Headlines

Webdesk

എന്റെ കുഞ്ഞിന് നീതി കിട്ടിയെന്ന് അടയ്ക്കാ രാജു; ഇതാണ് അഭയക്ക് നീതി ഉറപ്പിച്ച മനുഷ്യൻ

കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാ, എന്റെ കുഞ്ഞിന് നീതി കിട്ടി. ഞാൻ ഭയങ്കര ഹാപ്പിയാണ്. അഭയ കേസിലെ വിധിക്ക് ശേഷം കേസിലെ പ്രധാന സാക്ഷിയായ അടയ്ക്കാ രാജു പ്രതികരിച്ചത് ഇങ്ങനെയാണ്. സിസ്റ്റർ അഭയക്ക് നീതി ഉറപ്പിക്കാൻ സാധ്യമായത് ഈയൊരു മനുഷ്യന്റെ നിർണായക സാക്ഷി മൊഴിയാണ്. പ്രലോഭനങ്ങളേറെ ഉണ്ടായിട്ടും തന്റെ മൊഴിയിൽ നിന്ന് രാജു വ്യതിചലിച്ചിരുന്നില്ല മോഷ്ടാവായിരുന്നു രാജു. അഭയ കൊല്ലപ്പെട്ട ദിവസം മോഷണത്തിനായാണ് മഠത്തിൽ കയറിയത്. ഫാദർ കോട്ടൂരിനെയും സെഫിയെയും മഠത്തിൽ കണ്ടുവെന്ന് രാജു മൊഴി നൽകി. രാജുവിന്റെ…

Read More

വൈറല്‍ വീഡിയോ; കുട്ടിയെ ക്രൂരമായി മര്‍ദിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച കുട്ടികളെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയിലെ പിതാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാറാ(45)ണ് അറസ്റ്റിലായത്. മര്‍ദ്ദനദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ ഇയാളെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം പോലിസ് തേടിയിരുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് കുട്ടികളെ മര്‍ദിക്കുന്നയാളെ കണ്ടെത്താന്‍ സഹായം തേടിയത്. ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ചു ചിലര്‍ നല്‍കിയ സൂചനകളില്‍ നിന്നും ഇയാള്‍ ആറ്റിങ്ങല്‍ സ്വദേശിയായ സുനില്‍കുമാര്‍ ആണെന്ന് സോഷ്യല്‍ മീഡിയ സെല്ലിന് വിവരം ലഭിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും ആറ്റിങ്ങല്‍…

Read More

കമ്പളക്കാട് പറളിക്കുന്നില്‍ ദുരൂഹ സാഹചര്യത്തില്‍ മധ്യവയസ്കൻ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഭാര്യാവീട്ടുകാര്‍ രംഗത്ത്

കമ്പളക്കാട് പറളിക്കുന്നില്‍ ദുരൂഹ സാഹചര്യത്തില്‍ മധ്യവയസ്കൻ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഭാര്യാവീട്ടുകാര്‍ രംഗത്ത്…. കൊണ്ടോട്ടി സ്വദേശി അബ്ദുള്‍ ലത്തീഫാണ്  രണ്ടാം ഭാര്യയായ ജസ്‌നയുടെ പറളിക്കുന്നിലെ വീട്ടില്‍ വെച്ച്  മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.  അബ്ദുള്‍ ലത്തീഫ് വീട്ടിലെത്തി നിത്യവും അക്രമിക്കുമായിരുന്നെന്നും നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിരുന്നെന്നും ജസ്‌നയുടെ മാതാവ് സാബിറ കൽപ്പറ്റയിൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ മാസം 10ന് ഇയാള്‍ ജസ്‌നയുമായുള്ള വിവാഹ ബന്ധം മൊഴി ചൊല്ലി അവസാനിപ്പിച്ചിട്ടും മാനസികവും ശാരീരികവുമായ പീഡനം നടത്തിയിരുന്നുവെന്നും ഇവർ പറഞ്ഞു….

Read More

വയനാട് തവിഞ്ഞാലിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

തലപ്പുഴ : തവിഞ്ഞാല്‍ പേരിയ പീക്കിന് സമീപം പുലര്‍ച്ചെ 5 മണിയോടെ ബൈക്ക്  റോഡരികിലെ താഴ്ചയിലേക്ക് ഇടിച്ചിറങ്ങി യുവാവിന് പരിക്ക്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഷിബിന്‍ ( 21 ) നാണ് പരുക്കേറ്റത്. സുഹൃത്തുക്കളോടൊപ്പം മാനന്തവാടി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം. റോഡില്‍ നിന്നും തെന്നി നീങ്ങിയ ബൈക്ക് 60 അടിയോളം താഴ്ചയിലേക്ക് പോകുകയായിരുന്നു. പരിക്കേറ്റ ഷിബിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊടുംവളവും, ഇറക്കവുമായ  ഈ റോഡില്‍  അപകടസൂചന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും, റോഡരികില്‍ സുരക്ഷാ ലൈനുകള്‍ വരക്കാത്തതുമാണ് അപകട കാരണമെന്ന്…

Read More

നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച. വെൺപകൽ സ്വദേശി രാജനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തടയാൻ ശ്രമിച്ച രാജന്റെ ഭാര്യ അമ്പിളി, എസ് ഐ അനിൽകുമാർ എന്നിവർക്ക് സാരമായി പൊള്ളലേറ്റു രാജന് അയൽവാസിയുമായി ഭൂമി സംബന്ധമായ തർക്കമുണ്ടായിരുന്നു. അടുത്തിടെ രാജൻ കെട്ടിയ താത്കാലിക ഷെഡ് കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചുമാറ്റാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം നടന്നത്. തടയാൻ ശ്രമിക്കുന്നതിനിടെയാണ് അമ്പിളിക്കും എസ് ഐക്കും പൊള്ളലേറ്റത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Read More

