Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് 4450 പേർക്ക് കൊവിഡ്; 23 മരണം: 4606 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം 346, തൃശൂര്‍ 345, കണ്ണൂര്‍ 246, പത്തനംതിട്ട 219, ഇടുക്കി 193, മലപ്പുറം 158, ആലപ്പുഴ 147, പാലക്കാട് 141, വയനാട് 128, കാസര്‍ഗോഡ് 51 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19…

Read More

വയനാട് ജില്ലയില്‍ 128 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 9.71

  വയനാട് ജില്ലയില്‍ ഇന്ന് (05.12.21) 128 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 185 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 126 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.71 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 133214 ആയി. 130756 പേര്‍ രോഗമുക്തരായി. നിലവില്‍ 1659 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1529 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

മുല്ലപ്പെരിയാര്‍; ഡീന്‍ കുര്യാക്കോസ് ഉപവാസം അവസാനിപ്പിച്ചു: യു ഡി എഫ് സമരം തുടരും

ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം പി. ഡീന്‍ കുര്യാക്കോസ് നടത്തിവന്ന 24 മണിക്കൂര്‍ ഉപവാസം അവസാനിപ്പിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ യു ഡി എഫ് സമരം തുടരുമെന്ന് ഡീന്‍ വ്യക്തമാക്കി. വിഷയത്തില്‍ തമിഴ്‌നാടുമായുള്ള മുഖ്യമന്ത്രിയുടെ ഒത്തുകളി അവസാനിപ്പിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഡീന്‍ കുര്യാക്കോസ് ചെറുതോണിയില്‍ ഉപവസിച്ചത്. തമിഴ്‌നാട് ഇന്നലെയും രാത്രിയില്‍ സ്പില്‍വേ വഴി പെരിയാറിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നു. രാത്രി വെള്ളം തുറന്നുവിടരുതെന്ന കേരളത്തിന്‍ ആവശ്യം അവഗണിച്ചാണിത്. മഴ…

Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് ല​ഹ​രി വ​സ്തു​ക്ക​ളുമായി പാ​ർ​ട്ടി ന​ടത്തി​പ്പു​കാ​ർ പി​ടി​യി​ൽ

തിരുവനന്തപുരം: ല​ഹ​രി പാ​ര്‍​ട്ടി ന​ട​ത്തി​പ്പു​കാ​രെ​യും ല​ഹ​രി വ​സ്തു​ക്ക​ളും പോ​ലീ​സ് പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം ക​രി​ക്ക​ക​ത്ത് റി​സോ​ര്‍​ട്ടി​ലാ​ണ് ല​ഹ​രി പാ​ർ​ട്ടി ന​ട​ന്ന​ത്. സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഡി​ജെ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​ത് ആ​ര്യ​നാ​ട് സ്വ​ദേ​ശി അ​ക്ഷ​യ മോ​ഹ​നാ​ണ്. ഇ​യാ​ളെ​യും ക​ണ്ണാ​ന്തു​റ സ്വ​ദേ​ശി പീ​റ്റ​ർ ഷാ​ൻ എ​ന്നയാ​ളെയുമാ​ണ് പി​ടി​കൂടിയത്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ സ്ത്രീകൾ ഉൾപ്പെടെ 50 പേരാണ് റി​സോ​ർ​ട്ടി​ൽ ല​ഹ​രി പാ​ർ​ട്ടിയിൽ പങ്കെടുത്തത്.

Read More

മ​ര​യ്ക്കാ​ർ ടെ​ല​ഗ്രാ​മി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചു; കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി പി​ടി​യി​ൽ

കോട്ടയം: മോ​ഹ​ൻ​ലാ​ൽ ചി​ത്രം “മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം’ വ്യാ​ജ പ​തി​പ്പ് ടെ​ല​ഗ്രാ​മി​ൽ പ്ര​ച​രി​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ന​ഫീ​സാ​ണ് പി​ടി​യി​ലാ​യ​ത്. സി​നി​മ ക​മ്പ​നി എ​ന്ന ആ​പ്പി​ലൂ​ടെ​യാ​ണ് വ്യാ​ജ​പ​തി​പ്പ് പ്ര​ച​രി​പ്പി​ച്ച​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജി​ല്ലാ സൈ​ബ​ർ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി പി​ടി​കൂ​ടി​യ​ത്.  

