Headlines

Webdesk

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് ജെ.ആര്‍.പി.ട്രഷറര്‍ പ്രസീത

  ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് ജെ.ആര്‍.പി.ട്രഷറര്‍ പ്രസീത. സി കെ ജാനുവിന് പണം കൈമാറിയത് തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിൽ വച്ചായിരുന്നുവെന്നും വെളിപ്പെടുത്തി. സുരേന്ദ്രൻ ഹോട്ടലിൽ നേരിട്ടെത്തിയാണ് പണം കൈമാറിയത്.ഹോട്ടലിലേക്ക് പോകുന്നതിന് മുൻപ് സുരേന്ദ്രൻ വിളിച്ചു. ജാനു പത്ത് കോടി ആവശ്യപ്പെട്ട ചർച്ച നടന്നത് കോട്ടയത്ത് വച്ചായിരുന്നുവെന്നും പ്രസീത വെളിപ്പെടുത്തി.എസ് ടി കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനവും സി കെ ജാനു ആവശ്യപ്പെട്ടുവെന്നും പ്രസീത വ്യക്തമാക്കി.  

Read More

യുഡിഎഫിൽ നിന്ന് നിരവധി നേതാക്കൾ പാർട്ടിയിലേക്ക് വരും, ചർച്ചകൾ നടക്കുന്നു: ജോസ് കെ മാണി

  യുഡിഎഫിൽ നിന്നും നിരവധി നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിലേക്ക് വരാൻ താത്പര്യം അറിയിച്ചതായി ജോസ് കെ മാണി. ജനപിന്തുണയുള്ള നേതാക്കളാണ് തന്നെ സമീപിച്ചത്. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാർത്തകളെ കുറിച്ച് അറിയില്ലെന്ന് ജോസ് പറഞ്ഞു. ഇത്തരം ചർച്ചകളൊന്നും നടന്നിട്ടില്ല. നിലവിൽ പാർട്ടി ചുമതല വഹിക്കാനാണ് താത്പര്യം. മറ്റെല്ലാം വാർത്താ സൃഷ്ടിയാണെന്നും ജോസ് കെ മാണി പറഞ്ഞു.

Read More

പൊതുമരാമത്ത് മന്ത്രിയുടെ ഫോൺ ഇൻ പ്രോഗ്രാം ഇന്ന്

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് (ജൂൺ 3) വൈകുന്നേരം 5 മണി മുതൽ 6 മണി വരെ നടക്കും. ജനങ്ങളിൽ നിന്നും പരാതികൾ ഓൺലൈനായും സ്വീകരിക്കും. 18004257771 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞ് വേഗത്തില്‍ പരിഹാരം കണ്ടെത്തുന്നതിനു വേണ്ടിയാണ് മന്ത്രി ഫോണ്‍ ഇന്‍ പ്രോഗ്രാം നടത്തുന്നത്.

Read More

മാധ്യമപ്രവർത്തകൻ വിനോദ് ദുവക്കെതിരായ രാജ്യദ്രോഹ കുറ്റം സുപ്രീം കോടതി റദ്ദാക്കി

  മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവക്കെതിരായ രാജ്യദ്രോഹക്കേസ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് യു യു ലളിത്, വിനീത് ശരൺ എന്നിവരുടെ ബഞ്ചാണ് വിധി പറഞ്ഞത്. പരാതിക്കാരന്റെയും ഹിമാചൽപ്രദേശ് സർക്കാരിന്റെയും വാദം കേട്ട ശേഷമായിരുന്നു കോടതി ഉത്തരവ് ഒരു ഉത്തരവുണ്ടാകുന്നതുവരെ ദുവക്കെതിരെ നടപടിയെടുക്കുന്നത് കഴിഞ്ഞ ജൂലൈയിൽ കോടതി വിലക്കിയിരുന്നു. ബിജെപി നേതാവ് അജയ് ശ്യാം നൽകിയ പരാതിയെ തുടർന്നാണ് ദുവക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നത്. വോട്ട് നേടാൻ നരേന്ദ്രമോദി മരണങ്ങളും ഭീകരാക്രമണങ്ങളും ഉപയോഗിച്ചുവെന്ന് ദുവ യൂട്യൂബ് ചാനൽ ഷോയിൽ…

Read More

കാലവർഷം ഇന്ന് എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്,4 ജില്ലകളിൽ യെല്ലോ അലർട്ട്

  കാലവർഷം ഇന്ന് എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്,4 ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. എന്നാല്‍ കാലവര്‍ഷമെത്തുന്നതിന്റെ സൂചനകള്‍ രൂപപ്പെടാത്തതിനാല്‍ മണ്‍സൂണിന്റെ വരവ് ഇന്നുണ്ടാകില്ലെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. കാലവര്‍ഷത്തിന്റെ ഭാ​ഗമായി എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നാളെയും മഴ പ്രതീക്ഷിക്കാം. അറബി കടലിലെ പടിഞ്ഞാറന്‍ കാറ്റ് ശക്തമാവുന്നതായും…