സംസ്ഥാനത്ത് ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് ഉയർത്തി

സംസ്ഥാനത്ത് ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് ഉയർത്ത. 500 രൂപയിൽ നിന്ന് ആയിരം രൂപയാക്കിയാണ് ഫീസ് വർധിപ്പിച്ചത്. കൂടാതെ കാർഡിനുള്ള തുകയും സർവീസ് നിരക്കും അടക്കം 260 രൂപ വേറെ നൽകണം. ഇനി മുതൽ ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് ലഭിക്കാൻ 1260 രൂപ നൽകേണ്ടതായി വരും. അതേസമയം സ്മാർട്ട് കാർഡിനായി അപേക്ഷകരിൽ നിന്ന് 200 രൂപ വീതം വാങ്ങുന്നുണ്ടെങ്കിലും ലാമിനേറ്റഡ് കാർഡാണ് മോട്ടോർ വാഹനവകുപ്പ് നൽകുന്നത്. കേന്ദ്ര മോട്ടോർവാഹന നിയമപ്രകാരം ഇത്തരത്തിലുള്ള സേവനങ്ങൾക്ക് ഫീസ് സംസ്ഥാനങ്ങൾക്ക് ഉയർത്താനുള്ള…

Read More

അഭയ കേസിലെ പ്രതികളായ ഫാ തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയേയും ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ പ്രതികളായ ഫാ തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയേയും ജയിലിലേക്ക് മാറ്റ. കോവിഡ് പരിശോധനയ്‌ക്ക് ശേഷമാണ് തോമസ് കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും സിസ്റ്റർ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കുമാണ് മാറ്റിയത്. നാളെ ശിക്ഷാ വിധി കേൾക്കാനായി ഇരുവരെയും കോടതിയിലേക്ക് തിരികെ കൊണ്ടുവരും. 28 വർഷത്തിന് ശേഷമാണ് സിസ്റ്റർ അഭയ കേസിൽ സുപ്രധാന വിധി വന്നത്. കോടതിക്കും ദൈവത്തിനും നന്ദിയെന്നായിരുന്നു അഭയയുടെ കുടുംബത്തിന്റെ പ്രതികരണം. വിധി കേട്ട് പൊട്ടിക്കരഞ്ഞ സെഫി അൽപ്പ നേരം…

Read More

കൊവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,556 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,556 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,00,75,116 ആയി ഉയർന്നു. 301 പേർ ഇന്നലെ മരിച്ചു. രാജ്യത്തെ കൊവിഡ് മരണനിരക്ക് ഇതോടെ 1,46,111 ആയി. ആക്ടീവ് കേസുകൾ മൂന്ന് ലക്ഷത്തിൽ താഴെ എത്തിയതും ആശ്വാസകരമാണ്. 2,92,518 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 96,36,487 പേർ ഇതിനോടകം രോഗമുക്തി നേടി മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. 18.99 ലക്ഷം പേർക്ക് ഇവിടെ കൊവിഡ്…

Read More

വെരിക്കോസ് വെയിന്‍ തടയാം; ഇതൊക്കെ കഴിച്ചാല്‍ മതി

പലരുടെയും ഉറക്കം കെടുത്തുന്ന ഒരു അസുഖമാണ് വെരിക്കോസ് വെയിന്‍. വീര്‍ത്ത് തടിച്ച് കെട്ടുപിണഞ്ഞ് കിടക്കുന്ന ഞരമ്പുകള്‍ വളരെ വേദനാജനകവുമാണ്. പ്രായമേറുന്നതോടെയാണ് ഇത്തരം അസുഖം മിക്കവരിലും പ്രത്യക്ഷപ്പെടുന്നത്. ചെറുതായി തുടങ്ങി പതിയെ വലുതാവുന്ന ഒരു രോഗാവസ്ഥയാണിത്. ജനിതകപരമായോ, അമിതവണ്ണത്താലോ, ഗര്‍ഭസ്ഥകാലത്തോ നിങ്ങളില്‍ വെരിക്കോസ് വെയിന്‍ പ്രത്യക്ഷപ്പെടാം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ സിരകളെ ശക്തിപ്പെടുത്താനും അതുവഴി വെരിക്കോസ് വെയിന്‍ തടയാന്‍ കഴിയുമെന്നതുമാണ്. വെരിക്കോസ് വെയിന്‍ സാധ്യത കുറയ്ക്കുന്ന അത്തരം ചില ഭക്ഷണങ്ങള്‍ ഇതാ. അവോക്കാഡോ അവോക്കാഡോയില്‍ വിറ്റാമിന്‍ സി,…

Read More

കണ്ണൂരിൽ കടലിൽ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂരിൽ കടലിൽ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തി. തോട്ടടയിൽ കടലിൽ കാണാതായ ആദികടലായി സ്വദേശികളായ മുഹമ്മദ് ഷറഫ് ഫാസിൽ (16), മുഹമ്മദ് റിനാദ്(15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തോട്ടട ബീച്ചിലെ അഴിമുഖത്ത് തിങ്കളാഴ്ച വൈകീട്ട് സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ ഒഴുകിപ്പോയ പന്ത് എടുക്കാൻ വേണ്ടി കടലിൽ ഇറങ്ങിയപ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. അഴിമുഖത്തെ ബണ്ട് തിങ്കളാഴ്ച രാവിലെ ജെസിബി ഉപയോഗിച്ച് നീക്കിയതിനാൽ ഈ ഭാഗത്ത് ഒഴുക്ക് കൂടുതലായിരുന്നു. പൊലീസും ഫയർ ഫോഴ്സും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ്…

Read More