ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞുവീണു
ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച അമേരിക്കയിലെ നഴ്‌സ് കുഴഞ്ഞുവീണ. ടെന്നസിയിലെ ആശുപത്രിയില്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ടിഫാനി ഡോവര്‍ എന്ന നഴ്‌സ് കുഴഞ്ഞുവീണത്. സംസാരിക്കുന്നതിനിടയില്‍ തലകറക്കം അനുഭവപ്പെട്ട് താഴെ വീഴുകയായിരുന്നു. പെട്ടന്നുതന്നെ അടുത്ത് നിന്നിരുന്ന ഡോക്ടര്‍ സഹായിച്ചതിനാല്‍ യുവതിക്ക് മറ്റ് പരിക്കുകളൊന്നും സംഭവിച്ചില്ല. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ തങ്ങള്‍ അതീവ സംതൃപ്തരാണെന്ന് പറഞ്ഞുടനായിരുന്നു തലകറക്കം അനുഭവപ്പെട്ടത്. എന്നാല്‍ പിന്നീട്, തനിക്ക് വേദന അനുഭവപ്പെടുമ്പോള്‍ തലകറക്കം ഉണ്ടാകുമെന്നും, ഇത് മുന്‍പും സംഭവിച്ചിട്ടുള്ളതാണെന്നും ടിഫാനി പറഞ്ഞു. ഇഞ്ചക്ഷന്റെ വേദനമൂലമാകാം നഴ്‌സിന് തലചുറ്റല്‍…