Read More

സി കെ ജാനുവിന് ഒരു രൂപ പോലും നൽകിയിട്ടില്ല; ന്യായീകരണവുമായി കെ സുരേന്ദ്രൻ

  സുൽത്താൻ ബത്തേരിയിലെ എൻ ഡി എ സ്ഥാനാർഥിയായിരുന്ന സി കെ ജാനുവിന് ഒരു രൂപ പോലും കൊടുത്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പത്ത് ലക്ഷം രൂപ ജാനുവിന് നൽകാമെന്ന് കെ സുരേന്ദ്രൻ സമ്മതിക്കുന്ന ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി അധ്യക്ഷൻ ന്യായീകരണവുമായി രംഗത്തുവന്നത് സി കെ ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല. ഞാൻ ഒരു രൂപ പോലും കൊടുത്തിട്ടില്ല. ജാനു മത്സരിച്ച മണ്ഡലത്തിൽ ഏത് മണ്ഡലത്തെയും പോലെ നിയമാനുസൃതമായ കാര്യങ്ങൾ നടന്നിട്ടുണ്ട്….

Read More

നവജാത ശിശുവിനെ അമ്മ പാറമടയില്‍ കല്ല്‌കെട്ടി താഴ്ത്തി കൊലപ്പെടുത്തി

  കോലഞ്ചേരി:നവജാത ശിശുവിനെ അമ്മ പാറമടയില്‍ കല്ല്‌കെട്ടി താഴ്ത്തി കൊലപ്പെടുത്തി. അമ്മ ശാലിനി (36) ആണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കോലഞ്ചേരി തിരുവാണിയൂരാണ് സംഭവം. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഭര്‍ത്താവുമായി ദീര്‍ഘനാളായി പിണങ്ങി കഴിയുകയായിരുന്നു ശാലിനി. ഒന്നാം തീയതി കുഞ്ഞിനെ പാറമടയില്‍ ഉപേക്ഷിച്ചതായാണ് വിവരം. സംഭവത്തില്‍ പുത്തന്‍കുരിശ് പൊലീസ് അന്വേഷണം ആരംഭിച്ചു.    

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,960 രൂപയായി. ഗ്രാമിന് പത്ത് രൂപ വർധിച്ച് 4620 രൂപയായി ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1907.67 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 49,575 രൂപയായി.

Read More

കൊല്ലത്ത് മക്കൾക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു; കുട്ടികൾ ഗുരുതരാവസ്ഥയിൽ

  കൊല്ലം ശാസ്താംകോട്ടയിൽ രണ്ട് മക്കൾക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. വിഷം കഴിച്ച കിടക്കുന്ന ചിത്രം മൊബൈൽ ഫോണിൽ പകർത്തി വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് അയക്കുകയും ചെയ്തിരുന്നു. പോരുവഴി അമ്പലത്തുംഭാഗം മേലൂട്ട് കോളനിയിൽ അനിൽകുമാറിന്റെ ഭാര്യ ശ്രീജിത(31)യാണ് മരിച്ചത് മക്കളായ അനുജിത്ത്, അനുജിത എന്നിവർക്കാണ് ശ്രീജിത വിഷം നൽകിയത്. കുട്ടികൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ അനുജിതയുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ചിത്രം വാട്‌സാപ്പിൽ കണ്ടതോടെ ഇവരുടെ പിതൃസഹോദരന്റെ…

Read More

ബെഞ്ചമിൻ നെതന്യാഹുവിന്റെ കസേര ഇളകി; ഇസ്രായേലിൽ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് സർക്കാർ രൂപീകരിക്കും

ഇസ്രായേലിൽ 12 വർഷം അധികാരത്തിലിരുന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുറത്തേക്ക്. എട്ട് പ്രതിപക്ഷ കക്ഷികൾ ചേർന്ന് സർക്കാർ രൂപീകരിക്കാൻ അന്തിമ ധാരണയിലെത്തി. ഇതോടെയാണ് നെതന്യാഹുവിന്റെ കസേര ഇളകിയത് യെർ ലാപിഡിന്റെ യെഷ് ആതിഡ് പാർട്ടി, ബ്ലൂ ആന്റ് വൈറ്റ് പാർട്ടി, യമിന പാർട്ടി, ഇസ്രായേൽ ബെയ്തിനു, ലേബർ പാർട്ടി, ന്യൂ ഹോപ് പാർട്ടി, മെർത്‌സ്, റാം, എന്നീ പാർട്ടികൾ ചേർന്നാണ് സർക്കാർ രൂപീകരിക്കുന്നത്. അറബ് ഇസ്ലാമിസ്റ്റ് പാർട്ടിയാണ് റാം. ഇസ്രായേൽ രാഷ്ട്രീയത്തിലെ അപൂർവമായ സംഭവമാണിത്. പാർലമെന്റായ നെസറ്റിൽ…

Read More