Read More

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഏഴിന്: വോട്ടു ചെയ്യാന്‍ എട്ടിനം തിരിച്ചറിയല്‍ രേഖകള്‍

  സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളില്‍ ഡിസംബര്‍ ഏഴിന് നടത്തുന്ന വോട്ടെടുപ്പിന് സമ്മതിദായകര്‍ക്ക് എട്ടിനം തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്,ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി.ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് തിരിച്ചറിയല്‍ രേഖകള്‍. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട്…

Read More

ഭിന്നശേഷികാർക്ക് ആശ്വാസമായി അതിജീവനം പിഎംആർ ക്യാമ്പ്‌

അന്തർദേശീയ അംഗപരിമിതരുടെ ദിനാചാരണത്തിന്റെ ഭാഗമായി ആസ്റ്റർ – ഡി എം വിംസ് പിഎംആർ വിഭാഗം ആസ്റ്റർ വോളണ്ടിയേഴ്‌സുമായി ചേർന്ന് ഭിന്നശേഷികാർക്കും അപകടങ്ങൾ മൂലമോ പക്ഷാഘാതം മൂലമോ ശരീരം തളർന്ന് പൂർണ്ണമായും കിടപ്പിലായവർ, തലക്കോ നട്ടെല്ലിനോ പരുക്കേറ്റ് തളർന്ന് കിടപ്പിലായവർ, സെറിബ്രൽ പാൾസി പോലുള്ള മസ്തിഷ്ക വൈകല്യങ്ങൾ ഉള്ളവർ, ദീർഘകാലമായുള്ള പുറം/ കഴുത്ത് വേദനയുള്ളവർ,കൈകാലുകൾ മുറിച്ചുമാറ്റപ്പെട്ടവർ, കടുത്ത സന്ധിവാതം, പ്രമേഹം കാരണം കാലുകൾക്ക് ചികിത്സ തേടുന്നവർ എന്നിവർക്കായി നടത്തിയ മെഡിക്കൽ ക്യാമ്പിന്റെ ഉൽഘാടനം കൽപ്പറ്റ എംഎൽഎ അഡ്വക്കേറ്റ് ടി…

Read More

വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം; ഡിഎംഒമാര്‍ക്ക് നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

  വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്. അനുമതി ഇല്ലാതെ ഡി.എം.ഒമാര്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുതെന്നും ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പൊതുവായ വിവരങ്ങള്‍ പങ്കുവെക്കരുതെന്നും അറിയിച്ച് കൊണ്ട് ആരോഗ്യ ഡയറക്ടര്‍ ഡോ. വി.ആര്‍. രാജ് ഡിസംബര്‍ മൂന്നിന് സര്‍ക്കുലര്‍ പുറത്തിറക്കി. നേരത്തെ ഒമിക്രോണ്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത് സംബന്ധിച്ച് കോഴിക്കോട് ഡി.എം.ഒ ഉമ്മര്‍ ഫാറൂഖ് നടത്തിയ വാര്‍ത്താ സമ്മേളനം വിവാദമായി മാറിയിരുന്നു. ഡി.എം.ഒയുടെ പ്രതികരണം സമൂഹത്തില്‍ ഭീതി പടരുന്നതിന്…

Read More

കുറ്റ്യാടിയില്‍ നിര്‍മ്മാണത്തിലിരുന്ന വീട് തകര്‍ന്ന് അപകടം; ഒരാള്‍ മരിച്ചു

കുറ്റ്യാടി തിക്കുനിയില്‍ നിര്‍മ്മാണത്തിലുള്ള വീട് തകര്‍ന്ന് അപകടം. വീണ് ഒരാള്‍ മരിച്ചു. തീക്കുനിയിലെ നെല്ലിയുള്ള പറമ്പില്‍ കണ്ണന്റെ മകന്‍ ഉണ്ണിയാണ് മരിച്ചത്. കാക്കുനിയില്‍ മലയില്‍ കരീമിന്റെ വീട്ടിലെ വാര്‍പ്പ് അടര്‍ന്നുവീണാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Read More

അപകടത്തില്‍പ്പെട്ടപ്പോള്‍ ഓടിയെത്തിയവരെ മറക്കാതെ യൂസഫലി; സഹായിച്ചവരെ തേടിയെത്തി

ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട ദിവസം തന്നെ രക്ഷപ്പെടുത്താന്‍ ഓടിയെത്തിയ കുടുംബത്തെ കാണാന്‍ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി എത്തി. യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ പനങ്ങാട് ഇടിച്ചിറക്കിയപ്പോള്‍ ആദ്യം ഓടിയെത്തിയത് തൊട്ടടുത്ത വീട്ടിലെ രാജേഷ് ഖന്നയും, ഇയാളുടെ ഭാര്യയും പനങ്ങാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറുമായ എവി ബിജിയുമാണ്. ഇവരുടെ വീട്ടിലെത്തിയാണ് യൂസഫ് അലി നന്ദി അറിയിച്ചത്. ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ സ്ഥലത്തിന്റെ ഉടമയായ പീറ്ററിന്റെ കുടുംബത്തെയും അദ്ദേഹം സന്ദര്‍ശിച്ചു. ഏപ്രില്‍ പതിനൊന്നിനായിരുന്നു യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടത്….

Read More