Headlines

Webdesk

ബത്തേരി പാപ്ലശേരി പുതുപ്പറമ്പിൽ ആയിശ (58) നിര്യാതയായി

ബത്തേരി. : പാപ്ലശേരി പുതുപ്പറമ്പിൽ ആയിശ (58) നിര്യാതയായി..  കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. മക്കൾ:  അബ്ദുൽ ഗഫൂർ, നൗശാദലി(യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ,മഹല്ല് സെക്രട്ടറി, യൂത്ത് ലീഗ് ശാഖാ പ്രസിഡൻ്റ്) സലീന,ഹസീന, റസീന,കമറുന്നീസ, മരുമക്കൾ : ഉമ്മർ, നൗഫൽ,ഇഖ്ബാൽ, മൊയ്തീൻ സഹോദരങ്ങൾ : മൊയ്തീൻ, കുഞ്ഞിമുഹമ്മദ്, മുഹമ്മദാലി, കരീം, റഷീദ്,  ആയിശ,മറിയം, ആസിയ,റുഖിയ.  

Read More

അർണാബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു; ഹൈക്കോടതിക്ക് വിമർശനം

റിപബ്ലിക് ടി വി മേധാവി അർണാബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപയുടെ ബോണ്ടിൻമേലാണ് ജാമ്യം. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ഇന്ദിരാ ബാനർജി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ് നേരത്തെ അർണാബിന് ജാമ്യം നിഷേധിച്ചതിൽ ഹൈക്കോടതിക്കെതിരെയും സർക്കാരിനെതിരെയും സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. സർക്കാർ വ്യക്തികളെ വേട്ടയാടിയാൽ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാൻ കോടതിയുണ്ടാകുമെന്നായിരുന്നു പരാമർശം പണം നൽകാനുണ്ടെന്ന കാരണത്താൽ ആത്മഹത്യാ പ്രേരണക്കേസ് നിലനിൽക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

Read More

കസ്റ്റഡി അപേക്ഷ തള്ളി; മുസ്ലിം ലീഗ് എംഎൽഎ കമറുദ്ദീനെ ജയിലിലേക്ക് മാറ്റി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. കമറുദ്ദീനെ ജില്ലാ ജയിലിലേക്ക് മാറ്റി 30 കേസുകളിൽ കമറുദ്ദീനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം അനുമതി തേടി. സമയം വൈകാതെ അറസ്റ്റ് രേഖപ്പെടുത്താൻ കോടതി നിർദേശിച്ചു. അതേസമയം എല്ലാത്തിനും ഉത്തരവാദി എംഡി പൂക്കോയ തങ്ങളാണെന്ന് കമറുദ്ദീന്റെ അഭിഭാഷകൻ വാദിച്ചു പൂക്കോയ ഒളിവിൽ പോയതിന് രണ്ടാം പ്രതിയെ കസ്റ്റഡിയിൽ വിടുന്നത് ശരിയല്ല. കേസിൽ വഞ്ചനാ കുറ്റം…

Read More

കോഴിക്കോട് ജില്ലയിലെ ബീച്ചുകളില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനാനുമതി

കോഴിക്കോട്: ജില്ലയിലെ ബീച്ചുകളില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. പ്രവേശന കവാടത്തില്‍ സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും കൈകള്‍ സോപ്പിട്ട് കഴുകുന്നതിനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനമുണ്ടാവണം. കോവിഡ് മാനദണ്ഡപ്രകാരം പാലിക്കേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കണം. നിശ്ചിത ഇടവേളകളില്‍ നടപ്പാതകളും കൈവരികളും ഇരിപ്പിടങ്ങളുമെല്ലാം സാനിറ്റൈസര്‍ സ്പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കണം. വിശ്രമമുറി, ശുചിമുറി എന്നിവയും നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കണം. ബീച്ചുകളില്‍ ഡ്യൂട്ടിയിലുള്ളവര്‍ക്ക് ടൂറിസം…

Read More

അടിമാലിയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കി: അടിമാലിയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. മാമലക്കണ്ടം സ്വദേശിനി നളിനി (55) ആണ് മരിച്ചത്. വിറക് ശേഖരിക്കാന്‍ കാട്ടില്‍പോയ നളിനിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റി  

