വയനാട് ജില്ലയില്‍ ഇന്ന് 219 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 192 പേര് രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര് ഇതര സംസ്ഥാനത്ത് നിന്ന് വന്നവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14428 ആയി. 12173 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 86 മരണം. നിലവില്‍ 2169 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1416 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി സ്വദേശികളായ 22 പേര്, പടിഞ്ഞാറത്തറ 21 പേര്, മേപ്പാടി 20 പേര്, പൊഴുതന 18 പേര്, മീനങ്ങാടി, മൂപ്പൈനാട് 17 പേര് വീതം, കോട്ടത്തറ 15 പേര്, വെങ്ങപ്പള്ളി, മുട്ടില്‍ 12 പേര് വീതം, മാനന്തവാടി, വെള്ളമുണ്ട 11 പേര് വീതം, കല്‍പ്പറ്റ 8 പേര്, നെന്മേനി 7 പേര്, കണിയാമ്പറ്റ 6 പേര്, അമ്പലവയല്‍ 4 പേര്, പുല്‍പ്പള്ളി 3 പേര്, തവിഞ്ഞാല്‍, വൈത്തിരി, നൂല്‍പ്പുഴ, തിരുനെല്ലി, പൂതാടി 2 പേര് വീതം, തൊണ്ടര്‍നാട്, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഡിസംബര്‍ 10 ന് കര്‍ണാടകയില്‍ നിന്ന് വന്ന രണ്ട് പൂതാടി സ്വദേശികള്‍, ഡിസംബര്‍ പതിനാറിന് ബാംഗ്ലൂരില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
*192 പേര്‍ക്ക് രോഗമുക്തി.*
തരിയോട് സ്വദേശികളായ 13 പേര്, തവിഞ്ഞാല്‍ 11 പേര്, മാനന്തവാടി, ബത്തേരി, പുല്‍പ്പള്ളി 9 പേര് വീതം, കല്‍പ്പറ്റ, എടവക 6 പേര് വീതം, കണിയാമ്പറ്റ, പനമരം കോട്ടത്തറ 5 പേര് വീതം, മുട്ടില്‍, മേപ്പാടി, മീനങ്ങാടി 4 പേര് വീതം, വൈത്തിരി, വെള്ളമുണ്ട 3 പേര് വീതം, പടിഞ്ഞാറത്തറ, മൂപ്പൈനാട് 2 പേര് വീതം, നൂല്‍പ്പുഴ, പൂതാടി, പൊഴുതന, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും ഒരു തമിഴ്നാട് സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്നു 86 പേരുമാണ് രോഗമുക്തി നേടിയത്.
*661 പേര് പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (18.12) പുതുതായി നിരീക്ഷണത്തിലായത് 661 പേരാണ്. 803 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10706 പേര്. ഇന്ന് വന്ന 72 പേര് ഉള്‍പ്പെടെ 656 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1356 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 192816 സാമ്പിളുകളില്‍ 192053 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 177625 നെഗറ്റീവും 14428 പോസിറ്റീവുമാണ്.