Headlines

Webdesk

വയനാട് ജില്ലയില്‍ 59 പേര്‍ക്ക് കൂടി കോവിഡ്:100 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 100 പേര്‍ രോഗമുക്തി നേടി. 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27814 ആയി. 26997 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 640 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 575 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ കല്‍പ്പറ്റ 10, മീനങ്ങാടി 7, ബത്തേരി, വെള്ളമുണ്ട 6 വീതം, മുള്ളന്‍കൊല്ലി…

Read More

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍ഗോഡ് 131, ആലപ്പുഴ 91, പാലക്കാട് 75, ഇടുക്കി 67, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (101), സൗത്ത്…

Read More

എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൊഴുപ്പേകാൻ മുഖ്യമന്ത്രി പിണറായി വിജയൻ സുൽത്താൻ ബത്തേരിയിൽ എത്തി

എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൊഴുപ്പേകാൻ മുഖ്യമന്ത്രി പിണറായി വിജയൻ സുൽത്താൻ ബത്തേരിയിൽ എത്തി. സുൽത്താൻ ബത്തേരി ഗാന്ധി ജംഗ്ഷനിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ആയിരകണക്കിനാളുകൾ പങ്കെടുത്തു. പരിപാടിയിൽ LDF നിയോജക മണ്ഡലം കൺവീനർ വി പി ബേബി സ്വാഗതം പറഞ്ഞു.കെ ജെ ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. എം എസ് വിശ്വനാഥൻ ,സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചർ, വിജയൻ ചെറുകര, സി…

Read More

ആവേശം വിതറി നടക്കുന്ന പഞ്ചായത്ത് കൺവെൻഷനുകളിലൂടെ ഐ സി ബാലകൃഷ്ണൻ്റെ പരസ്യ പ്രചരണത്തിന് തുടക്കമായി

സുൽത്താൻ ബത്തേരി: ആവേശം വിതറി നടക്കുന്ന പഞ്ചായത്ത് കൺവെൻഷനുകളിലൂടെ ഐ സി ബാലകൃഷ്ണൻ്റെ പരസ്യ പ്രചരണത്തിന് തുടക്കമായി. ആദ്യ ദിവസം മുള്ളൻകൊല്ലി, പുൽപ്പള്ളി, മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിലാണ് കൺവെൻഷനുകൾ നടന്നത്.ഇന്ന് രാവിലെ 10ന് അമ്പലവയൽ,11ന് നെന്മേനി, 2ന് നൂൽപ്പുഴ, 3ന് സുൽത്താൻ ബത്തേരി തുടങ്ങിയ പഞ്ചായത്തുകളിലാണ് കൺവെൻഷനുകൾ നടക്കുക.പഞ്ചായത്ത്തല കൺവെൻഷനുകൾക്ക് ശേഷം ബൂത്ത് കൺവെൻഷനുകളും കുടുംബയോഗങ്ങളും നടക്കും.10 വർഷക്കാലത്തെ വികസനനേട്ടങ്ങൾ എടുത്ത് പറഞ്ഞ് കൊണ്ട് പ്രാദേശിക റാലികളടക്കമുള്ള വലിയ പ്രചരണ പരിപാടികളാണ് യു ഡി എഫ് ആസൂത്രണം…

Read More

വിജയം ഉറപ്പ്, പാലക്കാട്ടെ ഭൂരിപക്ഷം മാത്രമേ സംശയമുള്ളു: ഇ ശ്രീധരൻ

പാലക്കാട് വിജയം ഉറപ്പാണെന്ന് ബിജെപി സ്ഥാനാർഥി ഇ ശ്രീധരൻ. മണ്ഡലത്തിൽ താൻ ജയിക്കും. ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ മാത്രമേ സംശയമുള്ളുവെന്നും ശ്രീധരൻ പറഞ്ഞു മുഴുവൻ മണ്ഡലങ്ങളിലേക്കും പ്രചാരണത്തിന് പോകാൻ ഇപ്പോൾ ആലോചിക്കുന്നില്ല. നേതാക്കൾ ആവശ്യപ്പെട്ടാൽ പോകും. എംഎൽഎ ആയതിന് ശേഷം വികസനത്തെ കുറിച്ച് കൂടുതൽ പഠിക്കും. താൻ പഠിക്കുന്ന കാലത്തിന് ശേഷമുള്ള പാലക്കാടിന് യാതൊരു വ്യത്യാസവും വന്നിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചിട്ടില്ലെന്നും ശ്രീധരൻ കുറ്റപ്പെടുത്തി

Read More

വയനാട് ‍വടുവഞ്ചാൽ റോഡില്‍ പെട്രോള്‍ പമ്പിന് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്

