Headlines

Webdesk

ട്രാൻസ് ജെൻഡറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

  കൊച്ചി: ട്രാൻസ് ജെൻഡറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി ശ്രീധന്യ(30)യുടെ മൃതദേഹമാണ് ഇന്നലെ രാത്രിയോടെ വൈറ്റിലയിലെ വീട്ടിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും ദുരൂഹത സംശയിക്കുന്നില്ലെന്നും ഇൻക്വസ്റ്റ് നടത്തിയ മരട് ഇൻസ്പെക്ടർ വിനോദ് പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർ പനിയും ഛർദിയുമായി രോഗാവസ്ഥയിലായിരുന്നു. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നത്. കോവിഡ് സംശയത്തെ തുടർന്ന് വെള്ളിയാഴ്ചയ്ക്കു ശേഷം അവരും എത്തിയിരുന്നില്ല. ഇവർ ആശുപത്രിയിൽ പോയി ചികിത്സ…

Read More

സംസ്ഥാനത്ത് ഇന്ന് 18,853 പേർക്ക് കൊവിഡ്, 153 മരണം; 26,569 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 18,853 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂർ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂർ 856, കോട്ടയം 707, പത്തനംതിട്ട 585, കാസർഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് അഞ്ച് വർഷം കൂടി ശമ്പളം നൽകുമെന്ന് റിലയൻസ്

  കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് അഞ്ച് വർഷം ശമ്പളം നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ്. തൊഴിലാളി അവസാനമായി വാങ്ങിയ ശമ്പളമാണ് നൽകുക. വാർഷിക റിപ്പോർട്ടിലാണ് കമ്പനി ഇക്കാര്യങ്ങൾ അറിയിച്ചത്. റിലയൻസ് ഫാമിലി സപ്പോർട്ട് ആന്റ് വെൽഫെയർ സ്‌കീം എന്ന പേരിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതുപ്രകാരം മരിച്ച ജീവനക്കാരുടെ കുട്ടികളുടെ ട്യൂഷൻ ഫീ, ഇന്ത്യയിലെ ഹോസ്റ്റൽ താമസം, ബുക്കുകൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പദ്ധതിയിലെ പണം വിനിയോഗിക്കും. ബിരുദപഠനം വരെയാണ് സാമ്പത്തിക സഹായം ലഭിക്കുക. ഇതിന് പുറമെ…

Read More

കുരുക്ക് മുറുകുന്നു: കൊടകര കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രന്റെ മൊഴിയെടുക്കും

  കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മൊഴിയെടുക്കും. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്റെ മൊഴിയെടുക്കാനൊരുങ്ങുന്നത്. പണം ആർക്കുവേണ്ടിയാണ് വന്നതെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്ന് ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത പോലീസിന് മൊഴി നൽകിയിരുന്നു. സുരേന്ദ്രന്റെ മൊഴിയെടുക്കുന്നതിന് മുമ്പായി ബിജെപിയുടെ മറ്റ് ചില നേതാക്കളെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിക്കും. ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും ചോദ്യം ചെയ്‌തേക്കും.

Read More

ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

  ഹരിപാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. താമല്ലാക്കൽ ജംഗ്ഷന് സമീപത്താണ് അപകടം. കാറിന്റെ എൻജിൻ ഭാഗത്ത് നിന്ന് പുക വരുന്നതു കണ്ട യാത്രക്കാർ പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ വലിയ അപകടം വഴിമാറുകയായിരുന്നു. ഹരിപാട് നിന്ന് അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. ബാറ്ററിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് അഗ്നിരക്ഷാ സേന പറയുന്നു.

Read More

തെരഞ്ഞെടുപ്പിന് മുമ്പ് കെ സുരേന്ദ്രൻ സി കെ ജാനുവിന് 40 ലക്ഷം രൂപ കൈമാറിയെന്ന് ജെആർപി നേതാവ്

  തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് സി കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ 40 ലക്ഷം രൂപ കൈമാറിയെന്ന് ജെ ആർ പി മുൻ സംസ്ഥാന സെക്രട്ടറി ബാബു ബി സി. അമിത് ഷാ ബത്തേരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴും സി കെ ജാനുവിന് പണം നൽകിയതായി ബാബു ആരോപിച്ചു പ്രസീത ആഴീക്കോടും പ്രകാശനുമാണ് ഇതിനെല്ലാം ഇടനില നിന്നത്. ജാനു പണം വാങ്ങിയെന്ന് പാർട്ടിയുടെ സംസ്ഥാന ഭാരവാഹികൾക്ക് അറിയാമായിരുന്നുവെന്നും ബാബു പറഞ്ഞു.

