ജയിലില്‍വെച്ച് എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് മാവോയിസ്റ്റ് രൂപേഷ് കുമാർ വീണ്ടും നിരാഹാര സമരത്തിനൊരുങ്ങുന്നു. തിരുവോണ ദിവസമാണ് നിരാഹാര സമരം നടത്തുക. നിരാഹാര സമരം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതി രൂപേഷ് കുമാറിന്റെ ഭാര്യ ഷൈന പി എ.
കഴിഞ്ഞ പത്തുവർഷത്തിൽ അധികമായി യു എ പി എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുകയാണെന്നും,താൻ എഴുതിയ “ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ ” എന്ന നോവൽ തടവുകാരനെന്ന നിലയിൽ പ്രസിദ്ധീകരണാനുമതിക്കായി മുഖ്യമന്ത്രിയുടെ മുൻപാകെ ജയിൽ വകുപ്പ് വഴി സമർപ്പിച്ചിരുന്നുവെന്നും
പുസ്തകവുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് പരിഗണനയിൽ ആണുള്ളത്. നോവൽ പ്രസിദ്ധീകരണത്തിന് അനുമതി നൽകണം. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ മുഖ്യമന്ത്രി ഈ നിലപാടാണോ സ്വീകരിക്കേണ്ടതെന്നും രൂപേഷ് കത്തിൽ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യത്തെയും വായിക്കാനുള്ള പൊതുസമൂഹത്തിന്റെ അവകാശത്തെയും നിഷേധിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഓണദിവസം ഭക്ഷണം ത്യജിച്ച് ഞാനെന്റെ പ്രതിഷേധം അറിയിക്കും. ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിച്ച ആദ്യ കേരള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും രൂപേഷിനായി ഭാര്യ ഷൈന എഴുതിയ കത്തിൽ പറയുന്നു.