മേപ്പാടി :വടുവഞ്ചാല്‍ റോഡില്‍ പെട്രോള്‍ പമ്പിന് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. മേപ്പാടി ചെമ്പോത്തറ സ്വദേശികളായ 2 യുവാക്കള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് അരപ്പറ്റ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.യുവാക്കളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഇതേ സ്ഥലത്ത് ഒരാഴ്ചക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. രാവിലെ 9 മണിയോടെയാണ്  അപകടമുണ്ടായത്. പെട്രോള്‍ പമ്പ്, 3 സ്‌കൂളുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന ഈ ഭാഗത്ത് അപകടങ്ങള്‍ പതിവായിരിക്കുകയാണ്. കഴിഞ്ഞ ഏഴാം തിയതി…

Read More

പത്രികാ സമര്‍പ്പണം 19ന് അവസാനിക്കും; സ്ഥാനാര്‍ത്ഥിക്ക് വേണ്ട യോഗ്യതകളും അയോഗ്യതകളും

കോഴിക്കോട്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയം മാര്‍ച്ച് 19ന് അവസാനിക്കുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രധാന യോഗ്യതകളും അയോഗ്യതകളും പരിശോധിക്കാം. യോഗ്യതകള്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കുന്ന ദിവസം സ്ഥാനാര്‍ത്ഥിക്ക് 25 വയസ്സില്‍ കുറയാന്‍ പാടില്ല. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വേണ്ടി സംവരണം ചെയ്ത മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥി പ്രസ്തുത വിഭാഗത്തില്‍ അംഗമായിരിക്കണം. മാത്രമല്ല, ജില്ലയില്‍ പ്രസ്തുത സംവരണ വിഭാഗത്തിന് നീക്കിവെച്ച മണ്ഡലത്തിലെ തന്നെ വോട്ടറുമായിരിക്കണം. ജനറല്‍ സീറ്റിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി സംസ്ഥാനത്തെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടറായിരിക്കണം….

Read More

ശസത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചു

രാജസ്ഥാനിലെ ജയ്പൂരിൽ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്ന യുവതിയെ വാർഡ് ബോയ് ലൈംഗികമായി പീഡിപ്പിച്ചു. ഓക്‌സിജൻ സഹായത്തോടെ ഐസിയുവിൽ കഴിയുകയായിരുന്ന യുവതിയെയാണ് കൈകൾ കെട്ടിയിട്ട ശേഷം പീഡിപ്പിച്ചത്. സംഭവത്തിൽ വാർഡ് ബോയ് ഖുഷിറാം ഗുജ്ജറിനെ അറസ്റ്റ് ചെയ്തു തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഐസിയുവിൽ മറ്റ് രോഗികളോ ആശുപത്രി സ്റ്റാഫോ ഉണ്ടായിരുന്നില്ല. പീഡനത്തിന് ഇരയായ രോഗി രാത്രി മുഴുവൻ ഐസിയുവിൽ കിടന്ന് കരഞ്ഞു. പിറ്റേ ദിവസം രാവിലെ ഭർത്താവ് എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.

Read More

മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 12ന്

സംസ്ഥാനത്ത് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 12ന് നടക്കും. അന്നേ ദിവസം വൈകുന്നേരം അഞ്ച് മണിക്കാണ് വോട്ടെണ്ണൽ. വയലാർ രവി, പി വി അബ്ദുൽ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. കോൺഗ്രസ്, മുസ്ലിം ലീഗ്, സിപിഎം പാർട്ടികളുടെ ഓരോ സീറ്റുകളാണ് ഒഴിവ് വരുന്നത്. അതേസമയം നിലവിലെ അംഗബലം വെച്ച് എൽഡിഎഫിന് രണ്ട് സീറ്റിലും യുഡിഎഫിന് ഒരു സീറ്റിലുമാണ് വിജയിപ്പിക്കാനാകുക.

Read More

ദുഷ്‌പേരിൽ നിന്നും കേരളത്തിന്റെ യശസ്സുയർത്തി നമ്പർ വൺ സംസ്‌ഥാനമാക്കി: മുഖ്യമന്ത്രി

ദുഷ്‌പേരില്‍ നിന്ന് കേരളത്തെ യശസ്സുയര്‍ത്തി നമ്പര്‍വണ്‍ സംസ്ഥാനമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവർ തന്നെ അവ തകർക്കാനുള്ള ശ്രമമാണ്‌ നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. സംരക്ഷിക്കപ്പെടേണ്ട മൂല്യങ്ങൾ തകർക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും സമരങ്ങളും പ്രക്ഷോഭങ്ങളും ഉയര്‍ന്ന് വരും. അതേസമയം രാജ്യത്ത് ഈ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന് മേല്‍കൈയുള്ള എല്‍ഡിഎഫ് സര്‍ക്കാരണ് കേരളം ഭരിക്കുന്നത്. ദേശിയതലത്തിലും കേരളത്തിലെ തെരഞ്ഞടുപ്പിന് വലിയ പ്രാധാന്യമാണുള്ളതെന്ന് മാനന്തവാടിയില്‍ ചേര്‍ന്ന എൽഡിഎഫ്‌…

Read More