വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

പടിഞ്ഞാറത്തറ പഞ്ചായത്തിലെ വാര്‍ഡ് 14 കാപ്പുണ്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

അതേസമയം അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ 8,13 വാര്‍ഡുകളും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18ലെ പ്രദേശവും ബത്തേരി നഗരസഭയിലെ 26,33,31,15 ഡിവിഷനുകളിലെ പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു