Headlines

Webdesk

സുൽത്താൻ ബത്തേരി തൊടുവെട്ടിയിൽ റീപോളിംങ് ആരംഭിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ വാർഡ് 19 തൊടുവെട്ടി  ഡിവിഷനില്‍ റീപോളിംങ് ആരംഭിച്ചു. ഏഴ് മണിയോടെ ആരംഭിച്ച റീപോളിംഗ് 6 വരെ നീളും.  വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ സംഭവിച്ച സാഹചര്യത്തിലാണ് റീ പോളിംഗ് നടത്തുന്നത്.വോട്ടെണ്ണല്‍  ഇന്ന്  രാത്രി 8 ന് ആരംഭിക്കും

Read More

കോവിഡിന് പിന്നാലെ കേരളത്തിൽ ഷിഗെല്ല രോഗം വ്യാപിക്കുന്നു

കോഴിക്കോട് : കോവിഡിന് പിന്നാലെ ഷിഗെല്ല രോഗ ബാധയും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ച 11 കാരന് ഷിഗെല്ല സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ജില്ലയിൽ അഞ്ച് പേരിൽ ഷിഗെല്ലയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് 2018 ലാണ് ഷിഗെല്ല രോഗബാധ ആദ്യം സ്ഥിരീകരിച്ചത്. വയറിളക്കം, പനി, വയറുവേദന എന്നിവയാണ് ഷിഗെല്ലയുടെ പ്രധാന രോഗലക്ഷണം. നേരത്തെ…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല

Read More

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ചിറയിൻകീഴിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴുവിലം മുടപുരം ശിവകൃഷ്ണ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ദമ്പതികളെയും മക്കളെയുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വട്ടവിള വിളയിൽ വീട്ടിൽ സുബി(51), ഭാര്യ ദീപ(41), മക്കളായ അഖിൽ(17), ഹരിപ്രിയ(13) എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച് അവശയായ നിലയിൽ ഇവരുടെ നായയെയും കണ്ടെത്തി. ഇന്നലെ രാത്രിയായിട്ടും ഇവരുടെ വീട്ടിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് സമീപവാസികൾ അന്വേഷിച്ച് ചെന്നപ്പോഴാണ് മൃതദേഹങ്ങൾ ലഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യ ചെയ്യുന്നതായുള്ള…

Read More

സിഎം രവീന്ദ്രനെ പതിനാല് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു

കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തുവിട്ടയച്ചു. നീണ്ട പതിനാല് മണിക്കൂറാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്തത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്. സിഎം രവീന്ദ്രന്റെ മൊഴി പരിശോധിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ നീക്കം. രാവിലെ ഒമ്പത് മണിക്കാണ് ചോദ്യം ചെയ്യൽ ആരംഭഇച്ചത്. കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് രവീന്ദ്രനെ ചോദ്യം ചെയ്തത്. വിവിധ സർക്കാർ പദ്ധതികളുടെ ടെൻഡർ നടപടികൾ,…

Read More

15 ലക്ഷം രൂപ വിലവരുന്ന എൽഎസ്‍ഡി മയക്കുമരുന്നുമായി 9 പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ 15 ലക്ഷം രൂപ വിലവരുന്ന എൽഎസ്‍ഡി മയക്കുമരുന്നുമായി 9 പേർ അറസ്റ്റിൽ. എറണാകുളം സ്വദേശികളായ ഇമാനുവൽ, മിഥുന്‍, ആൽവിൻ, ഷെഫിൻ, അമൽരാജ്, തൃശ്ശൂർ സ്വദേശികളായ ഷമീർ, സിയാദ്, ഷിജിൽ, ഷെമിൽ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ നിന്നും 138 ഗ്രാം മെസ്ക്കാലിൻ മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ കെ എം ജിജിമോന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് സംഘം അറസ്റ്റിൽ ആയിരിക്കുന്നത്. കൂടുതൽ പേര്‍ സംഘത്തിലുണ്ടെന്നും…

Read More

യുവതാരങ്ങൾ മിന്നി: ഭൂരിപക്ഷത്തിൽ മുന്നിൽ ജോബീഷും ഷംസാദും : അമൽ ജോയിക്കും തിളക്കം

കൽപ്പറ്റ :  തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ യുവതാരങ്ങൾ മിന്നി.  വയനാട്ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മുട്ടിൽ ഡിവിഷനിൽ നിന്നുള്ള  യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷംസാദ് മരക്കാറിനാണ് കൂടിയ ഭൂരിപക്ഷം . 3791 വോട്ടിന്റെ  ഭൂരിപക്ഷത്തിനാണ് ഷംസാദ് വിജയിച്ചത്.   തൊട്ടടുത്ത് കെ.എസ് യു. ജില്ലാ പ്രസിഡണ്ട് അമൽ ജോയിയും എത്തി. 2030 വോട്ടിന്റെ ഭൂരിപക്ഷമാണ് ചീരാലിൽ അമൽ ജോയിക്ക് ലഭിച്ചത്.  ഗ്രാമപഞ്ചായത്തുകളിൽ ഭൂരിപക്ഷത്തിൽ ജില്ലയിൽ ഒന്നാമതായി ജോബിഷ്‌ കുര്യൻ . ജില്ലയിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം മേപ്പാടി…

Read More

തൃശൂർ സ്വദേശിയെ സുൽത്താൻ ബത്തേരി സ്വകാര്യ ലോഡ്ജിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ സ്വദേശിയെ സുൽത്താൻ ബത്തേരി സ്വകാര്യ ലോഡ്ജിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ തിരുവമ്പാടി സ്വദേശി ശ്രീകുമാർ (61) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇക്കഴിഞ്ഞ 15നാണ് ശ്രീകുമാർ ഗോപാല പിള്ള ബത്തേരിയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തത്. ഇന്ന് ഉച്ചയായിട്ടും മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട ലോഡ്ജ്കാർ ബത്തേരി പൊലിസിനെ വിവരമറിയിക്കുകയും പൊലിസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. മൃതദേഹം പിന്നീട് ബത്തേരി ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പൊലിസ് തുടർ നടപടികൾ സ്വീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണം…

Read More

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് റീപോളിംഗ് നടക്കുന്ന സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ  19  തൊടുവെട്ടി വാര്‍ഡിൽ അവധി പ്രഖ്യാപിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് റീപോളിംഗ് നടക്കുന്ന സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ  19  തൊടുവെട്ടി വാര്‍ഡിലെ പോളിംഗ് സ്റ്റേഷനുകളായി നിര്‍ണയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും , പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന നഗരസഭ വാര്‍ഡ്  പരിധിക്കുള്ളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും  വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

Read More

തൊടുവെട്ടി – റീപോളിംഗ് നാളെ

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 19 തൊടുവെട്ടി  ഡിവിഷനില്‍  നാളെ  (ഡിസംബര്‍ 18) രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ റീപോളിംഗ് നടക്കും. വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ സംഭവിച്ച സാഹചര്യത്തിലാണ് റീ പോളിംഗ്.  വോട്ടെണ്ണല്‍  ഇന്ന് (ഡിസംബര്‍ 18) രാത്രി 8 ന് നടക്കും. ഡിസംബര്‍ 1 മുതല്‍ ഡിസംബര്‍ 9 ന് 4 മണി വരെ കോവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റീനിലായവര്‍ക്കും സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍…

Read More