നവജാത ശിശുവിനെ അമ്മ പാറമടയില്‍ കല്ല്‌കെട്ടി താഴ്ത്തി കൊലപ്പെടുത്തി

 

കോലഞ്ചേരി:നവജാത ശിശുവിനെ അമ്മ പാറമടയില്‍ കല്ല്‌കെട്ടി താഴ്ത്തി കൊലപ്പെടുത്തി. അമ്മ ശാലിനി (36) ആണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കോലഞ്ചേരി തിരുവാണിയൂരാണ് സംഭവം. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

ഭര്‍ത്താവുമായി ദീര്‍ഘനാളായി പിണങ്ങി കഴിയുകയായിരുന്നു ശാലിനി. ഒന്നാം തീയതി കുഞ്ഞിനെ പാറമടയില്‍ ഉപേക്ഷിച്ചതായാണ് വിവരം.
സംഭവത്തില്‍ പുത്തന്‍കുരിശ് പൊലീസ് അന്വേഷണം ആരംഭിച്ചു.