Read More

അച്ഛനു പിന്നാലെ 2 മക്കളും കോവിഡിനു കീഴടങ്ങി, ചികിത്സയിലിരിക്കെ അടുത്തടുത്ത ദിവസങ്ങളില്‍ മരണം

അടൂർ ∙ അച്ഛനു പിന്നാലെ 2 മക്കളും കോവിഡിനു കീഴടങ്ങി. അടൂർ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും റിട്ട. ജില്ലാ റജിസ്ട്രാറുമായിരുന്ന കരുവാറ്റ പ്ലാവിളത്തറയിൽ പാറവിള പുത്തൻ വീട്ടിൽ എസ്.കെ.ജോൺസൺ (72), മക്കളായ പ്രമോദ് ജോൺസൺ (41), പ്രദീപ് ജോൺസൺ (37) എന്നിവരാണ് ചികിത്സയിലിരിക്കെ അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത്. മേയ് 7ന് കോവിഡ് പോസിറ്റീവായ ജോൺസൺ ചികിത്സയിലിരിക്കെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 17ന് ആണ് മരിച്ചത്. മേയ് 10ന് കോവിഡ് പോസിറ്റീവായ പ്രമോദ് 29ന് പത്തനംതിട്ട…

Read More

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം: അമ്പലവയൽ പഞ്ചായത്തിൽ എൽഡിഎഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു

അമ്പലവയൽ: ലക്ഷദ്വീപിനെ സംരക്ഷിക്കുക, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കുക എന്നീ ആവശ്യങ്ങളുയർത്തിയും ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ടും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എൽഡിഎഫ് ന്റെ നേതൃത്വത്തിൽ അമ്പലവയൽ പഞ്ചായത്തിൽ രണ്ട് കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി. നെല്ലാറച്ചാൽ പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമരം സിപിഐ(എം) അമ്പലവയൽ ലോക്കൽ സെക്രട്ടറി എ രാജൻ ഉദ്‌ഘാടനം ചെയ്തു. സതീശൻ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റിയംഗം അനീഷ് ബി നായർ സംസാരിച്ചു….

Read More

ആധികാരികത പരിശോധിക്കാം: ശബ്ദരേഖ കൃത്രിമമെന്ന് തെളിയിക്കാൻ സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത

പത്ത് കോടി ചോദിച്ച സി കെ ജാനുവിന് പത്ത് ലക്ഷം രൂപ നൽകിയെന്ന് തങ്ങൾ പറയുന്നത് കള്ളത്തരമാണെന്ന് തെളിയിക്കാൻ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ജെആർപി നേതാവ് പ്രസീത. പുറത്തുവന്ന ശബ്ദരേഖ ഒരുവിധത്തിലും എഡിറ്റ് ചെയ്തിട്ടില്ല. ശബ്ദരേഖ കൃത്രിമമായി ഉണ്ടാക്കിയതാണോയെന്ന് ആർക്കുവേണമെങ്കിലും പരിശോധിക്കാം. സുരേന്ദ്രനിൽ നിന്ന് പണം വാങ്ങിയെന്ന കാര്യം സി കെ ജാനുവും സമ്മതിച്ചതാണെന്നും പ്രസീത പറയുന്നു ഏഴാം തീയതി സി കെ ജാനു താമസിച്ച ഹോറിസൺ ഹോട്ടലിൽ വന്നാണ് സുരേന്ദ്രൻ പണം കൈമാറിയത്. അതിന് മുമ്പ്…

Read More

ബിജെപി വൻതോതിൽ കുഴൽപ്പണം ഉപയോഗിച്ചതിന്റെ തെളിവാണ് പുറത്തുവരുന്നതെന്ന് വിജയരാഘവൻ

  എൻ ഡി എയിലേക്ക് എത്താൻ സികെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയെന്ന കെ സുരേന്ദ്രന്റെ ശബ്ദരേഖ പുറത്തുവന്ന സംഭവം അതീവ ഗുരുതരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻതോതിൽ കുഴൽപ്പണം ഉപയോഗിച്ചതിന്റെ തെളിവാണ് പുറത്തുവരുന്നത് ജനാധിപത്യ ഘടനയെ അട്ടിമറിക്കുന്ന പ്രവർത്തിയാണ് ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഉത്തരേന്ത്യയിലേതിന് സമാനമായ കാര്യങ്ങളാണ് കേരളത്തിൽ ബിജെപി നടത്തിയത്. കേന്ദ്ര ഏജൻസികളെല്ലാം നിശബ്ദരാണ്. അവരുടെ സമീപം രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ചാണെന്ന് വ്യക്തമായെന്നും വിജയരാഘവൻ പറഞ്ഞു.

Read More