വയനാട് ജില്ലയില്‍ ഇന്ന് (20.12.20) 206 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 164 പേര് രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14873 ആയി. 12494 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 87 മരണം. നിലവില്‍ 2292 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1426 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
പടിഞ്ഞാറത്തറ സ്വദേശികളായ 30 പേർ, മേപ്പാടി 29 പേർ, അമ്പലവയൽ 15 പേർ, കൽപ്പറ്റ 14 പേർ, പുൽപ്പള്ളി, കോട്ടത്തറ 13 പേർ വീതം, മുട്ടിൽ, വെള്ളമുണ്ട 12 പേർ വീതം, പൊഴുതന 11 പേർ, കണിയാമ്പറ്റ 10 പേർ, മീനങ്ങാടി, ബത്തേരി, നെന്മേനി 7 പേർ വീതം, മാനന്തവാടി 6 പേർ, പനമരം, വൈത്തിരി 5 പേർ വീതം, മുള്ളൻകൊല്ലി 3 പേർ, പൂതാടി 2 പേർ, തൊണ്ടർനാട്, മൂപ്പൈനാട്, വെങ്ങപ്പള്ളി, നൂൽപ്പുഴ, എടവക ഒരാൾ വീതം എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്.
*164 പേര്‍ക്ക് രോഗമുക്തി*
ബത്തേരി സ്വദേശികളായ 4 പേർ, തരിയോട് 3 പേർ, മീനങ്ങാടി, മാനന്തവാടി, തവിഞ്ഞാൽ, കണിയാമ്പറ്റ 2 പേർ വീതം, പൂതാടി, വെള്ളമുണ്ട, തൊണ്ടർനാട്, പനമരം, മേപ്പാടി, പടിഞ്ഞാറത്തറ, കൽപ്പറ്റ, മൂപ്പൈനാട്, അമ്പലവയൽ സ്വദേശികളായ ഓരോരുത്തരും, ഒരു എറണാകുളം സ്വദേശിയും, വീടുകളിൽ ചികിത്സയിലുള്ള 139 പേരുമാണ് രോഗമുക്തി നേടിയത്.
*872 പേര് പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (20.12) പുതുതായി നിരീക്ഷണത്തിലായത് 872 പേരാണ്. 985 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10389 പേര്. ഇന്ന് വന്ന 92 പേര് ഉള്‍പ്പെടെ 758 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1595 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 196164 സാമ്പിളുകളില്‍ 195087 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 180214 നെഗറ്റീവും 14873 പോസിറ്റീവുമാണ്.