർട്ട് സ്‌കീം പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായതും കാമത്ത് സമിതി നിർദേശിച്ച സെക്ടറുകളെയുമാണ് ഇതിനായി പരിഗണിക്കുക.

അഞ്ച് വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാവുന്ന രീതിയിൽ ഈട് രഹിത വായ്പ നൽകും. ഇതിൽ ഒരു വർഷം മൊറട്ടോറിയം കാലാവധിയും നാല് വർഷം തിരിച്ചടവ് കാലാവധിയുമായിരിക്കും. 50 കോടി രൂപ മുതൽ 500 കോടി രൂപ വരെയാകും പദ്ധതി വായ്പാ പ്രകാരം അനുവദിക്കുക. 2021 മാർച്ച് 31 വരെയാണ് പദ്ധതിയിൽ ആനൂകൂല്യം.