Read More

തിരുവനന്തപുരത്ത് മരം വീണ് യുഡിഎഫിന്റെ വനിതാ സ്ഥാനാർഥി മരിച്ചു

തിരുവനന്തപുരത്ത് പ്രചാരണ പ്രവർത്തനങ്ങൾക്കിടെ മരം വീണ് യുഡിഎഫിന്റെ വനിതാ സ്ഥാനാർഥിക്ക് ദാരുണാന്ത്യം. കാരോട് പുതിയ ഉച്ചക്കട വാർഡിലെ സ്ഥാനാർഥി കെ ഗിരിജ കുമാരിയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഗിരിജയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു  

Read More

ബഹ്‌റൈൻ പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അന്തരിച്ചു

മനാമ: ബഹ്‌റൈൻ പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അന്തരിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. അന്തരിച്ച പ്രധാന മന്ത്രിയോടുള്ള ആദര സൂചകമായി ഹമദ് രാജാവ് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.   ഭൗതിക ശരീരം ബഹ്‌റൈനിൽ എത്തിച്ച ശേഷം ഖബറടക്കം നടത്തും.

Read More

കൊവിഡ് ചികില്‍സയിലിരിക്കെ കെ സി വേണുഗോപാല്‍ എംപിയുടെ മാതാവ് അന്തരിച്ചു

കണ്ണൂര്‍: കൊവിഡ് ചികില്‍സയിലായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയുടെ മാതാവ് കെ സി ജാനകിയമ്മ (80) മരിച്ചു. കഴിഞ്ഞ മൂന്നാഴ്ചയായി കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കടുത്ത ശ്വാസതടസ്സമുള്ളതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.   മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പിലാത്തറയിലെ കുടുംബ ശ്മശാനത്തില്‍ സംസ്‌കരിക്കും. ഭര്‍ത്താവ്: പരേതനായ വേലോത്ത് കുഞ്ഞികൃഷ്ണന്‍ നമ്പി. മറ്റ് മക്കള്‍: കെ സി ലളിത, കെ സി ഉഷ, പരേതരായ കെ സി ഗോപാലകൃഷ്ണന്‍, കെ…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കും

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കും. അവസാന ഒരു മണിക്കൂർ ഇതിനായി മാറ്റിവെക്കാനാണ് മന്ത്രിസഭാ തീരുമാനം. തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം നാളെ മുതൽ ആരംഭിക്കും കൊവിഡ് രോഗികൾക്ക് തപാൽ വോട്ടിന് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് അപേക്ഷ നൽകണം. എന്നാൽ അപേക്ഷ നൽകാനുള്ള തീയതിക്ക് ശേഷം രോഗം വരുന്നവർക്കും വോട്ട് ചെയ്യുന്നതിനാണ് സർക്കാർ പ്രത്യേക സമയം തീരുമാനിച്ചത് വോട്ടെടുപ്പിന് തൊട്ടുത്ത ദിവസം രോഗം വരുന്നവർക്ക് പിപിഇ…

Read More

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര പരാമർശങ്ങളുമായി ഇഡി റിപ്പോർട്ട്; ശിവശങ്കർക്കും കുരുക്ക് മുറുകുന്നു

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര പരമാർശവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ട്. ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമർശങ്ങൾ   സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിനും ടീമിനും അറിയാമായിരുന്നു. ഈ ടീം ഉള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. ലൈഫ് മിഷൻ അഴിമതി, കെ ഫോൺ ഇടപാടുകളിലെ അഴിമതി എന്നിവ സംബന്ധിച്ചും ശിവശങ്കറിന് അറിവുണ്ടായിരുന്നതായി ഇ ഡി പറയുന്നു.   യൂനിടാക് ഉടമ സന്തോഷ് ഈപ്പനെ കൊണ്ടുവന്നതും കോഴ ഇടപാടിന് വഴി തെളിച്ചതും ശിവശങ്കറായിരുന്നുവെന്നും ഇഡിയുടെ കസ്റ്റഡി അപേക്ഷയിൽ പറയുന്നു….

Read More